സിസ്റ്റം76

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസ്റ്റം76
സ്വകാര്യം
വ്യവസായംകമ്പ്യൂട്ടർ ഹാർഡ്വെയർ
സ്ഥാപിതം2005 (2005)
ആസ്ഥാനം,
Area served
ലോകം മൊത്തം
പ്രധാന വ്യക്തി
കാൾ റിച്ചൽ, സിഇഓ
ഉത്പന്നംഡെസ്ക്ടോപ്പുകൾ, നെറ്റ്ബുക്കുകൾ, ലാപ്‌ടോപ്പുകൾ, സെർവറുകൾ
വെബ്സൈറ്റ്സിസ്റ്റം76.കോം

ലാപ്‌ടോപ്പുകൾ, സെർവറുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു അമേരിക്കൻ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയാണ് സിസ്റ്റം76. ഓപൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾക്ക് സിസ്റ്റം76 നൽകുന്ന പിന്തുണ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സിസ്റ്റം76 ഉപകരണങ്ങളിൽ പ്രീഇൻസ്റ്റാൾഡ് ആയി ലഭിക്കുന്ന ഒരേയൊരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉബുണ്ടു മാത്രമാണ്.[1] സിസ്റ്റം76 ഉബുണ്ടു ഡെവലപ്പർ സമ്മിറ്റിന്റെ സ്ഥിരം സ്പോൺസേഴ്സിൽ ഒന്നാണ്.[2] സിസ്റ്റം76ന്റെ ഔദ്യോഗിക ചർച്ചാവേദികൾ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഉബുണ്ടു നിർമ്മാതാക്കളായ കാനോനിക്കലാണ്.[3] 2005ൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനിയുടെ സ്ഥാപകനും സിഇഓയും കാൽ റിച്ചലാണ്.[4] അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവർ എന്ന പ്രദേശത്താണ് സിസ്റ്റം76 കമ്പനി സ്ഥിതി ചെയ്യുന്നത്.[5][6] ഉബുണ്ടു സമൂഹത്തിൽ സിസ്റ്റം76 ഒരു പ്രീമിയം ബ്രാൻഡായി പരിഗണിക്കപ്പെട്ടിരിക്കുന്നു.[7][8][9] കൊളറാഡോ ഉബുണ്ടു ലോകോയിലെ സജീവാംഗമായ സിസ്റ്റം76 ലോകോ പരിപാടികളും റിലീസ് പാർട്ടികളും സ്പോൺസർ ചെയ്യാറുണ്ട്.[10]

ഉത്പന്നങ്ങൾ[തിരുത്തുക]

സിസ്റ്റം76 ലേമൂർ അൾട്രാ

സിസ്റ്റം76 ഉത്പന്നങ്ങൾക്ക് ഏതെങ്കിലും ആഫ്രിക്കൻ ജീവിയുടെ പേരാണ് നൽകാറുള്ളത്.

സെർവറുകൾ[തിരുത്തുക]

ഉബുണ്ടു സെർവർ ഓഎസ് പ്രീഇൻസ്റ്റാൾഡ് ആയി നൽകുന്ന ആദ്യത്തെ കമ്പനിയാണ് സിസ്റ്റം76.[11] 2012ൽ പുറത്തിറങ്ങിയ സിസ്റ്റം76ന്റെ മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാർഡ്വെയർ അനുരൂപതയും ഘടകങ്ങളുടെ ഗുണമേന്മയുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.[12]

  • എലാൻഡ് പെഡെസ്ട്രൽ
  • എലാൻഡ് പ്രോ പെഡെസ്ട്രൽ
  • ജക്കാൾ 1യു
  • ജക്കാൾ പ്രോ 1യു
  • ജക്കാൾ പ്രോ 2യു

ഡെസ്ക്ടോപ്പുകൾ[തിരുത്തുക]

  • റേറ്റൽ പെഫോമൻസ്
  • വൈൽഡ് ഡോഗ് പെഫോമൻസ്
  • ലെപാഡ് എക്സ്ട്രീം
  • സേബിൾ കംപ്ലീറ്റ്[13]

ലാപ്ടോപുകൾ[തിരുത്തുക]

  • ലേമൂർ അൾട്രാ[14]
  • ഗലാഗോ അൾട്രാപ്രോ
  • പാൻഗോലിൻ പെഫോമൻസ്[15]
  • ഗസെല്ലെ പ്രൊഫഷണൽ[16]
  • ബൊണോബോ എക്സ്ട്രീം[17][18][19]

അവലംബം[തിരുത്തുക]

  1. Stevens, Tim (January 25, 2011). "System 76 brings Sandy Bridge to Ubuntu with Gazelle and Serval laptops". Engadget. ശേഖരിച്ചത് June 12, 2012.
  2. "Ubuntu Developer Summit Sponsors". Canonical Ltd. 2012-10-01. മൂലതാളിൽ നിന്നും 2012-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-20.
  3. "System76 Support". Ubuntu Forums. ശേഖരിച്ചത് 15 August 2012.
  4. Swapnil Bhartiya (2011-04-30). "Exclusive Interview With System 76 CEO Carl Richell". Muktware.
  5. "About Us". System76. മൂലതാളിൽ നിന്നും 2013-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 August 2012.
  6. "Contact". System76. ശേഖരിച്ചത് 15 August 2012.
  7. Kerensa, Benjamin. "Hands On With The System76 'Lemur Ultra' Ubuntu Laptop". OMG! Ubuntu!. ശേഖരിച്ചത് 15 August 2012.
  8. Sneddon, Joey. "Five Ubuntu-powered Netbooks & Laptops That Don't Cost The Earth". OMG! Ubuntu!. ശേഖരിച്ചത് 15 August 2012.
  9. Noyes, Katherine (19 November 2012). "System76 unveils an 'extreme performance' Ubuntu Linux laptop". PCWorld. ശേഖരിച്ചത് 19 January 2013.
  10. Overcash, David. "Colo Loco Team". LoCoTeams. Wiki.Ubuntu. ശേഖരിച്ചത് 29 January 2013.
  11. Voicu, Daniel. "System76 Sells Servers with Ubuntu 7.10 Pre-installed". Softpedia. ശേഖരിച്ചത് 7 June 2013.
  12. Hess, Kenneth. "The 7 Best Servers for Linux". ServerWatch.com. ശേഖരിച്ചത് 7 June 2013.
  13. Noyes, Katherine (24 October 2012). "System76 debuts a sleek, all-in-one desktop PC featuring Ubuntu Linux". PCWorld. ശേഖരിച്ചത് 2 February 2013.
  14. Pinault, Sarah (15 August 2012). "From Windows to Linux Part Two: System 76". Wired. മൂലതാളിൽ നിന്നും 2013-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 February 2013.
  15. Dawson, Christopher (17 January 2011). "Saying goodbye to my System76 notebooks". ZDNet. ശേഖരിച്ചത് 2 February 2013.
  16. "Techman's World: Gazelle Professional Laptop Review". ശേഖരിച്ചത് 2 February 2012.
  17. "Linux Action Show Featuring System76 Bonobo Extreme Laptop Review". ശേഖരിച്ചത് 2 February 2012.
  18. "Bonobo Extreme Laptop Review by Joe Steiger". മൂലതാളിൽ നിന്നും 2013-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 February 2012.
  19. Lee, Nicole (19 November 2012). "System76 reveals Bonobo Extreme, a 17.3-inch Ubuntu-powered gaming laptop". Engadget. ശേഖരിച്ചത് 2 February 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസ്റ്റം76&oldid=3792579" എന്ന താളിൽനിന്ന് ശേഖരിച്ചത്