വുബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വുബി
Ubuntu logo
Screenshot of Wubi in Windows Vista
Wubi, installing Ubuntu 8.04
വികസിപ്പിച്ചത് Agostino Russo, Geza Kovacs, Oliver Mattos, Ecology2007
ആദ്യ പതിപ്പ് ഏപ്രിൽ 24, 2008; 10 വർഷങ്ങൾ മുമ്പ് (2008-04-24)
Stable release
9.04 / ഏപ്രിൽ 21, 2009; 9 വർഷങ്ങൾ മുമ്പ് (2009-04-21)
Repository Edit this at Wikidata
വികസന സ്ഥിതി active development
ഭാഷ NSIS script, C++, Python
ഓപ്പറേറ്റിങ് സിസ്റ്റം Microsoft Windows
വലുപ്പം 1.5 MiB
ലഭ്യമായ ഭാഷകൾ Over 50 Languages
തരം Ubuntu installer
അനുമതി GNU GPL [1]
വെബ്‌സൈറ്റ് wubi-installer.org

ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസിനുള്ളിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള ഔദ്യോഗിക സ്വതന്ത്ര ഇൻസ്റ്റോളറാണ് വുബി (Wubi - Windows-based Ubuntu Installer).

ഒരു സ്വതന്ത്ര പദ്ധതിയായി തുടങ്ങിയ വുബി ഉബുണ്ടുവിന്റെ 7.04, 7.10 പതിപ്പുകളിൽ അനൗദ്യോഗികമായി ലഭ്യമായിരുന്നു[2]. പതിപ്പ് 8.04 മുതൽ ഉബുണ്ടുവിനൊപ്പം ലഭ്യമാവാൻ തുടങ്ങി. 8.04 ആൽഫാ 5 പരീക്ഷണ പതിപ്പ് മുതൽ ലൈവ് സി.ഡി.യിൽ വുബി ഉൾപ്പെടുത്തി[1].

ഒരു വിൻഡോസ് ഉപഭോക്താവിന് യാതൊരു ഡേറ്റയും നഷ്ടപ്പെടുമെന്ന ഭയം ഉണ്ടാവാതെ തന്നെ ഉബുണ്ടുവുമായി പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് വുബിയുടെ ലക്ഷ്യം[2]. വിൻഡോസിൽ നിന്ന് ഉബുണ്ടു നീക്കം ചെയ്യാനും വുബി തന്നെ ഉപയോഗിക്കാവുന്നതാണ്. വുബി ഒരു വിർച്വൽ മെഷീനോ ലിനക്സ് വിതരണമോ അല്ല, മറിച്ച് ഡിസ്ക്ക് ഇമേജ് രീതി ഉപയോഗിച്ച് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുകയാണ് വുബി ചെയ്യുന്നത്[1] .

ഒരു പ്രത്യേക പാർട്ടീഷനിലേയ്ക്ക് ഉബുണ്ടു മാത്രമായി ഇൻസ്റ്റോൾ ചെയ്യണമെന്നുള്ളവർക്ക് യൂനെറ്റ്ബൂട്ടിൻ ഉപയോഗിക്കേണ്ടതാണ്[3]. വിൻഡോസിന്റെ ബൂട്ട് മെനുവിൽ വുബി ഉബുണ്ടു കൂട്ടിച്ചേർത്ത് പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം പോലെ പ്രവർത്തിക്കുന്നതാണ്. വുബി ഉപയോഗിക്കുമ്പോൾ വിൻഡോസ് ഫയൽ സിസ്റ്റത്തിൽ ഉബുണ്ടുവിനായി ഒരു ഫയൽ (ഉദാ: c:\ubuntu\disks\root.disk) ഉണ്ടാവുകയും അതിലേയ്ക്ക് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യപ്പെടുകയുമാണുണ്ടാവുക. ഈ ഫയലിനെ ലിനക്സ് ഒരു പാർട്ടീഷനായി കണക്കാക്കുന്നതാണ്[1]. വിൻഡോസ് ഫയൽ സിസ്റ്റത്തിൽ വുബി ഒരു സ്വാപ് ഫയലും സൃഷ്ടിക്കുന്നുണ്ട് (ഉദാ: c:\ubuntu\disks\swap.disk). സ്വാപ് ഫയൽ റാമിന് ഒരു സഹായമായി പ്രവർത്തിക്കുന്നു[1].

ലുബി എന്ന പേരിൽ വിൻഡോസിനു പകരം ലിനക്സ് ഉപയോഗിക്കുന്ന ബന്ധപ്പെട്ട പദ്ധതി നിലവിലുണ്ട്. അതുപോലെ മാക് ഓ.എസ്. ആതിഥേയ ഓപ്പറേറ്റിങ് സിസ്റ്റം ആയി ഉപയോഗിക്കുന്ന മുബി എന്ന പദ്ധതി ഭാവിയിൽ ഉണ്ടാകും[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Wubi - FAQ". Wubi. ശേഖരിച്ചത് 2007-06-23. 
  2. 2.0 2.1 Broida, Rick (2007-05-09). "Take Ubuntu for a non-invasive test drive with Wubi". Lifehacker. ശേഖരിച്ചത് 2008-05-30. 
  3. Geza Kovacs (tuxcantfly) (2007-04-29). "Install Ubuntu without a CD". Ubuntu. ശേഖരിച്ചത് 2007-07-31.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=വുബി&oldid=1694956" എന്ന താളിൽനിന്നു ശേഖരിച്ചത്