ഉബുണ്ടു സർട്ടിഫൈഡ് പ്രൊഫഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉബുണ്ടു സർട്ടിഫിക്കറ്റ്.

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ സംബന്ധിച്ച, കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തുന്ന ഒരു പരീക്ഷയാണ് ഉബുണ്ടു സർട്ടിഫൈഡ് പ്രൊഫഷണൽ. ഇത് യുസിപി എന്ന പേരിലും അറിയപ്പെടാറുണ്ട്. ഈ പരീക്ഷ വിജയിച്ചവർ ഉബുണ്ടു സർട്ടിഫൈഡ് എഞ്ചിനീയർ എന്നറിയപ്പെടുന്നു.[1] 2006ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് യാഥാർത്ഥ്യമായത് 2010ലാണ്.[2][3]

ലിനക്സ് പ്രൊഫഷണൽ ഇൻസ്റ്റിറ്റൂട്ടാണ് (എൽപിഐ) ഈ പരീക്ഷ നടത്തുന്നത്.[4] ഈ പരീക്ഷയുടെ എൽപിഐ കോഡ് എൽപിഐ 117-199 എന്നതാണ്. എങ്കിലും എൽപിഐ 117-101, എൽപിഐ 117-102 എന്നീ പരീക്ഷകളും വിജയിച്ചാൽ മാത്രമേ പരീക്ഷാർത്ഥിക്ക് യുസിപി എഴുതാൻ കഴിയുകയുള്ളൂ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]