ഉബുണ്ടു ഫോണ്ട്
വർഗ്ഗം | സാൻസ്-സെരിഫ് |
---|---|
വർഗ്ഗീകരണം | ഹ്യുമാനിസ്റ്റ് സാൻസ്-സെരിഫ് |
നിർമ്മാണശാല | ഡാൾട്ടൺ മാഗ് |
അനുമതി | ഉബുണ്ടു ഫോണ്ട് അനുമതിപത്രം |
ഒരു ഹ്യുമാനിസ്റ്റ് സ്റ്റൈൽ[1] ഓപ്പൺടൈപ്പ് ഫോണ്ടാണ് ഉബുണ്ടു ഫോണ്ട് ഫാമിലി. കാനോനിക്കൽ ലിമിറ്റഡിന്റെ സഹായത്തോടെ ലണ്ടനിലെ മുദ്രാക്ഷരനിർമ്മാണശാലയായ ഡാൾട്ടൺ മാഗാണ് ഈ ഫോണ്ട് നിർമ്മിച്ചിരിക്കുന്നത്. ഒമ്പത് മാസത്തോളം വികസിപ്പിച്ച ശേഷം ഉബുണ്ടു 10.10ലാണ് ഈ ഫോണ്ട് ഔദ്യോഗികമായി പുറത്തിറങ്ങിയത്.[2][3] ഉബുണ്ടു ഫോണ്ട് അനുമതിപത്രത്തിനു കീഴിലാണ് ഈ ഫോണ്ട് പുറത്തിറക്കിയിരിക്കുന്നത്.[4]
ചരിത്രം, സവിശേഷകതൾ
[തിരുത്തുക]2010ൽ ഉബുണ്ടു 10.10നോടൊപ്പമാണ് ആദ്യമായി ഉബുണ്ടു ഫോണ്ട് പ്രത്യക്ഷപ്പെടുന്നത്. ആ സമയത്ത് നാലു വകഭേദങ്ങളാണ് ഉബുണ്ടു ഫോണ്ടിനുണ്ടായിരുന്നത് - റെഗുലർ, ഇറ്റാലിക്, ബോൾഡ്, ബോൾഡ് ഇറ്റാലിക് എന്നിവ. ഇംഗ്ലിഷ് ആയിരുന്നു അടിസ്ഥാന ഭാഷ. പിന്നീട് 2011 ഏപ്രിലിൽ കൂടുതൽ രൂപങ്ങളും കൂടുതൽ ഭാഷകൾക്കുള്ള പിന്തുണയും ഉൾപ്പെടുത്തി. ഉബുണ്ടു 11.04നോടൊപ്പമായിരുന്നു ഈ മാറ്റങ്ങളുള്ള ഉബുണ്ടു ഫോണ്ട് പുറത്തിറങ്ങിയത്.[5][6] നിലവിൽ മൊത്തം 13 തരത്തിൽ ഉബുണ്ടു ഫോണ്ട് ലഭ്യമാണ്.
- ഉബുണ്ടു - റെഗുലർ, ഇറ്റാലിക്, ബോൾഡ്, ബോൾഡ് ഇറ്റാലിക്.[5][6]
- ഉബുണ്ടു മോണോസ്പേസ് - റെഗുലർ, ഇറ്റാലിക്, ബോൾഡ്, ബോൾഡ് ഇറ്റാലിക്.[5][6]
- ഉബുണ്ടു ലൈറ്റ് - റെഗുലർ, ഇറ്റാലിക്.[5][6]
- ഉബുണ്ടു മീഡിയം - റെഗുലർ, ഇറ്റാലിക്.[5][6]
- ഉബുണ്ടു കണ്ടെൻസ്ഡ് - റെഗുലർ.[5][6]
ഉബുണ്ടു ഫോണ്ട് അനുമതിപത്രം
[തിരുത്തുക]പ്രസാധകർ | കാനോനിക്കൽ ലി. |
---|---|
ഡിഎഫ്എസ്ജി അനുകൂലം | അല്ല [7] |
ഓഎസ്ഐ അംഗീകൃതം | അല്ല |
ഉബുണ്ടു ഫോണ്ട് ഫാമിലിക്കായി രൂപകൽപ്പന ചെയ്യപ്പെട്ട അനുമതിപത്രമാണ് ഉബുണ്ടു ഫോണ്ട് അനുമതിപത്രം. പതിപ്പ് 0.68 മുതലാണ് ഈ അനുമതിപത്രം ഉപയോഗിച്ച് തുടങ്ങിയത്.[4] എസ്ഐഎൽ ഓപൺ ഫോണ്ട് അനുമതിപത്രത്തിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഫോണ്ട് അനുമതിപത്രം രചിക്കപ്പെട്ടിട്ടുള്ളത്.[8]
ഉബുണ്ടു ഫോണ്ട് അനുമതിപത്രം ഉപയോക്താവിന് നിബന്ധനകളോടെ പഠിക്കാനും, ഉപയോഗിക്കാനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്യങ്ങൾ നൽകുന്നു. ഇതൊരു പകർപ്പ് ഉപേക്ഷാ അനുമതിപത്രമാണ്. ആയതുകൊണ്ട് ഇതിന്റെ വ്യുൽപ്പന്നങ്ങളും പകർപ്പ് ഉപേക്ഷാ നിയമത്തിനു കീഴിലായിരിക്കണം എന്നു ഈ അനുമതിപത്രം അനുശാസിക്കുന്നു. എന്നാൽ അത് ഉബുണ്ടു ഫോണ്ട് അനുമതിപത്രത്തിന് കീഴിലായിരിക്കണം എന്നില്ല.[9]
അവലംബം
[തിരുത്തുക]- ↑ Light: the new look of Ubuntu
- ↑ New Ubuntu font lands in Maverick for all users
- ↑ The Ubuntu Font Family Is Now Available In Ubuntu 10.10 Maverick Meerkat (Officially)
- ↑ 4.0 4.1 ttf-ubuntu-font-family package in Ubuntu 10.10 "maverick" archives
- ↑ 5.0 5.1 5.2 5.3 5.4 5.5 Ubuntu Font Family
- ↑ 6.0 6.1 6.2 6.3 6.4 6.5 Sneddon, Joey (2011). "Condensed Variant of Ubuntu Font Debuts". OMG Ubuntu. Retrieved 20 August 2011.
{{cite news}}
: Unknown parameter|month=
ignored (help) - ↑ "Bug #769874 Naming restrictions in UFL considered non-free by Debian". bugs.launchpad.net. 2011-04-24. Retrieved 2012-03-12.
- ↑ Differences between OFL and Ubuntu Font Licence
- ↑ The Ubuntu Font Licence - Version 1.0