Jump to content

കുത്തക സോഫ്റ്റ്‍വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫ്റ്റ്‍വെയറിന്റെ പ്രസാധകൻ അല്ലെങ്കിൽ മറ്റൊരു വ്യക്തിക്ക് ബൌദ്ധിക സ്വത്തവകാശം കൈവശം വച്ചിരിക്കുന്ന സ്വതന്ത്രമല്ലാത്ത കമ്പ്യൂട്ടർ സോഫ്റ്റ്‍വെയറാണ് കുത്തക സോഫ്റ്റ്‍വെയറുകൾ മാത്രമല്ല ക്ലോസ്ഡ്-സോഴ്സ് സോഫ്റ്റ്‍വെയറുകൾ എന്നും അറിയപ്പെടുന്നു. സാധാരണയായി സോഴ്സ് കോഡിന്റെ പകർപ്പവകാശം സ്വന്തമാക്കിവെക്കുന്നതായിരിക്കും.എന്നാൽ ചിലപ്പോൾ പേറ്റന്റ് അവകാശങ്ങളും ഉണ്ടായിരിക്കും.

സോഫ്റ്റ്‍വെയർ കുത്തകയാകുന്നു

[തിരുത്തുക]

1960 കളുടെ പകുതിവരെ കമ്പ്യൂട്ടറുകൾ,  വലിയതും ചെലവേറിയതുമായ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ [1][2]1969 വരെ സേവനങ്ങളും  ലഭ്യമായ എല്ലാ സോഫ്റ്റ്‍വെയറുകളും നിർമ്മാതാക്കൾ പ്രത്യേകം ചാർജ് ഇല്ലാതെ വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ നിർമാതാക്കൾ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‍വെയറിന്റെ സോഴ്സ്കോഡും നൽകിയിരുന്നു. സോഫ്റ്റ്‍വെയർ നിർമിച്ച ഉപഭോക്താക്കൾ മറ്റുള്ളവർക്ക് പണം വാങ്ങാതെ ലഭ്യമാക്കിയിരുന്നു.[3] ക്ലോസ്ഡ് സോഴ്സ് എന്നാൽ സോഴ്സ്‍കോഡ് പബ്ലിഷ് ചെയ്യാത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്. അത് നിർമിച്ച സംഘടനയ്ക്ക് മാത്രമേ ആ പ്രോഗ്രാം കാണാനോ തിരുത്താനോ കഴിയൂ.

1969 ൽ ഐബിഎം ന് എതിരെ ഉണ്ടായ ആന്റിട്രസ്റ്റ് ലോസ്യൂട്ട് ഒരു വ്യവസായിക മാറ്റത്തിലേക്ക് വഴിതെളിച്ചു. അങ്ങനെ ഹാർഡ്‍വെയറും സോഫ്റ്റ്‍വെയറും വേർത്തിരിച്ചുകൊണ്ട് മെയിൻഫ്രെയിം സോഫ്റ്റ്‍വെയറിന് പ്രത്യേകമായി ചാർജ് ചെയ്യുന്നതിലേക്ക് നയിച്ചു.[4][5][6]

1976 ൽ ബിൽഗേറ്റ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ ഹോബിസിസ്റ്റുകൾക്കൊരു തുറന്ന കത്തിൽ  കമ്പൂട്ടർ ഹോബിസിസ്റ്റുകൾ സോഫ്റ്റ്‍വെയർ പകർപ്പാവകാശം ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും മൈക്രോസോഫ്റ്റിന്റെ ആൾട്ടയർ ബേസിക്ക് ഇന്റർപ്രെറ്ററിൽ. മികച്ച സോഫ്റ്റ്‍വെയർ ഉണ്ടാക്കുന്നതിനുള്ള  കഴിവ് അവർ സോഫ്റ്റ്‍വെയർ മോഷ്ടിക്കുന്നതുകൊണ്ട് തടസ്സപ്പെടുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.[7]

1976ലെ യുഎസ് കോപിറൈറ്റ് ആക്ടിന്റെ ഭാഗം കൂടിയായാണ് സോഫ്റ്റ്‍വെയറിന്റെ നിയമങ്ങൾ ഭേദഗതി ചെയ്തത് എന്ന് ബ്രൂസ്റ്റർ കാലെ   നിരീക്ഷിച്ചു.[8]

ഉത്ഭവം

[തിരുത്തുക]

1960-കളുടെ അവസാനം വരെ കമ്പ്യൂട്ടറുകൾ - വലുതും ചെലവേറിയതുമായ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ, പ്രത്യേകം എയർകണ്ടീഷൻ ചെയ്ത കമ്പ്യൂട്ടർ മുറികളിലെ മെഷീനുകൾ - സാധാരണയായി വിൽക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് പാട്ടത്തിന് നൽകിയിരുന്നു.[1] [9]സേവനവും ലഭ്യമായ എല്ലാ സോഫ്‌റ്റ്‌വെയറുകളും 1969 വരെ നിർമ്മാതാക്കൾ പ്രത്യേകം നിരക്കില്ലാതെ വിതരണം ചെയ്‌തിരുന്നു. കമ്പ്യൂട്ടർ വെണ്ടർമാർ സാധാരണയായി ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയറിന്റെ സോഴ്‌സ് കോഡ് നൽകിയിരുന്നു.[10] ക്ലോസ്ഡ് സോഴ്‌സ് എന്നാൽ ലൈസൻസികൾക്ക് മാത്രം ലഭ്യമായതും സോഴ്‌സ് കോഡ് പബ്ലിഷ് ചെയ്യാത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്. ഇത് വികസിപ്പിച്ച ഓർഗനൈസേഷനും സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാൻ ലൈസൻസുള്ളവർക്കും മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ceruzzi, Paul E. (2003). A History of Modern Computing. Cambridge, MA: MIT Press. p. 128. ISBN 0-262-53203-4. Although IBM agreed to sell its machines as part of a Consent Decree effective January 1956, leasing continued to be its preferred way of doing business
  2. "The History of Equipment Leasing", Lease Genie, n.d., archived from the original on April 11, 2008, retrieved November 12, 2010, In the 1960s, IBM and Xerox recognized that substantial sums could be made from the financing of their equipment. The leasing of computer and office equipment that occurred then was a significant contribution to leasings [sic] growth, since many companies were exposed to equipment leasing for the first time when they leased such equipment.
  3. "Overview of the GNU System". GNU Operating System. Free Software Foundation. 16 June 2016. Retrieved 29 June 2017.
  4. Pugh, Emerson W. (2002). Origins of Software Bundling. Vol. 24. pp. 57–58. {{cite book}}: |journal= ignored (help)
  5. Hamilton, Thomas W. (1969). IBM's Unbundling Decision: Consequences for Users and the Industry. Programming Sciences Corporation.
  6. IBM (n.d.). "Chronological History of IBM: 1960s". Retrieved May 28, 2016. Rather than offer hardware, services and software exclusively in packages, marketers 'unbundled' the components and offered them for sale individually. Unbundling gave birth to the multibillion-dollar software and services industries, of which IBM is today a world leader.
  7. Gates, Bill (February 3, 1976). "An Open Letter to Hobbyists". Retrieved May 28, 2016.
  8. Robert X. Cringely's interview with Brewster Kahle, 46th minute
  9. "The History of Equipment Leasing", Lease Genie, archived from the original on April 11, 2008, retrieved November 12, 2010, In the 1960s, IBM and Xerox recognized that substantial sums could be made from the financing of their equipment. The leasing of computer and office equipment that occurred then was a significant contribution to leasings [sic] growth, since many companies were exposed to equipment leasing for the first time when they leased such equipment.
  10. "Overview of the GNU System". GNU Operating System. Free Software Foundation. 2016-06-16. Retrieved 2017-05-01.
"https://ml.wikipedia.org/w/index.php?title=കുത്തക_സോഫ്റ്റ്‍വെയർ&oldid=4088169" എന്ന താളിൽനിന്ന് ശേഖരിച്ചത്