മെയിൻഫ്രെയിം കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു ഐ.ബി.എം. 704 മെയിൻഫ്രെയിം

ഭീമൻ കമ്പ്യൂട്ടറുകൾ പ്രധാനമായും ശാസ്ത്ര-സാങ്കേതിക കണക്കുകൂട്ടലുകൾക്കും വാണിജ്യാവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത് ഇതിൽ വാണിജ്യാവശ്യങ്ങൾക്കു വേൺടി നിർമിച്ചിട്ടുള്ള വളരെ വലിയ പ്രവർത്തനശേഷിയുള്ള പ്രത്യേകതരം കമ്പ്യൂട്ടറുകളുടെ വ്യാവസായിക നാമമാണ്‌ മെയിൻഫ്രെയിം എന്നത്‌. സാധാരണയായി വളരെ പ്രധാനമായ, ഭീമമായ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുവാൻ ഉള്ള ജോലികൾക്ക് (ഉദാ: കാനേഷുമാരി, ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും കണക്കെടുപ്പ്, ഇ.ആർ.പി, സാമ്പത്തിക-വാണിജ്യ രംഗത്തെ കണക്കുകൂട്ടലുകൾ). ആയിരക്കണക്കിനു ഉപയോക്താക്കളെ ഒരേ സമയം ഒരു മെയിൻഫ്രെയിമിന്‌ താങ്ങാൻ കഴിയും. മാത്രവുമല്ല, അത്രത്തോളം തന്നെ പ്രോഗ്രാമുകളെ സമാന്തരമായി റൺ ചെയ്യാനും ഇതിനു കഴിയും. പല ഓപറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകൾ ഒരു മെയിൻ ഫ്രെയിം യന്ത്രത്തിൽ ഒരേ സമയം ഓടിക്കുവാൻ കഴിയും.

ചരിത്രം[തിരുത്തുക]

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ധാരാളം കമ്പനികൾ മെയിൻഫ്രെയിം ഉണ്ടാക്കിയിരുന്നു. ഐ. ബി. എമ്മും ഏഴ് കുള്ളന്മാരും എന്നാണ് അക്കാലഘട്ടത്തിൽ പറഞ്ഞിരുന്നത്. ബർ‌റോസ്(ഇന്നത്തെ യുണിസിസ്), സി. ഡി. സി, ജനറൽ ഇലക്ട്രിക്, ഹണിവെൽ, എൻ. സി. ആർ, ആർ. [സി. എ http://www.ca.com/us/], യുനിവാക് എന്നിവയായിരുന്നു മറ്റു കമ്പനികൾ.

ഇന്നത്തെ അവസ്ഥ[തിരുത്തുക]

യുണിസിസിന്റെ ഏതാനും മെയിൻഫ്രെയിമുകൾ ഒഴിച്ചു നിർത്തിയാൽ ഐ. ബി. എം. നാണ് ഈ മേഖലയിൽ മേധാവിത്തം[1].

അവലംബം[തിരുത്തുക]

  1. "IBM Tightens Stranglehold Over Mainframe Market; Gets Hit with Antitrust Complaint in Europe". CCIA. 2008-07-02. ശേഖരിച്ചത് 2008-07-09.