കമ്പ്യൂട്ടർ ഹാർഡ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാർഡ്‌വെയർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹാർഡ്‌വെയർ (വിവക്ഷകൾ) എന്ന താൾ കാണുക. ഹാർഡ്‌വെയർ (വിവക്ഷകൾ)

കാണാനും , തൊട്ട് നോക്കാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ അനുബന്ധഘടകങ്ങളായ കീബോർഡ്, മോണിറ്റർ, മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകൾ, മദർ ബോർഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ക്യാബിനറ്റ് എന്നിവയും ഹാർഡ്‌വെയറിലുൾപ്പെടും.

ആദ്യകാല കംപ്യൂട്ടറുകൾ, അഥവാ ഡെസ്‌ക്ടോപ് കംപ്യൂട്ടറുകൾ വലിയ പ്രചാരം നേടിയിട്ടില്ലാത്ത സമയത്ത് വളരെ കുറച്ചു കംപ്യൂട്ടർ നിർമ്മാണ കമ്പനികൾ മാത്രം ഉണ്ടായിരിക്കുകയും അവർ ഓരോരുത്തരും അവരുടെതായ മാതൃകകളിൽ കംപ്യൂട്ടറുകൾ വിപണിയിലിറക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു കംപ്യൂട്ടർ കേടായാൽ ഘടകഭാഗങ്ങൾ മാറ്റി സ്ഥാപിക്കാനോ, അല്ലെങ്കിൽ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മെമ്മറി, മറ്റ് ഭാഗങ്ങൾ മാറ്റി സ്ഥാപിക്കാനോ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പേഴ്‌സണൽ കംപ്യൂട്ടറുകൾ വലിയ പ്രചാരം നേടിയതോടെ കൂടുതൽ കമ്പനികൾ ഇവയുടെ നിർമ്മാണത്തിലേക്ക് കടന്നുവരുകയും കംപ്യൂട്ടർ ഘടകഭാഗങ്ങൾ നിർമ്മിക്കുന്നതിൽ ഏകീകൃതമായ മാതൃകകൾ കൊണ്ടുവരികയും ചെയ്തു. അതായത് വിവധ കമ്പനികളുടെ ഘടകഭാഗങ്ങൾ പരസ്പരം മാറ്റിയിടാമെന്ന അവസ്ഥ. അതിന്റെ ഫലമായാണ് നാം ഇന്ന് കാണുന്ന തരത്തിൽ കംപ്യൂട്ടർ ഹാർഡ് വെയർ എന്നത് ഒരു ജോലിയോ, പഠനമോ ആയി പ്രചാരം നേടിയതും. ഹാർഡ്് വെയർ സംബന്ധമായ മറ്റ് സഹായങ്ങൾക്ക് Tech Mates എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സംശയങ്ങൾ പോസ്റ്റ് ചെയ്യാം. വെബ് വിലാസം. https://www.facebook.com/groups/1664774307081284/. ഫോണിലൂടെയും സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നു. 9847165516

ഇതും കാണുക[തിരുത്തുക]