സ്മാൾ കൗപർ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Small Cowper Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Small Cowper Madonna
Raffaello Madonna Cowper.jpg
കലാകാ(രൻ/രി)Raphael
വർഷം1505
അളവുകൾ59.5 cm × 44 cm (23.4 in × 17 in)
സ്ഥലംNational Gallery of Art, Washington, D.C.

1505-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ മാതൃകയിൽ മേരിയെയും കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണ് സ്മാൾ കൗപർ മഡോണ.[1]

കഥ[തിരുത്തുക]

സ്മോൾ കൗപർ മഡോണ വരച്ചതിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. അത് സ്വകാര്യമായി ആരെങ്കിലും ഏർപ്പാടുചെയ്ത് വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു.[2]അല്ലെങ്കിൽ ചിലപ്പോൾ മഡോണയുടെയും കുട്ടിയുടെയും ചിത്രങ്ങൾ പലപ്പോഴും കല്യാണ സമ്മാനങ്ങൾ നൽകുന്നതിനായി പൊതുകലാവിപണിക്കു വേണ്ടി വരപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിലേയ്ക്കായി വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു. [3]ചിത്രത്തിന്റെ വലതു വശത്തുള്ള പള്ളി സാൻ ബർണാർഡിനോയിലെ സഭയാണ്. [4] അവിടെയാണ് ഡ്യൂക്ക് ഓഫ് അർബിനോയെ അടക്കം ചെയ്തിരിക്കുന്നത്. (റാഫേൽ ജനിച്ചത് [5]അവിടെയാണ്). സഭയുടെ സാന്നിദ്ധ്യം അർത്ഥമാക്കുന്നത് ചിത്രകലയെ "ഭക്തി ആവശ്യകതകൾക്കായി കുടുംബം ഏർപ്പാടുചെയ്ത് വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു.[6]അതേ സമയം, റാഫേൽ അർബിനോയിൽ വളർന്ന സ്ഥലത്തുണ്ടായിരുന്ന സഭയുടെ ഓർമ്മകളെയും അവതരിപ്പിച്ചിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 2015-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-12.CS1 maint: Archived copy as title (link)
  2. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/
  3. "Archived copy". മൂലതാളിൽ നിന്നും 2015-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-12.CS1 maint: Archived copy as title (link)
  4. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/
  5. http://www.nationalgallery.org.uk/artists/raphael
  6. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/

പുറം കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=സ്മാൾ_കൗപർ_മഡോണ&oldid=3129361" എന്ന താളിൽനിന്ന് ശേഖരിച്ചത്