മഡോണ ഓഫ് ദ കാൻഡെലബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna of the Candelabra
Workshop of Raphael - Madonna of the Candelabra - Walters 37484.jpg
ArtistRaphael
Yearc. 1513
MediumOil on panel
Dimensions65.7 cm × 64 cm (25.9 ഇഞ്ച് × 25 ഇഞ്ച്)
LocationWalters Art Museum, Baltimore, Maryland

1513-ൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഓഫ് ദ കാൻഡെലബ്ര ബാൾട്ടിമോറിലെ വാൾട്ടേഴ്‌സ് ആർട്ട് മ്യൂസിയത്തിന്റെ ശേഖരത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

റോമൻ കാലഘട്ടത്തിൽ വരച്ച ഈ മഡോണയുടെയും കുട്ടിയുടെയും ടോണ്ടോ ചിത്രത്തിൽ പുരാതന റോമൻ ചക്രവർത്തിമാരുടെ പ്രാതിനിധ്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ രചനയിലെ അപൂർവമായ മുഖ്യഘടകമായി പാർശ്വഭാഗത്ത് വിളകളുടെനിര ചിത്രീകരിച്ചിരിക്കുന്നു. പുരാതന കാലത്തെ ഭരണാധികാരികളെക്കുറിച്ചുള്ള ഈ പരാമർശത്തിലൂടെ, സ്വർഗ്ഗത്തിലെ രാജാവും രാജ്ഞിയുമായ ക്രിസ്തുവിന്റെയും മറിയയുടെയും പങ്കിനെ റാഫേൽ സൂചിപ്പിക്കുന്നു. മനോഹരമായ ടോണ്ടോ ശൈലിയിലൂടെ റാഫേൽ പ്രശസ്തി നേടി. ക്ലാസിക്കൽ ശില്പകലയെയും പ്രകൃതിയെയും കുറിച്ചുള്ള പഠനത്തെ ഇത് സംയോജിപ്പിച്ചു. ചിയറോസ്കുറോ ഇഫക്റ്റുകളും (വെളിച്ചത്തിലും നിഴലിലും മോഡലിംഗ്) സൗമ്യമായ നിറങ്ങളും ചിത്രത്തിന് മൃദുവും അതിലോലവുമായ രൂപം നൽകുന്നു. ചിത്രം റാഫേലിന്റെ ചിത്രശാലയുടെ പങ്കാളിത്തത്തെ വളരെയധികം അവലംബിക്കുന്നു. രണ്ട് മാലാഖമാരും തീർച്ചയായും അദ്ദേഹത്തിന്റെ സഹായികളായിരിക്കാം ചിത്രീകരിച്ചത്. വടക്കേ അമേരിക്കൻ ശേഖരത്തിലെത്തിയ റാഫേൽ ചിത്രങ്ങളിൽ റാഫേൽ വരച്ച ആദ്യത്തെ മഡോണ ചിത്രം ഇതാണ്. 1901-ൽ ഹെൻറി വാൾട്ടേഴ്‌സ് ഈ ചിത്രം വാങ്ങുകയുണ്ടായി.[1]

ചിത്രത്തിന്റെ കേന്ദ്ര ഭാഗം യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് 2011-ലെ പരമ്പരാഗത ഹോളിഡേ ഫസ്റ്റ് ക്ലാസ് ക്രിസ്മസ് സ്റ്റാമ്പായി നൽകി. 2011 ഒക്ടോബർ 13 ന് ന്യൂയോർക്കിൽ സ്റ്റാമ്പ് പുറത്തിറക്കി.[2]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[3] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. Hansen, Morton Steen (2005). Masterpieces of Italian Painting, The Walters Art Museum. Giles. പുറങ്ങൾ. 84–87. ISBN 0-911886-58-3.
  2. United State Postal Service. "Madonna of the Candelabra". ശേഖരിച്ചത് 27 November 2011.
  3. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ദ_കാൻഡെലബ്ര&oldid=3199549" എന്ന താളിൽനിന്ന് ശേഖരിച്ചത്