മഡോണ വിത് ബീയേർഡ്ലെസ് സെന്റ് ജോസഫ് (റാഫേൽ)
| Madonna with Beardless St. Joseph | |
|---|---|
| കലാകാരൻ | Raphael |
| വർഷം | 1506 |
| തരം | Tempera on canvas (transferred from panel) |
| അളവുകൾ | 72.5 cm × 56.5 cm (28.5 ഇഞ്ച് × 22.2 ഇഞ്ച്) |
| സ്ഥാനം | Hermitage Museum, Saint Petersburg |
1506-ൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ വിത് ബീയേർഡ്ലെസ് സെന്റ് ജോസഫ്. ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. വിശുദ്ധ യൗസേപ്പ്, കന്യാമറിയം, കുഞ്ഞ് യേശു എന്നിവരെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.
അവലംബം
[തിരുത്തുക]- ↑ https://web.archive.org/web/20191221154011/https://www.hermitagemuseum.org/wps/portal/hermitage/digital-collection/!ut/p/z0/ZYxPC4IwHEC_ih081u_nbFrHZRAIZhiB7SIrdC5188-oPn52jI4P3nvAIQeuxVNJYZXRop35yoMiZSzw_AjjNKJ7ZGl2oll0PKC3hhj4j0AuIbJzTMguJD6mwfdAxiRKJPBe2HqpdGUgr8uxK8hf_befa_UYBs6A34225dtC3ohOTUWpXXyZsZkcUzlitC6it3J6obRVWk4uki3dhNA3_EZbufgAteT-2A!!/. Archived from the original on 2019-12-21.
{{cite web}}: Missing or empty|title=(help) - ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042