മഡോണ ഡെൽ ഇംപന്നാറ്റ
Madonna dell'Impannata | |
---|---|
കലാകാരൻ | Raphael and Workshop |
വർഷം | 1513–1514 |
Medium | oil on wood |
അളവുകൾ | 158 cm × 125 cm (62 ഇഞ്ച് × 49 ഇഞ്ച്) |
സ്ഥാനം | Palazzo Pitti, Florence |
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെൽ ഇംപന്നാറ്റ. ഫ്ലോറൻസിലെ പാലറ്റൈൻ ഗാലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ചിത്രം യഥാർത്ഥത്തിൽ ബിൻഡോ ആൾട്ടോവിറ്റിക്ക് വേണ്ടി ചിത്രീകരിച്ചതാണെന്ന് ജോർജിയോ വസാരി രേഖപ്പെടുത്തി. വളരെ പ്രായം ചെന്ന സെന്റ് ആൻ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് മഡോണയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങാനെന്നോണം താങ്ങിപിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. നഗ്നനായി ഇരിക്കുന്ന സെന്റ് ജോണും സെന്റ് ആനിന്റെ പിന്നിൽ മറ്റൊരു വിശുദ്ധവനിതയെയും ചിത്രീകരിച്ചിരിക്കുന്നു.
ബിൻഡോ മഡോണ ഡെൽ ഇംപന്നാറ്റയെ ഫ്ലോറൻസിലെ തന്റെ കൊട്ടാരത്തിലേക്ക് അയക്കുകയും ഡ്യൂക്ക് കോസിമോ ഐ ഡി മെഡിസി സ്വന്തം ചാപ്പലിനായി ഈ ചിത്രം കണ്ടുകെട്ടുന്നതുവരെ ചിത്രം അവിടെ തുടർന്നു. തുടർന്ന് റാഫേൽ ഈ ചിത്രം പുനഃരാവിഷ്കരിക്കുകയും ചെയ്തു.[1]
നെപ്പോളിയൻ അധിനിവേശകാലത്ത്, ചിത്രം 1799-ൽ പാരീസിലേക്ക് കൊണ്ടുവന്നു. തുടർന്ന് 1815-ൽ തിരികെ അയച്ചു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.
അവലംബം
[തിരുത്തുക]- ↑ David Alan Brown, Jane Van Nimmen (2005). Raphael and the Beautiful Banker. Yale University Press. p. 14.
- ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
- Pierluigi De Vecchi, Raphael, Rizzoli, Milan 1975.
- Marco Chiarini, Palatine Gallery and Royal Apartments, Syllables, Livorno 1998. ISBN 978-88-86392-48-8