സ്മാൾ കൗപർ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Small Cowper Madonna
Raffaello Madonna Cowper.jpg
ArtistRaphael
Year1505
MediumOil on panel
Dimensions59.5 cm × 44 cm (23.4 ഇഞ്ച് × 17 ഇഞ്ച്)
LocationNational Gallery of Art, Washington, D.C.

1505-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ഗ്രാമീണ മാതൃകയിൽ മേരിയെയും കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണ് സ്മാൾ കൗപർ മഡോണ.[1]

കഥ[തിരുത്തുക]

സ്മോൾ കൗപർ മഡോണ വരച്ചതിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. അത് സ്വകാര്യമായി ആരെങ്കിലും ഏർപ്പാടുചെയ്ത് വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു.[2]അല്ലെങ്കിൽ ചിലപ്പോൾ മഡോണയുടെയും കുട്ടിയുടെയും ചിത്രങ്ങൾ പലപ്പോഴും കല്യാണ സമ്മാനങ്ങൾ നൽകുന്നതിനായി പൊതുകലാവിപണിക്കു വേണ്ടി വരപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിലേയ്ക്കായി വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു. [3]ചിത്രത്തിന്റെ വലതു വശത്തുള്ള പള്ളി സാൻ ബർണാർഡിനോയിലെ സഭയാണ്. [4] അവിടെയാണ് ഡ്യൂക്ക് ഓഫ് അർബിനോയെ അടക്കം ചെയ്തിരിക്കുന്നത്. (റാഫേൽ ജനിച്ചത് [5]അവിടെയാണ്). സഭയുടെ സാന്നിദ്ധ്യം അർത്ഥമാക്കുന്നത് ചിത്രകലയെ "ഭക്തി ആവശ്യകതകൾക്കായി കുടുംബം ഏർപ്പാടുചെയ്ത് വരപ്പിച്ചതായിരിക്കാമെന്നും കരുതുന്നു.[6]അതേ സമയം, റാഫേൽ അർബിനോയിൽ വളർന്ന സ്ഥലത്തുണ്ടായിരുന്ന സഭയുടെ ഓർമ്മകളെയും അവതരിപ്പിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[7] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 2015-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-12.{{cite web}}: CS1 maint: archived copy as title (link)
  2. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/
  3. "Archived copy". മൂലതാളിൽ നിന്നും 2015-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-12.{{cite web}}: CS1 maint: archived copy as title (link)
  4. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/
  5. http://www.nationalgallery.org.uk/artists/raphael
  6. https://keephistoryalive.wordpress.com/2013/02/13/art-history-wednesday-the-small-cowper-madonna/
  7. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042

പുറം കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=സ്മാൾ_കൗപർ_മഡോണ&oldid=3264251" എന്ന താളിൽനിന്ന് ശേഖരിച്ചത്