ലോറൻസോ ഡി ക്രെഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lorenzo di Credi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലോറൻസോ ഡി ക്രെഡി
Lorenzo di Credi by Perugino.jpg
ലോറൻസോ ഡി ക്രെഡി (പെറുഗ്വിനോ വരച്ചത്)
ജനനംc. 1459
ഫ്ലോറൻസ്, ഇറ്റലി
മരണം1537
ദേശീയതഇറ്റാലിയൻ
അറിയപ്പെടുന്നത്പെയിന്റിങ്ങ്, ശിൽപി
പ്രസ്ഥാനംഇറ്റാലിയൻ റെനിസ്സൻസ്

ലോറൻസോ ഡി ക്രെെഡി (1459, ജനുവരി 12, 1537) ഒരു ഇറ്റാലിയൻ പെയിന്ററും ശിൽപിയും ആയിരുന്നു.ആദ്യകാലങ്ങളിൽ ലോറൻസോ ഡി ക്രെഡിയെ ലിയനാർഡോ ഡാ വിഞ്ചി വളരെയധികം സ്വാധീനിച്ചു.എന്നാൽ പിന്നീട് ഡാവിഞ്ചിയെ ക്രെഡി സ്വാധീനിക്കുകയാണ് ചെയ്തത്.

ജീവിതം[തിരുത്തുക]

ലോറൻസോ ഡി ക്രെഡി. ചെറുപ്പക്കാരിയായ ഒരു പെൺകുട്ടി.

ലോറൻസോ ഡി ക്രെഡി ഫ്ലോറൻസിലാണ് ജനിച്ചത്. അദ്ദേഹം ആൻഡ്രിയ ഡെൽ വെറോച്ചിയോ -യുടെ പണിപ്പുരയിൽ പഠനത്തിനായി ചേർന്നു.അദ്ദേഹത്തിന്റെ ഗുരുവിന്റെ മരണത്തിനുശേഷം പിന്നീട് ആ പണിപ്പുരയുടെ അധികാരങ്ങൾ ക്രെഡി -ക്കായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവായ വെറോച്ചിയോയോ വെനീസിലേക്ക് പോയ സമയം കുറച്ച് വരച്ച പിസ്റ്റോറിയ കാത്രെഡാ -യുടെ മഡോണ എൻത്രോണെഡ് വിത്ത് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന ചിത്രം ക്രെഡി കാത്രെഡയ്ക്കു വേണ്ടി പൂർത്തിയാക്കി.

പിന്നീട് അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ ഉഫീസി‍ വിളമ്പരം ചെയ്തു. ടുറിൻ -ലെ ഗാല്ലെറിയ സബാവുഡ യിലെ മഡോണ വിത്ത് ചൈൽഡ്, പിന്നെ വെനീസ് -ലെ ക്വൊറിനി സ്റ്റാമ്പാലിയ -യിലെ അഡോറേഷൻ ഓഫ് ദി ചൈൽഡ് എന്നിവയായിരുന്നു അവ. അതിനുശേഷം കുറേ കാലങ്ങൾക്ക് ശേഷം മഡോണ ആന്റ് സെയിന്റ്സ് (മൂസീ ഡു ലൗവ്രേ) (1493), ഉഫീസി -യിലെ അഡോറേഷൻ ഓഫ് ദി ചൈൽഡ് എന്നിവയും വിളമ്പരം ചെയ്തു.

ഗോട്ടിങ്കെൻ സിറ്റി മ്യൂസിയം -ത്തിലെ ക്രൂസിഫിക്ഷൻ, ഉഫീസി -യിലെ ദി അഡോറേഷൻ ഓഫ് ദി ഷെഫേർഡ്, ദി അനുൺക്കിയേഷൻ ഇൻ കാമ്പ്രിഡ്ജ്, പിന്നെ മഡോണ ആന്റ് സെയിന്റ്സ് ഓഫ് പിസ്റ്റോറിയ ഇവയൊക്കെ വരച്ചത് ഫ്രാ ബാർട്ടലൂമ്യോ, പെറുഗ്വിനോ, റാഫേൽ എന്നിവരുടെ സ്വാധീനത്താലാണ്.

ഒരു കാലത്ത് സ്കോളറുകൾ ക്രെഡിയുടെ ചിത്രങ്ങളിലൊന്നായ കാറ്ററീന സ്ഫോർസാ യുടെ മുഖവും ലിയനാർഡോ ഡാ വിഞ്ചി യുടെ മോണ ലിസ യുടെ മുഖവും തമ്മിൽ സാദൃശ്യമുണ്ടെന്ന സംസാരം അദ്ദേഹത്തെ എല്ലാവരും അറിയാൻ കാരണമായി.റൊമാഗ്ന യിലെ ഫോറിൽ ലേയും ഇമോള യിലേയും പിന്നീട് സീസർ ബോർഗിയ -യ്ക്ക് അടിമയുമായ ഒരു സ്ത്രിയാണ് കാറ്റെറിൻ സഫോർസാ.ലാ ഡാമ ഡ്യി ഗെൽസോമിനി, എന്നു കൂടി അറിയപ്പെടുന്ന ഈ ചിത്രം ഇപ്പോൾ ഫോറിൽ -ലെ പിൻകോട്ടെകായിൽ വെച്ചിരിക്കുന്നു.


References[തിരുത്തുക]

  • Hobbes, James R. (1849). Picture collector's manual; Dictionary of Painters (volume II). T. & W. Boone, 29 Bond Street, London; Digitized by Googlebooks (2006) from Oxford library. p. 153.

External links[തിരുത്തുക]

  • Leonardo da Vinci, Master Draftsman, exhibition catalog fully online as PDF from The Metropolitan Museum of Art Library, which contains material on Lorenzo di Credi (see index)
Persondata
NAME Credi, Lorenzo di
ALTERNATIVE NAMES
SHORT DESCRIPTION Italian painter
DATE OF BIRTH
PLACE OF BIRTH
DATE OF DEATH 1537
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ലോറൻസോ_ഡി_ക്രെഡി&oldid=2342417" എന്ന താളിൽനിന്ന് ശേഖരിച്ചത്