പോർട്രെയിറ്റ് ഓഫ് എ യങ് വുമൺ (ലാ മുത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of a Young Woman
Raffael 043.jpg
ArtistRaphael
Year1507–1508
MediumOil on wood
Dimensions64 cm × 48 cm (25 ഇഞ്ച് × 19 ഇഞ്ച്)
LocationGalleria Nazionale delle Marche, Urbino

1507–1508 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ വരച്ച ചായാചിത്രമാണ് ലാ മുത എന്നും അറിയപ്പെടുന്ന പോർട്രെയിറ്റ് ഓഫ് എ യങ് വുമൺ. ഉർബിനോയിലെ ഗാലേരിയ നസിയോണേൽ ഡെല്ലെ മാർച്ചിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്.

കറുത്ത പശ്ചാത്തലത്തിൽ ഒരു അജ്ഞാത കുലീന സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നതോടൊപ്പം ഇതിൽ ലിയോനാർഡെസ്ക്യൂ സ്വാധീനങ്ങളും കാണാം. അടുത്തിടെ മാത്രമാണ് ഈ ചിത്രം റാഫേലിന്റേതാണെന്ന് ആരോപിക്കപ്പെട്ടതെങ്കിലും, അദ്ദേഹം ചിത്രീകരിച്ച മികച്ച ചായാചിത്രങ്ങളിലൊന്നാണിത്.

പശ്ചാത്തലത്തിൽ ലഘുവായ ശൈലിയിൽ നിന്ന് ഉയർന്നുവരുന്ന വർണ്ണത്തിന്റെ സൗന്ദര്യവും സ്ത്രീയുടെ വസ്ത്രങ്ങളുടെ വിശകലന ആവിഷ്ക്കാരശൈലിയും റാഫേലിന്റെ സവിശേഷതയാണ്. മൈക്കലാഞ്ചലോ അല്ലെങ്കിൽ ഡാവിഞ്ചിയിൽ നിന്നും വ്യത്യസ്തമായി ഈ ചായാചിത്രത്തിലെ കൈകളെ "വൈബ്രേറ്റൈൽ" എന്നാണ് നിക്കോലെറ്റ ബാൽഡിനി വിശേഷിപ്പിക്കുന്നത്.[1]

ചിത്രത്തിൽ ആദ്യകാല റാഫേൽ ഡ്രോയിംഗിന്റെ സാന്നിധ്യത്തോടൊപ്പം ഒരു സ്ത്രീയുടെ യൗവ്വന മുഖം, പിന്നീടുള്ള പരിഷ്കാരങ്ങളോടൊപ്പം എക്സ്-റേ വിശകലനം കാണിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. Baldini, Nicoletta (2005). Raphael. Rizzoli. പുറം. 14.
  2. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042