മഡോണ ഡെല്ലാ ടെൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna della tenda
Raffael 027.jpg
ArtistRaphael
Year1514
MediumOil on panel
Dimensions65.8 cm × 51.2 cm (25.9 ഇഞ്ച് × 20.2 ഇഞ്ച്)
LocationAlte Pinakothek, Munich

1514-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഡെല്ലാ ടെൻഡ. [1]മറിയ കുഞ്ഞായ ക്രിസ്തുവിനെ ആലിംഗനം ചെയ്യുകയും അല്പം കൂടി വളർന്ന ശിശുവായ യോഹന്നാൻ സ്നാപകൻ രണ്ടുപേരെയും നിരീക്ഷിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ രൂപകൽപ്പന അതേ കാലഘട്ടത്തിലെ മഡോണ ഡെല്ല സെഗിയോള എന്ന ചിത്രവുമായി സാമ്യമുള്ളതായി കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

പല വിമർശകരും മഡോണ ഡെല്ലാ സെഗിയോളയുടെ (സെഡിയ) രചനയെ മഡോണ ഡെല്ലാ ടെൻഡയുമായി ബന്ധപ്പെടുത്തുന്നു. ഒരു വശത്തേക്ക് വരച്ചിരിക്കുന്ന പശ്ചാത്തലം സൃഷ്ടിക്കുന്ന പച്ച തിരശ്ശീലയിൽനിന്നാണ് ചിത്രത്തിന് ഈ തലക്കെട്ട് ലഭിച്ചത്. മ്യൂണിക്കിലെ ആൾട്ട് പിനാകോതെക്കിൽ സുക്ഷിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മഡോണയുടെ മുക്കാൽ ഭാഗവും കുട്ടിയും സെന്റ് ജോണും ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ പ്രതിഛായകൾക്കിടയിൽ നിലനിൽക്കുന്ന ഒരു ബന്ധം മഡോണ ഡെല്ലാ സെഡിയയിൽ കാണപ്പെടുന്നില്ല. സെന്റ് ജോണിലേക്ക് ശ്രദ്ധ തിരിക്കുന്ന കന്യക അവളുടെ കുട്ടിയെ നോക്കി പുഞ്ചിരിക്കുന്നു. പിന്നീടുള്ളവരുടെ മുഖം സ്നേഹപൂർവമായ ഭക്തിയുടെ പ്രകടനമാണ്.[2]

ചിത്രത്തിന്റെ ആധികാരികത ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നില്ല. മഡോണ ഡെല്ലാ സെഡിയയ്ക്ക് മുമ്പോ ശേഷമോ ഇത് ചിത്രീകരിച്ചത് എന്നതാണ് വിവാദമായത്.

റാഫേലിന്റെ പക്വമായ ചിത്രങ്ങളെ പരസ്പരം താരതമ്യപ്പെടുത്തുന്നതിലൂടെ, സ്റ്റൈലിസ്റ്റിക് പരിണാമത്തിന്റെ തുടർച്ചയായ വളർച്ചയുടെ ഒരു പ്രക്രിയ കണ്ടെത്തുന്നു. ചിത്രീകൃത ശൈലി പോലെ ഉപയോഗിച്ച ഘടകങ്ങളും എല്ലായ്പ്പോഴും പുതിയതാണ്. ശാന്തമായ വികാരത്തിന്റെ ആവിഷ്കാരത്തിലൂടെ കൂടുതൽ വ്യക്തമാകുന്ന രൂപങ്ങളുടെ രൂപവും ഔപചാരിക സൗന്ദര്യവും സമന്വയിപ്പിക്കാനുള്ള മാസ്റ്ററുടെ അസാധാരണ ശേഷി ഏകീകൃതമായ സവിശേഷതകളാണ്.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[3] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. Madonna della tenda at lib-art.com
  2. "Web Gallery of Art, searchable fine arts image database". www.wga.hu. ശേഖരിച്ചത് 2019-07-23.
  3. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=മഡോണ_ഡെല്ലാ_ടെൻഡ&oldid=3196698" എന്ന താളിൽനിന്ന് ശേഖരിച്ചത്