വിഷൻ ഓഫ് എ നൈറ്റ് (റാഫേൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vision of a Knight
RAFAEL - Sueño del Caballero (National Gallery de Londres, 1504. Óleo sobre tabla, 17 x 17 cm).jpg
ArtistRaphael
Year1504–1505
TypeEgg tempera on poplar
Dimensions17.1 cm × 17.1 cm (6.7 ഇഞ്ച് × 6.7 ഇഞ്ച്)
LocationNational Gallery, London

1504–1505 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ ചിത്രീകരിച്ച പോപ്ലറിലെ ടെമ്പറ ചിത്രമാണ് വിഷൻ ഓഫ് എ നൈറ്റ് (റാഫേൽ).[1][2] ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇപ്പോൾ ചാറ്റോ ഡി ചാന്റിലി മ്യൂസിയത്തിൽ കാണപ്പെടുന്ന ത്രീഗ്രേസസ് പാനലുമായി ഈ ചിത്രം ഒരു ജോഡി രൂപീകരിക്കുന്നു.

പാനൽ എന്തിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിക്കുന്നു എന്നതിന് നിരവധി നിരൂപണങ്ങളുണ്ട്. ചില കലാ ചരിത്രകാരന്മാർ കരുതുന്നത് ഉറങ്ങുന്ന നൈറ്റ് സദ്‌വൃത്തിയ്ക്കും (പിന്നിൽ കുത്തനെയുള്ളതും പാറ നിറഞ്ഞതുമായ പാത) അഭിലാഷത്തിനും (in looser robes) ഇടയിൽ തിരഞ്ഞെടുക്കണമെന്ന് സ്വപ്നം കണ്ട റോമൻ ജനറൽ സിപിയോ എമിലിയാനസിനെ (ബിസി 185–129) പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, രണ്ട് സ്ത്രീലിംഗ വ്യക്തികളെ മത്സരാർത്ഥികളായി അവതരിപ്പിക്കുന്നില്ല. നൈറ്റിന്റെ അനുയോജ്യമായ ഗുണവിശേഷങ്ങളെ അവ പ്രതിനിധീകരിക്കുന്നു. അവർ കൈവശം വച്ചിരിക്കുന്ന പുസ്തകം, വാൾ, പുഷ്പം എന്നിവ പണ്ഡിതൻ, പട്ടാളക്കാരൻ, കാമുകൻ എന്നിവരുടെ ആശയങ്ങൾ നിർദ്ദേശിക്കുന്നു.

ലാറ്റിൻ കവി സിലിയസ് ഇറ്റാലിക്കസിന്റെ രണ്ടാം പ്യൂണിക് യുദ്ധത്തെക്കുറിച്ച് വിവരിക്കുന്ന ഇതിഹാസകാവ്യമായ പ്യൂണിക്കയിലെ ഒരു ഭാഗമാണ് ചിത്രീകരണത്തിന്റെ ഏറ്റവും കൂടുതൽ ഉറവിടം ആയി കാണുന്നത്.[3]

1800-ൽ വില്യം യംഗ് ഓറ്റ്‌ലി പാനൽ ഇംഗ്ലണ്ടിലേക്ക് മാറ്റി.

ഈ വർണ്ണാഭമായ രംഗം ചിത്രീകരിക്കാൻ റാഫേൽ വിപുലമായ വർണ്ണത്തട്ടിലെ ചായം ഉപയോഗിച്ചു. ലെഡ്-ടിൻ യെല്ലോ, അൾട്രാമറൈൻ, വെർഡിഗ്രിസ്, ഓക്ക്രെ തുടങ്ങിയ പിഗ്മെന്റുകൾ തിരിച്ചറിഞ്ഞു.[4]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്.

Raffaello Sanzio.jpg

റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[5]

റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. Thoenes, Christof, Raphael (2005) Ed. Taschen. p. 17
  2. Girardi, Monica, Raffaello. La ricerca della perfezione e la tenerezza della natura (1999) Ed. Associati. p. 31
  3. "Iconography | Studying Raphael | Research | The National Gallery, London". Nationalgallery.org.uk. മൂലതാളിൽ നിന്നും 2012-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-17.
  4. Raphael, An Allegory (Vision of a Knight), illustrated pigment analysis at ColourLex
  5. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷൻ_ഓഫ്_എ_നൈറ്റ്_(റാഫേൽ)&oldid=3657174" എന്ന താളിൽനിന്ന് ശേഖരിച്ചത്