മഡോണ വിത്ത് ദി ബ്ലൂ ഡയഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna with the Blue Diadem
La Vierge au voile, by Raffaello Sanzio, from C2RMF retouched.jpg
ArtistRaphael
Year1512–1518
TypeOil on wood
Dimensions68 cm × 48 cm (27 ഇഞ്ച് × 19 ഇഞ്ച്)
LocationLouvre, Paris

1512-ൽ റോമിൽ റാഫേലും അദ്ദേഹത്തിന്റെ ശിഷ്യൻ ജിയാൻഫ്രാൻസെസ്കോ പെന്നിയും ചേർന്ന് വരച്ച ഒരു ചിത്രമാണ് മഡോണ വിത്ത് ദി ബ്ലൂ ഡയഡം. ഈ ചിത്രം ഇപ്പോൾ ലൂവ്രെയിൽ സൂക്ഷിച്ചിരിക്കുന്നു. ലൂവ്രെയിൽ വിർജിൻ ആന്റ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെയിന്റ് ജോൺ എന്നു നാമകരണം ചെയ്ത ഈ ചിത്രം വിർജിൻ വിത്ത് ദ വെയ്ൽ അല്ലെങ്കിൽ മഡോണ വിത്ത് ദി ബ്ലൂ ഡയഡം എന്നും അറിയപ്പെടുന്നു.[1] വിർജിൻ വിത്ത് ദി ലിനൻ, സ്ലംബറിങ് ചൈൽഡ്, സൈലൻസ് ഓഫ് ദി ഹോളി വിർജിൻ എന്നീ പേരുകളിലും ഈ ചിത്രം അറിയപ്പെടുന്നു.[2]

ചരിത്രം[തിരുത്തുക]

ഒരു കാലത്ത് ചിത്രത്തിന്റെ രണ്ടായി വിഭജിച്ചിരിക്കുന്ന പാനൽ പെസിയയിലെ ശുദ്ധജലവീപ്പകൾ മറയ്ക്കാൻ ഉപയോഗിച്ചിരുന്നു എന്നാണ് ഐതിഹ്യം. ചിത്രം കണ്ടെത്തിയതിനുശേഷം, അവർ വിദഗ്ദ്ധമായി രണ്ടു പാനലുകൾ ഒന്നിച്ചു ചേർത്തുവെന്ന് പറയപ്പെടുന്നു. [2]ഒരു സ്‌ക്രീൻ നിർമ്മിക്കുന്നതിന് പാനൽ മൂന്ന് കഷണങ്ങളായി വിഭജിച്ച മറ്റൊരു പതിപ്പും ഉണ്ട്, അത് വീണ്ടും പൂർണ്ണമാക്കി.[3]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. A. Dequier - M. Bard. "Virgin and Child with the Infant Saint John". Louvre Exhibits. Musée du Louvre. ശേഖരിച്ചത് March 14, 2011.
  2. 2.0 2.1 Passavant, J (1872). Raphael of Urbino and his father Giovanni Santi. London and New York: MacMillan and Company. പുറം. 230.
  3. "The Devotion of the Perpetual Rosary", The Devotion of the Perpetual Rosary, Gorgias Press, പുറങ്ങൾ. 1–88, 2013-12-31, ISBN 9781463228798, ശേഖരിച്ചത് 2019-07-08
  4. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042

പുറം കണ്ണികൾ[തിരുത്തുക]