സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (റാഫേൽ)
സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ | |
---|---|
കലാകാരൻ | റാഫേൽ |
വർഷം | c. 1507 |
Medium | oil on wood |
അളവുകൾ | 72.2 cm × 55.7 cm (28.4 in × 21.9 in) |
സ്ഥാനം | ദേശീയ ഗാലറി, London |
1507-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ. പെയിന്റിംഗിൽ, അലക്സാണ്ട്രിയയിലെ കാതറിൻ ആത്മീയനിർവൃതിയിൽ മുകളിലേക്ക് നോക്കുകയും ഒരു ചക്രത്തിൽ ചാരിയിരിക്കുകയും ചെയ്യുന്നു. അവരുടെ രക്തസാക്ഷിത്വത്തിന്റെ ബ്രേക്കിംഗ് വീലിനെ (അല്ലെങ്കിൽ കാതറിൻ ചക്രത്തെ) സൂചിപ്പിക്കുന്നു.[1]നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചക്രവർത്തിയായ മാക്സെൻഷിയസിൻറെ കൈകളാൽ രക്തസാക്ഷിയായ കന്യകയായ ഒരു ക്രിസ്തീയ വിശുദ്ധയായിരുന്നു ദ ഗ്രേറ്റ് മാർട്ടിയർ സെയിൻറ് കാതറീൻ. പരമ്പരാഗത വിവരണ പ്രകാരം, മാക്സിമിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് (286-305) ഈജിപ്തിലെ അലക്സാണ്ട്രിയ ഗവർണറായിരുന്ന കോൺസ്റ്റസിൻറെ മകളായിരുന്നു കാതറീൻ. കാതറീൻ ഒരു പ്രസിദ്ധ പണ്ഡിതയും ആയിരുന്നു. കാതറീൻ തന്റെ പതിനാലാമത്തെ വയസിൽ ക്രിസ്തുമതം സ്വീകരിക്കുകയും നൂറുകണക്കിനാളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതുടർന്ന് 18 വയസ്സുള്ളപ്പോൾ കാതറീൻ രക്തസാക്ഷിയായി. 1507-ൽ ഫ്ലോറൻസിലെ റാഫേലിന്റെ താമസത്തിന്റെ അവസാനത്തിൽ പൂർത്തിയാക്കിയ ഈ ചിത്രം യുവ കലാകാരനെ ഒരു പരിവർത്തന ഘട്ടത്തിൽ കാണിക്കുന്നു. പെയിന്റിംഗിലെ മതപരമായ അഭിനിവേശത്തിന്റെ ചിത്രീകരണം ഇപ്പോഴും പിയട്രോ പെറുഗിനോയെ അനുസ്മരിപ്പിക്കുന്നു. എന്നാൽ കാതറിൻെറ ഇരിപ്പുരീതി മനോഹരമായ കോണ്ട്രോപോസ്റ്റോ റഫേലിൽ ലിയോനാർഡോ ഡാവിഞ്ചിയുടെ സ്വാധീനത്തെ കാണിക്കുന്നു. മാത്രമല്ല ലിയോനാർഡോയുടെ നഷ്ടപ്പെട്ട പെയിന്റിംഗ് ലെഡ ആന്റ് ദി സ്വാൻറെയും അനുകരണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
കാതറിന്റെ രക്തസാക്ഷിത്വം
[തിരുത്തുക]കാതറീനെ പരാജയപ്പെടുത്താൻ കഴിയാതിരുന്ന മാക്സെൻഷിയസ് ചക്രവർത്തി അവരെ പീഡിപ്പിക്കാനും തടവിലാക്കാനും ഉത്തരവിട്ടു.[2] പീഡനത്തിന് ശേഷവും അവർ വിശ്വാസത്തെ ഉപേക്ഷിച്ചില്ല. കാതറീൻറെ അറസ്റ്റും വിശ്വാസത്തിന്റെ ശക്തിയും പെട്ടെന്ന് പരന്നു. 200-ലേറെ പേർ അവരെ സന്ദർശിച്ചു.
തുടർന്ന് അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീനെ ബ്രേക്കിംഗ് വീൽ ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. എന്നാൽ, കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അത്ഭുതകരമായി ചക്രം തകരുകയും അതിനാൽ മാക്സെൻഷിയസ് അവരെ ശിരഛേദം ചെയ്യാൻ ഉത്തരവിട്ടു.[3]കത്തോലിക്കാ മതത്തിൽ അവരെ പതിനാല് വിശുദ്ധ സേവകരിൽ ഒരാളായി ആദരിക്കുന്നു.
പെയിന്റിംഗ് വസ്തുക്കൾ
[തിരുത്തുക]സ്വാഭാവിക അൾട്രാമറൈൻ, മാഡർ ലേക്, ഓക്രസ്, ലെഡ്-ടിൻ മഞ്ഞ തുടങ്ങിയ നവോത്ഥാന പിഗ്മെന്റുകൾ റാഫേൽ ഉപയോഗിച്ചു. [4]ഓയിൽ പെയിന്റുകൾ ഉണങ്ങുന്നത് വേഗത്തിലാക്കാൻ അദ്ദേഹം നന്നായി പൊടിച്ച ഒരു പ്രത്യേകതരം ഗ്ലാസ് പല പിഗ്മെന്റുകളിൽ കലർത്തി.[5]ദി സ്മാഷിംഗ് പമ്പ്‌കിൻസ് ആൽബമായ മെലോൺ കോളി ആന്റ് ദി ഇൻഫിനിറ്റ് സാഡ്നെസ് കവറിൽ ഈ ചിത്രം ഭാഗികമായി ഉപയോഗിച്ചു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്.
റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[6]
റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.
അവലംബം
[തിരുത്തുക]- ↑ Capgrave, John, and Karen A. Winstead. 2011. The life of Saint Katherine of Alexandria. Notre Dame, Ind: University of Notre Dame Press.
- ↑ Online, Catholic. "St. Catherine of Alexandria - Saints & Angels". Catholic Online (in ഇംഗ്ലീഷ്). Retrieved 2020-03-06.
- ↑ "Clugnet, Léon. "St. Catherine of Alexandria." The Catholic Encyclopedia, Vol. 3. New York: Robert Appleton Company, 1908. 1 May 2013". Newadvent.org. 1908-11-01. Retrieved 2013-08-26.
- ↑ Raphael, Saint Catherine of Alexandria, ColourLex
- ↑ Roy, A., Spring, M., Plazzotta, C. ‘Raphael’s Early Work in the National Gallery: Paintings before Rome‘. National Gallery Technical Bulletin Vol 25, pp 4–35
- ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042