Jump to content

കോൺസ്റ്റബൈൽ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Conestabile Madonna
കലാകാരൻRaphael
വർഷം1502–1504
തരംTempera on canvas transferred from wood
അളവുകൾ17.5 cm × 1 8 cm (6.9 in × ??)
സ്ഥാനംHermitage Museum, Saint Petersburg

ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച (ഒരുപക്ഷേ പൂർത്തിയാകാത്ത) ഒരു എണ്ണച്ചായാചിത്രമാണ് കോൺസ്റ്റബൈൽ മഡോണ. ഫ്ലോറൻസിലേക്ക് പോകുന്നതിനുമുമ്പ് അംബ്രിയയിൽ റാഫേൽ വരച്ച അവസാന ചിത്രമായിരിക്കാം ഇത്.

പെറുജിയയിലെ കോനെസ്റ്റബൈൽ കുടുംബത്തിൽ നിന്നാണ് ഈ ചിത്രത്തിന് ഈ പേര് ലഭിച്ചത്. 1871-ൽ ഈ ചിത്രം റഷ്യയിലെ അലക്സാണ്ടർ രണ്ടാമൻ ഏറ്റെടുത്തു. സാർ ചക്രവർത്തി ഇത് തന്റെ ഭാര്യയായ മരിയ അലക്സാണ്ട്രോവ്നയ്ക്ക് സമ്മാനിച്ചു. അതിനുശേഷം, സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

മഡോണ ഒരു പുസ്തകം വായിക്കുമ്പോൾ കുട്ടി കൂടെ പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 1881-ൽ ഈ ചിത്രം ക്യാൻവാസിലേക്ക് മാറ്റിയപ്പോൾ, ആദ്യകാല പതിപ്പിൽ മഡോണ പുസ്തകത്തിനുപകരം ഒരു മാതളനാരകം (പീഡാനുഭവത്തിന്റെ പ്രതീകം) പിടിച്ചിരിക്കുന്നതായി കണ്ടെത്തി.[1]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം

[തിരുത്തുക]
  1. "Pin on Products". Pinterest (in ഇംഗ്ലീഷ്). Retrieved 2019-09-16.
  2. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റബൈൽ_മഡോണ&oldid=3708862" എന്ന താളിൽനിന്ന് ശേഖരിച്ചത്