സിസ്റ്റൈൻ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sistine Madonna
RAFAEL - Madonna Sixtina (Gemäldegalerie Alter Meister, Dresden, 1513-14. Óleo sobre lienzo, 265 x 196 cm).jpg
ArtistRaphael
Year1512
MediumOil on canvas
Dimensions265 cm × 196 cm (104 ഇഞ്ച് × 77 ഇഞ്ച്)
LocationGemäldegalerie Alte Meister, Dresden

ഇറ്റാലിയൻ ചിത്രകാരനായ റാഫേൽ സാൻസിയോയുടെ ഒരു ഓയിൽ പെയിന്റിംഗ് ആണ് സിസ്റ്റൈൻ മഡോണ. പിയാസെൻസ സാൻസിസ്റ്റോ പള്ളിയിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ 1512-ൽ ഈ ചിത്രത്തിൻറെ ചിത്രീകരണത്തിനായി ഏർപ്പാടു ചെയ്തു. റാഫേൽ വരച്ച അവസാന മഡോണ ചിത്രം ആണിത്. ജോർജിയോ വാസരി ഇതിനെ "വളരെ അപൂർവവും അസാധാരണവുമായ" ഒരു ചിത്രമായി കാണുന്നു.[1]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

Notes[തിരുത്തുക]

  1. Raphael, Masters Collections., The Masterpieces: Sistine Madonna
  2. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042

അവലംബം[തിരുത്തുക]

  • Carus, Carl Gustav (1867). Ueber die sixtinische Madonna des Raphael. Dresden. Complete digitalized version available at Die Sächsische Landesbibliothek – Staats- und Universitätsbibliothek Dresden (SLUB)
  • F.A. Gruyer, Les Vierges de Raphaël, Paris 1869, In Esther Singleton, Great Pictures as Seen and Described by Famous Writers, Dodd, Mead and Co., New York 1899, English translation

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസ്റ്റൈൻ_മഡോണ&oldid=3196712" എന്ന താളിൽനിന്ന് ശേഖരിച്ചത്