കൊളോണ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna Colonna
കലാകാരൻRaphael
വർഷം1508
തരംOil on poplar
അളവുകൾ52 cm × 38 cm (20 in × 15 in)
സ്ഥാനംGemäldegalerie, Berlin

1508-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ വരച്ച ഒരു ചിത്രമാണ് കൊളോണ മഡോണ. റാഫേൽ ഫ്ലോറന്റൈൻ കാലഘട്ടത്തിന്റെ അവസാനത്തിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. NYCയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലുള്ള റാഫേലിന്റെ ഈ ചിത്രം കൊളോണ അൾത്താർപീസുമായി തെറ്റിദ്ധരിക്കാറുണ്ട്.

വലതു കൈകൊണ്ട് കുഞ്ഞിനെ പിടിച്ചുകൊണ്ട് ഇരിക്കുന്ന മേരി ഇടതുകൈയിൽ ഒരു പുസ്തകം പിടിച്ചിരിക്കുന്നു. കുട്ടി അവളെ വായനയ്ക്കു തടസ്സമുണ്ടാക്കിയതായി തോന്നുന്നു. ചിത്രീകരണരീതിയിൽ പുസ്തകം റാഫേലിന്റെ കൗശലപൂർവ്വമായ ഒരു തന്ത്രം ആയി കാണുന്നു. ചിത്രത്തിന്റെ മധ്യഭാഗത്ത് നിന്ന് അതിനെ മാറ്റി നിർത്തുന്നതിലൂടെ, രചന കൂടുതൽ സന്തുലിതമാകുന്നു.

ചരിത്രത്തിലെ ചില നിമിഷങ്ങളിൽ ഈ പാനൽ ഒരു ഡച്ചസ് കൊളോണയുടെ കൈവശമായിരുന്നു; അതിനാൽ ഈ ചിത്രത്തിന്റെ പേര് കൊളോണ മഡോണ എന്നായിതീർന്നു. 1827-ൽ ഈ ചിത്രം പ്രഷ്യൻ ഭരണകൂടം ഏറ്റെടുത്തു.[1]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. "Raphael: Colonna Madonna". ArtBible.info (in ഇംഗ്ലീഷ്). Retrieved 2019-07-07.
  2. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=കൊളോണ_മഡോണ&oldid=3196688" എന്ന താളിൽനിന്ന് ശേഖരിച്ചത്