സരഗാസോ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sargasso Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സരഗാസോ കടൽ

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബർമുഡാദ്വീപുകൾക്കു വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.[1]

  1. ഒൻപതാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം. തിരുവനന്തപുരം: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 2016. p. 11.
"https://ml.wikipedia.org/w/index.php?title=സരഗാസോ_കടൽ&oldid=2549608" എന്ന താളിൽനിന്ന് ശേഖരിച്ചത്