Jump to content

സാവോ ടോം ആൻഡ് പ്രിൻസിപ്പെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(São Tomé and Príncipe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ

República Democrática de São Tomé
e Príncipe
Flag of സാവോ ടോം ആൻഡ് പ്രിൻസിപ്പെ
Flag
Coat of arms of സാവോ ടോം ആൻഡ് പ്രിൻസിപ്പെ
Coat of arms
ദേശീയ ഗാനം: Independência total
Total Independence
Location of സാവോ ടോം ആൻഡ് പ്രിൻസിപ്പെ
തലസ്ഥാനംസാവോ ടോം
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾപോർച്ചുഗീസ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾഫോറോ, Angolar, Principense
നിവാസികളുടെ പേര്Santomean
ഭരണസമ്പ്രദായംDemocratic semi-presidential Republic
• President
Fradique de Menezes
Joaquim Rafael Branco
Independence 
• Date
12 July 1975
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
964 കി.m2 (372 ച മൈ) (183rd)
•  ജലം (%)
0
ജനസംഖ്യ
• 2005 estimate
157,000 (188th)
•  ജനസാന്ദ്രത
171/കിമീ2 (442.9/ച മൈ) (65th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$280 million[1]
• പ്രതിശീർഷം
$1,749[1]
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$176 million[1]
• Per capita
$1,101[1]
എച്ച്.ഡി.ഐ. (2007)Increase 0.654
Error: Invalid HDI value · 123rd
നാണയവ്യവസ്ഥDobra (STD)
സമയമേഖലUTC+0 (UTC)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്239
ഇൻ്റർനെറ്റ് ഡൊമൈൻ.st

സാവോ ടോം ആൻഡ് പ്രിൻസിപ്പെ പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രമാണ്. ഔദ്യോഗിക നാമം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. ഇംഗ്ലീഷ് ഉച്ചാരണം: IPA: [saʊ̯ tʰəˈmeɪ̯ ənd ˈpʰɹɪnsɪpɪ], പോർച്ചുഗീസ് ഉച്ചാരണം: IPA: [sɐ̃ũ tu'mɛ i 'pɾı̃sɨpɨ]), ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് സാഒ റ്റോമെ ആന്റ് പ്രിൻസിപ്പെ. സാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർ‌വ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപു കണ്ടെത്തിയ പോർച്ചുഗീസ് പര്യവേഷകർ വിശുദ്ധ തോമസിന്റെ പെരുന്നാൾ ദിവസം ദ്വീപ് കണ്ടെത്തിയതിനാൽ ദ്വീപിന് വിശുദ്ധ തോമസിന്റെ (തോമാശ്ലീഹായുടെ) പേരു നൽകുകയായിരുന്നു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ ആഫ്രിക്കൻ രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ(സെയ്‌ഷെൽസ് ആണ് ഏറ്റവും ചെറുത്). മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്.

ചരിത്രം

[തിരുത്തുക]

1470-ൽ പോർച്ചുഗീസുകാരുടെ വരവ് വരെ സാവോ ടോം, പ്രിൻസിപ്പെ ദ്വീപുകൾ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതിന് ശേഷം ഫെർണാവോ ഡോ പോ ഇത് കണ്ട് പിടിച്ചു. വ്യാപാരം നടത്താനുള്ള ഒരു താവളമായി മാറ്റാൻ ഫ്രഞ്ച് നാവികർ തീരുമാനിച്ചു.

1493-ൽ അൽവാരോ കാമിന്ഹയാണ് സാവോ ടോമിൽ ആദ്യ അധിവസിതപ്രദേശം സ്ഥാപിച്ചത്. രാജാവ് അൽവാരോയ്ക്ക് എഴുതിക്കൊടുത്ത ഭൂമിയിലാണ് സ്ഥാപിച്ചത്. 1500-ലാണ് പ്രിൻസിപ്പെയിൽ അധിവസിതപ്രദേശം സ്ഥാപിച്ചത്. കൃഷിക്ക് വളരെയധികം അനുയോജ്യമായ മണ്ണ് ഇവർ കണ്ടെത്തി. കരിമ്പ് കൃഷിക്ക് വളരെയധികം തൊഴിലാളികളെ വേണ്ടിയതിനാൽ ആഫ്രിക്കയിൽ നിന്ന് അടിമകളെ പോർച്ചുഗീസുകാർ ഇറക്കുമതി ചെയ്തു. പതിനാറാം നൂറ്റാണ്ടിൻറെ മധ്യത്തിൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന ദ്വീപുകളായി സാവോ ടോം മാറി. 1522, 1573 എന്നീ വർഷങ്ങളിൽ പോർച്ചുഗീസ് രാജഭരണത്തിൻ കീഴിലായിരുന്നു സാവോ ടോമും പ്രിൻസിപ്പെയും. എന്നാൽ വർദ്ധിച്ചുവന്ന അടിമകളുടെ എണ്ണം കാരണം പോർച്ചുഗീസുകാർക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെയായി. പിന്നീട് 1964-ൽ ഡച്ചുകാർ സാവോ ടോമും പ്രിൻസിപ്പെയും പിടിച്ചെടുത്തു. എഴുപതോളം പഞ്ചസാര മില്ലുകൾ നശിപ്പിച്ചു[2]. പഞ്ചസാര കൃഷി അധംപതിച്ചു. തന്മൂലം സാവോ ടോമിൻറെ സാമ്പത്തികം മാറി. ആഫ്രിക്കയിലേക്ക് അടിമകളെ കടത്തുന്ന സഞ്ചാരമാർഗ്ഗം മാത്രമായി സാവോ ടോം മാറി.

1800-കളുടെ ആദ്യപാദങ്ങളിൽ കാപ്പിയും കൊക്കോയും കൃഷി ചെയ്യാനാരംഭിച്ചു. ധാതുസമ്പുഷ്ടമായ ശിലാമണ്ണ് പുതിയ വിളകളകൾക്ക് വളരെ അനുയോജ്യമായിരുന്നു. പോർച്ചുഗീസ് കമ്പനികൾ വിശാലമായ നാണ്യവിളത്തോട്ടങ്ങൾ(റാകോസ്) സ്ഥാപിച്ചു. 1908-ൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉല്പാദകരായി സാവോ ടോം മാറി. രാജ്യത്തിലെ മുഖ്യ വിളയായാണ് കൊക്കോയിപ്പോൾ.

1950 അവസാനം ആയപ്പോഴേക്കും ആഫ്രിക്കൻ രാജ്യങ്ങൾ സ്വതന്ത്ര്യം ആവശ്യപ്പെട്ടു. ഒരു സംഘം സാവോ ടോമുകൾ ഗാബോൺ ആസ്ഥാനമായി മൂവ്മെൻറ് ഫോർ ദ് ലിബറേഷൻ ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ രൂപവത്കരിച്ചു.

ജനാധിപത്യ-റിപ്പബ്ലിക്ക പരമായ ഭരണമാണ് സാവോ ടോമിലേത്. പ്രസിഡൻറിനാണ് സംസ്ഥാനങ്ങളുടെ ചുമതല. പ്രധാന മന്ത്രിയാണ് രാജ്യത്തിൻറെ പരമാധികാരി.

എക്സിക്യൂട്ടീവ് ശാഖ

[തിരുത്തുക]
Main office holders
Office Name Party Since
പ്രസിഡൻറ് എവാരിസ്റ്റോ കാർവാലോ ഇൻഡിപ്പെൻഡന്റ് ഡെമോക്രാറ്റിക് ആക്ഷൻ 3 സെപ്റ്റംബർ 2016
പ്രധാന മന്ത്രി ജോർജ് ബോം ജീസസ് MLSTP/PSD 3 ഡിസംബർ 2018

അഞ്ച് വർഷം കൂടുമ്പോഴാണ് പ്രസിഡൻറിനെ തിരഞ്ഞെടുക്കുന്നത്. അവരവരുടെ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ വെച്ചാണ് സ്ഥാനാർത്തിയെ നിശ്ചയിക്കുന്നത്.

പ്രവിശ്യകൾ

[തിരുത്തുക]
  1. ആഗ്വാ ഗ്രനേഡ് (സാവോ ടോം)
  2. കാൻറാഗാലോ (സാൻറാന)
  3. ക്വേ (São João dos Angolares)
  4. ലെംബ (നിവെസ്)
  5. ലോബാട്ട (ഗ്വാഡാലുപെ)
  6. മീ-സോച്ചി (ട്രിനിനാഡേ)
  7. പാഗ്വേ (സാൻറാ അൻറോണിയോ)

സാവോ ടോം(തലസ്ഥാനം: സാവോ ടോം), പ്രിൻസിപ്പെ എന്നിങ്ങനെ രണ്ട് പ്രവിശ്യകളായി സാവോ ടോം ആൻഡ് പ്രിൻസിപ്പെ വിഭജിച്ചിരിക്കുന്നു. സാവോ ടോം ആറും പ്രിൻസിപ്പെ ഒന്നും ജില്ലകളായി വീണ്ടും തിരിച്ചിരിക്കുന്നു.

1995 ഏപ്രിൽ 29 മുതൽ പ്രിൻസിപ്പെയിൽ സ്വയംഭരണമാണ്. 142 ചതുരശ്ര കിലോമീറ്ററാണ് പ്രിൻസിപ്പെയുടെ ആകെ വിസ്തീർണ്ണം. 5,400 ആണ് കണക്കനുസരിച്ച് ജനസംഖ്യ.

ഭൂമിശാസ്ത്രം

[തിരുത്തുക]

സാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർ‌വ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. ഏകദേശം 209 കി.മീ. തീരപ്രദേശമാണ് രാജ്യത്തിനുള്ളത്. അണഞ്ഞുപോയ അഗ്നിപർവ്വതതിൻറെ അരികിലാണ് ഈ ദ്വീപുകൾ.

ജന്തുജാലങ്ങൾ

[തിരുത്തുക]
ആഫ്രിക്കൻ ചാര തത്ത

ഫ്ലോറയുടെയും ഫ്യൂണയുടെയും സമ്മ്രിശതമാണ് രാജ്യത്തെ വന്യജീവിതം. സമുദ്ര ദ്വീപുകളായതിനാലും ആഫ്രിക്ക ദ്വീപിൽ നിന്ന് വളരെ അകന്ന് സ്ഥിതി ചെയ്യുന്നതിനാലും ജന്തുജാലങ്ങൾ സാവോ ടോമിലും പ്രിൻസിപ്പെയിലും കുറവാണ്.

ഏകദേശം 114 തരം പക്ഷി സ്പീഷിസ് ഇവിടെയുണ്ട്. ഏകദേശം 895 സ്പീഷിസ് വാസ്കുലാർ സസ്യങ്ങൾ ഇവിടെയുണ്ട്.

സാമ്പത്തികം

[തിരുത്തുക]

1800-കളിൽ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുടെ പ്രധാന സാമ്പത്തിക വരുമാനം കൃഷിയായിരുന്നു,

പെട്രോളിയം പര്യവേഷണം

[തിരുത്തുക]

2001-ൽ സാവോ ടോമും നൈജീരിയയും നൈജർ ഡെൽറ്റ ജിയോളജിക്കൽ പ്രവിശ്യയിൽ പെട്രോളിയം പര്യവേഷണം നടത്താൻ കരാറിലേർപ്പെട്ടു.

ബാങ്കിങ്ങ്

[തിരുത്തുക]

ഏകദേശം അരഡസനോളം ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബാങ്കോ സെൻട്രൽ ഡീ സാവോ ടോം പ്രിൻസിപ്പെ ആണ് കേന്ദ്ര ബാങ്ക്. ബാങ്കോ ഇൻറർനാഷണൽ ഡീ സാവോ ടോം പ്രിൻസിപ്പെ ആണ് ഏറ്റവും വലിയ ബാങ്ക്. പോർച്ചുഗീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കെയ്സാ ജെറാൽ ഡീ ഡിപ്പോസിറ്റസിൻറെ ഉപസ്ഥാപനമാണ് ഈ ബാങ്ക്.

വിദ്യാഭ്യാസം

[തിരുത്തുക]

നാലു വർഷം വിദ്യാഭ്യാസം നിർബന്ധമാണ്[3]. എന്നാൽ രാജ്യത്തിലെ വിദ്യാഭ്യാസ രംഗം മോശമാണ്. ആവശ്യത്തിന് ക്ലാസ് മുറികളില്ല, പരിശീലനം സിദ്ധിച്ച അദ്ധ്യാപകരില്ല, മികച്ച പുസ്തകങ്ങൾ എന്നിവയാണ് വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ[3].

സംസ്കാരം

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗതാഗതം

[തിരുത്തുക]

സാവോ ടോമിൽ റെയിൽവേ ഇല്ല. മറ്റ് ഗതാഗത സൌകര്യങ്ങൾ താഴെപ്പറയുന്നു. ആകെ 320 കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം. ഇതിൽ 218 കി.മീ നിരപ്പായതും 102 കി.മീ നിരപ്പാകാത്തതുമാണ്. സാൻറോ അൻറോണിയോ, സാവോ ടോം എന്നിവയാണ് തുറമുഖങ്ങൾ. സാവോ ടോം അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ രാജ്യത്ത് രണ്ട് എയർപോർട്ടുകളുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "São Tomé and Príncipe". International Monetary Fund. Retrieved 2009-04-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-11. Retrieved 2009-11-23.
  3. 3.0 3.1 "São Tomé and Príncipe". 2001 Findings on the Worst Forms of Child Labor. Bureau of International Labor Affairs, U.S. Department of Labor (2002). This article incorporates text from this source, which is in the public domain.