പദ്മിനി കോലാപുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmini Kolhapure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പദ്മിനി കോലാപുരി
Padmini Kolhapure.JPG
ജനനംനവംബർ 1, 1965
ദേശീയതഇന്ത്യ ഇന്ത്യ
തൊഴിൽഅഭിനേത്രി

1980 കളിലെ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് പദ്മിനി കോലാപുരി (ജനനം: 1 നവംബർ 1965).

ആദ്യ ജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ ഒരു കൊങ്കണി കുടുംബത്തിലാണ് പദ്മിനി ജനിച്ചത് . പിതാവ് ഒരു ഗായകനായിരുന്നു. പിതാവിന്റെ ബന്ധുക്കളായിരുന്നു ലത മങ്കേഷ്കർ, ആശ ഭോസ്ലെ എന്നിവർ.

അഭിനയജീവിതം[തിരുത്തുക]

ചെറുപ്പ കാലത്തിൽ ഒരു ഗായികയായി ചില ഗാനങ്ങളിൽ പാടുകയും ചെയ്തിരുന്നു. പിന്നീട് തന്റെ തന്നെ ചില ചിത്രങ്ങളിൽ പദ്മിനി പാടുകയുണ്ടായി. ആശ ഭോസ്ലെ പറഞ്ഞതനുസരിച്ച് ദേവ് ആനന്ദ് ആണ് 1975-ൽ പദ്മിനിക്ക് ചലച്ചിത്രത്തിൽ അവസരം നൽകിയത്. പിന്നീട് പല നല്ല ചിത്രങ്ങളിലും അഭിനയിച്ചു. 1977-ലെ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ ബാല താരവേഷം ശ്രദ്ധയാകർഷിച്ചു. തന്റെ 15-ാം വയസ്സിൽ നായിക വേഷങ്ങളിൽ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം നായികയായി ചെയ്തത് 1982-ലെ രാജ് കപൂർ നായകനായി അഭിനയിച്ച പ്രേം രോഗ് എന്ന ചിത്രമാണ്. പിന്നീട് 1980-കളിൽ ധാരാളം വിജയ ചിത്രങ്ങളിൽ അഭിനയിച്ചു.[1].

വിവാഹത്തിനു ശേഷം കുറച്ചു കാലം ചലച്ചിത്രത്തിൽ നിന്ന് വിട്ടു നിന്ന ശേഷം പദ്മിനി 2004ൽ വീണ്ടും ഒരു മറാ‍ത്തി ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു.[2].

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ 21 ആമത്തെ വയസ്സിൽ നിർമ്മാതാ‍വായ പ്രദീപ് ശർമ്മയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.[3]. വിവാഹം കഴിഞ്ഞ് പദ്മിനി മുംബൈയിലാണ് താമസം. പദ്മിനിയുടെ ഇളയ സഹോദരി തേജസ്വിനി കോലാപുരിയും ഒരു നടിയാണ്.[4] പദ്മിനിയുടെ മറ്റൊരു സഹോദരി ശിവാംഗി കപൂർ വിവാഹം ചെയ്തിരിക്കുന്നത് പ്രസിദ്ധ നടനായ ശക്തി കപൂറിനെയാണ്.[5]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://groups.msn.com/PadminiKolhapureHeatoftheEighties/masalatruths.msnw
  2. http://in.news.yahoo.com/050330/57/2kgl8.html and http://in.news.yahoo.com/040525/149/2daiu.html
  3. Nostalgia
  4. http://www.expressindia.com/latest-news/Working-for-TV-serial-was-frustrating-Tejaswini/348495/
  5. http://en.wikipedia.org/wiki/Shakti_Kapoor


"https://ml.wikipedia.org/w/index.php?title=പദ്മിനി_കോലാപുരി&oldid=3134450" എന്ന താളിൽനിന്ന് ശേഖരിച്ചത്