ശക്തി കപൂർ
ശക്തി കപൂർ | |
|---|---|
| सुनील सिकन्दरलाल कपूर | |
| ജനനം | Sunil Sikanderlal Kapoor 3 സെപ്റ്റംബർ 1952 വയസ്സ്)[1] |
| അൽമ മേറ്റർ | Kirori Mal College ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
| തൊഴിൽ(s) | അഭിനേതാവ് , Comedian |
| സജീവ കാലം | 1972 - ഇതുവരെ |
| ജീവിതപങ്കാളി |
ശിവാംഗി (m. 1982) |
| കുട്ടികൾ | Siddhanth Kapoor ശ്രദ്ധ കപൂർ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ശക്തി കപൂർ. (ജനനം: സെപ്റ്റംബർ 3, 1958). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ കാദർ ഖാൻ ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.
ശക്തി കപൂർ ജനിച്ചത് മുംബൈയിലാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]കപൂർ ഡൽഹിയിൽ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഒരു തുണിക്കട നടത്തിയിരുന്നു. ബോളിവുഡിലേയ്ക്ക് പ്രവേശിക്കാനുള്ള കപൂറിനറെ ഒരു നീണ്ട പോരാട്ടത്തിനുശേഷം, മകൻ സഞ്ജയ് ദത്തിനെ സിനിമയിൽ അവതരിപ്പിക്കാൻ റോക്കി എന്ന ചിത്രം നിർമ്മിക്കുന്നതിനിടെയാണ് അദ്ദേഹം സുനിൽ ദത്തുമായി കണ്ടുമുട്ടിയത്. തുടർന്ന് അദ്ദേഹത്തെ തന്റെ സിനിമയിൽ വില്ലനായി തിരഞ്ഞെടുത്തു. എന്നാൽ "സുനിൽ കപൂർ" എന്ന പേര് വില്ലൻ വേഷത്തിന് നീതി പുലർത്തില്ലെന്ന് കരുതിയ ദത്ത് "ശക്തി കപൂർ" എന്ന പേരിൽ അദ്ദേഹത്തെ സിനിമയിൽ അവതരിപ്പിച്ചു.[3][4]
അഭിനയ ജീവിതം
[തിരുത്തുക]1972 ലാണ് ശക്തി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ച ഹാസ്യനടനുള്ള പുരസ്കാരത്തിന് പല തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. ശക്തി കപൂർ സംവിധായകനായ പ്രിയദർശന്റെ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ചിരുന്നു.
വിവാദങ്ങൾ
[തിരുത്തുക]2005 ൽ ഒരു മാധ്യമങ്ങളുടെ രഹസ്യ പ്രവർത്തനത്തിൽ ശക്തി കപൂർ പെൺകുട്ടികളെ വശീകരിച്ച അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതായി ആരോപണങ്ങൾ ഉയർന്നു.[5] ഇതു മൂലം മാധ്യമങ്ങളിൽ നിന്നും സിനിമ അഭിനയത്തിൽ നിന്നും കുറെ കാലത്തേക്ക് അദ്ദേഹം മാറി നിന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ശക്തി കപൂർ വിവാഹം ചെയ്തിരിക്കുന്നത് ശിവാംഗിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മറാത്തി നടിയായ പദ്മിനി കോലാപുരി ഭാര്യാസഹോദരിയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Anubha Sawhney (3 August 2003). "Shakti Kapoor: The role of a lifetime". The Times of India. Retrieved 24 April 2016.
- ↑ Nair, Kalpana (17 July 2015). "Beti Bachao: Shakti Kapoor wants Shraddha married in 3 years". Firstpost. Retrieved 24 April 2016.
- ↑ "Happy Birthday Shakti Kapoor: Little Known Facts About Our Favorite Villain". 3 September 2022. Archived from the original on 23 September 2022. Retrieved 23 September 2022.
- ↑ "Shakti Kapoor: It is sad that only negative aspects of the film industry gets highlighted". 6 October 2021. Archived from the original on 23 September 2022. Retrieved 23 September 2022.
- ↑ Things getting tough for Shakti Kapoor : Bollywood News : ApunKaChoice.Com