മയ്യനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayyanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയ്യനാട്
മയ്യനാട്
ഗ്രാമപഞ്ചായത്ത് മയ്യനാട്
വിസ്തീർണ്ണം 17.57 km²
ജനസംഖ്യ
ആകെ
പുരുഷൻമാർ
സ്ത്രീകൾ

56 478
25 415
31 063
ജനസാന്ദ്രത 2 334
സ്ത്രീ പുരുഷ അനുപാതം 1019 (2001)
സാക്ഷരത (2001):
 - ആകെ
 - പുരുഷൻ
 - സ്ത്രീ

92.21%
95.20%
89.22%
ഔന്നത്യം ? സമുദ്രനിരപ്പിൽ നിന്നും
അക്ഷാംശം 8.18o
രേഖാംശം 79.5o

കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടർട്ട് നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.

ഈ പ്രദേശത്തെക്കുറിച്ച് 'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.

ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ[തിരുത്തുക]

ഭുമദ്ധ്യ രേഖയിൽ നിന്നും 8.18o ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5o പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.

രാഷ്ട്രീയം[തിരുത്തുക]

മയ്യനാട് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വത്തിലാണ്. ഇരവിപുരം ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ എ.എ. അസീസ്സ് (ആർ എസ്.പി) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് പി.കെ.കെ. ബാവ സംസ്ഥാന മന്ത്രിസഭയിൽ പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

പൊതു സ്ഥാപനങ്ങൾ[തിരുത്തുക]

  • വെൺപാലക്കാര ശാരദാ വിലാസിനി വായനശാല ( കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ മാതൃക ഗ്രാമീണ ഗ്രന്ഥശാലയായി തിരഞ്ഞെടുത്തിട്ടുണ്ട്)[അവലംബം ആവശ്യമാണ്]

ആരാധനാലയങ്ങൾ[തിരുത്തുക]

  • മരിയൻ തീർഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളി
  • ആനവാൽ പിടി എന്ന ചടങ്ങ് കൊണ്ട് പ്രശസ്തമായ ഉമയനല്ലൂർ ബാല സുബ്രമണ്യ ക്ഷേത്രം

പ്രശസ്തരായ മയ്യനാട്ടുകാർ[തിരുത്തുക]

മറ്റ് പ്രധാന കണ്ണികൾ[തിരുത്തുക]

മയ്യനാട് വിക്കിമാപ്പിയയിൽ

"https://ml.wikipedia.org/w/index.php?title=മയ്യനാട്&oldid=2664535" എന്ന താളിൽനിന്നു ശേഖരിച്ചത്