Jump to content

മയൂരസന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മയൂര സന്ദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്.

ചരിത്രം

[തിരുത്തുക]

ആയില്യം തിരുനാൾ മഹാരാജാവിന്റെ അപ്രീതിക്ക് പാത്രമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാൻ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷം വിശാഖം തിരുനാൾ അധികാരത്തിൽ വന്നപ്പോൾ തമ്പുരാൻ മോചിതനാവുകയും തുടർന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു.[1]

കൈയെഴുത്തു പ്രതി

[തിരുത്തുക]

ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിൽ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. തമ്പുരാൻ എഴുതിത്തുടങ്ങിയ തീയതിയാണ് ഇതിൽ ആദ്യം ചേർത്തിരിക്കുന്നത്. മലയാളവർഷം 1069 മേടം ഒന്നിനാണ്(1895) തുടക്കമിട്ടത്. മിഥുനം അഞ്ചിന് പൂർത്തിയായി.

അവലംബം

[തിരുത്തുക]
  1. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ജന്മദിനത്തെക്കുറിച്ചുള്ള വാർത്ത Archived 2013-02-19 at the Wayback Machine.മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 19 ഫെബ്രുവരി 2013

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീ മയൂരസന്ദേശം മണിപ്രവാളം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മയൂരസന്ദേശം&oldid=4114347" എന്ന താളിൽനിന്ന് ശേഖരിച്ചത്