ഏപ്രിൽ 2009
ദൃശ്യരൂപം
(April 2009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏപ്രിൽ 2009 ആ വർഷത്തിലെ നാലാം മാസമായിരുന്നു. ഒരു ബുധനാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു വ്യാഴാഴ്ച അവസാനിച്ചു.
2009 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഏപ്രിൽ 3 - നജീബ് തുൻ റസാഖ് മലേഷ്യയുടെ ആറാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു.[1]
- ഏപ്രിൽ 6 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന കളിക്കാരൻ എന്ന റെക്കോഡ് ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് കരസ്ഥമാക്കി.[2]
- ഏപ്രിൽ 6 - പൂജ ചോപ്ര 2009-ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.[3]
- ഏപ്രിൽ 6 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.[4]
- ഏപ്രിൽ 7 - ന്യൂസിലൻഡിൽ ഇന്ത്യ 41 വർഷത്തിനുശേഷം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി (1-0).[5]
- ഏപ്രിൽ 8 - ഇന്ത്യൻ സാമ്പത്തികവിദഗ്ധൻ പത്മവിഭൂഷൺ രാജ ജെ. ചെല്ലയ്യ അന്തരിച്ചു.[6]
- ഏപ്രിൽ 8 - മനുഷ്യാവകാശ ലംഘന കുറ്റങ്ങൾക്ക് പെറു മുൻ പ്രസിഡന്റ് ആൽബർട്ടോ ഫ്യൂജിമോറിയെ 25 വർഷം തടവിന് ശിക്ഷിച്ചു.[7]
- ഏപ്രിൽ 12 - മലേഷ്യയെ തോല്പിച്ച് (3-1) ഇന്ത്യ 13 വർഷത്തിനുശേഷം സുൽത്താൻ അസ്ലം ഷാ ഹോക്കി ടൂർണമെന്റിൽ ജേതാക്കളായി.[8]
- ഏപ്രിൽ 16 - കേരളത്തിലടക്കം 15-ം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 16-ന് നടന്നു.[9]
- ഏപ്രിൽ 18 - 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതക്ക് ഏഴാച്ചേരി രാമചന്ദ്രനും,ചെറുകഥക്ക് സന്തോഷ് ഏച്ചിക്കാനത്തിനും, നോവലിന് പി.എ. ഉത്തമനും അവാർഡ്.[10]
- ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചു.[11]
- ഏപ്രിൽ 23 - പതിനഞ്ചാം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായി.[12]
- ഏപ്രിൽ 25 - ലോകത്താകെ 3400-ൽ അധികം പേരെ പന്നിപ്പനി ബാധിച്ചു. മെക്സിക്കോയിൽ മാത്രം 159 പേർ മരണപ്പെട്ടു.[13]
- ഏപ്രിൽ 25 - കലാമണ്ഡലം കേശവൻ അന്തരിച്ചു.[14]
- ഏപ്രിൽ 30 - പതിനഞ്ചാം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായി.[15]
അവലംബം
- ↑ "Najib Razak is new Malaysian PM" (in ഇംഗ്ലീഷ്). Hindustan Times. ഏപ്രിൽ 3, 2009. Retrieved ഏപ്രിൽ 3, 2009.
- ↑ "ക്യാച്ചുകളുടെ എണ്ണത്തിൽ ദ്രാവിഡിന് ലോക റെക്കോഡ്". മാതൃഭൂമി. ഏപ്രിൽ 6, 2009. Retrieved ഏപ്രിൽ 6, 2009.
- ↑ "Pooja Chopra wins Femina Miss India '09" (in ഇംഗ്ലീഷ്). Times of India. ഏപ്രിൽ 6, 2009. Retrieved ഏപ്രിൽ 6, 2009.
- ↑ "Over 90 dead in Italy earthquake" (in ഇംഗ്ലീഷ്). Times of India. ഏപ്രിൽ 6, 2009. Retrieved ഏപ്രിൽ 6, 2009.
- ↑ "Rain forces draw but India take series" (in ഇംഗ്ലീഷ്). Cricinfo. ഏപ്രിൽ 7, 2009. Retrieved ഏപ്രിൽ 7, 2009.
- ↑ "രാജ ചെല്ലയ്യ അന്തരിച്ചു". മാതൃഭൂമി. ഏപ്രിൽ 8, 2009. Retrieved ഏപ്രിൽ 8, 2009.
- ↑ "പെറു മുൻ പ്രസിഡന്റ് ഫുജിമോറിക്ക് 25 വർഷം തടവ്". മാതൃഭൂമി. ഏപ്രിൽ 8, 2009. Retrieved ഏപ്രിൽ 8, 2009.
- ↑ "India wins Sultan Azlan Shah tournament" (in ഇംഗ്ലീഷ്). International Hockey Federation. ഏപ്രിൽ 12, 2009. Retrieved ഏപ്രിൽ 13, 2009.
- ↑ "Lalu, Yashwant, Tharoor in fray for first phase" (in ഇംഗ്ലീഷ്). TimesofIndia. ഏപ്രിൽ 16, 2009. Retrieved ഏപ്രിൽ 16, 2009.
- ↑ "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.
- ↑ "Opening ceremony of Indian Premier League 2009" (in ഇംഗ്ലീഷ്). MSN India. ഏപ്രിൽ 18, 2009. Retrieved മേയ് 4, 2009.
- ↑ "Phase 2, the turning point of general elections '09" (in ഇംഗ്ലീഷ്). NDTV. ഏപ്രിൽ 23, 2009. Retrieved മേയ് 4, 2009.
- ↑ "658 affected worldwide as swine flu spreads" (in ഇംഗ്ലീഷ്). IBNLive. മേയ് 3, 2009. Retrieved മേയ് 4, 2009.
- ↑ "കലാമണ്ഡലം കേശവൻ അന്തരിച്ചു". മാതൃഭൂമി. ഏപ്രിൽ 25, 2009. Retrieved മേയ് 4, 2009.
- ↑ "No violence, but heat keeps turnout at 50%" (in ഇംഗ്ലീഷ്). DNA. മേയ് 1, 2009. Retrieved മേയ് 4, 2009.
April 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.