സന്തോഷ് ഏച്ചിക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
ജനനം ഏച്ചിക്കാനം, കാസർഗോഡ്,കേരളം
ദേശീയത  India
രചനാകാലം - ഇപ്പോഴും
പ്രധാന കൃതികൾ കൊമാല , ഒറ്റവാതിൽ

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം[1][2] അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

 • ഒറ്റവാതിൽ
 • കൊമാല[3]
 • നരനായും പറവയായും
 • കഥാപാത്രങ്ങളും പങ്കെടുത്തവരും
 • ഒരു ചിത്രകഥയിലെ നായാട്ടുകാർ
 • മംഗല്യം തന്തു നാൻ ദേന
 • എൻമകജെ പഠനങ്ങൾ
 • കഥകൾ
 • ശ്വാസം

തിരക്കഥ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) - കൊമാല[2]
 • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം(2010) - കൊമാല[4]
 • കാരൂർ ജന്മശതാബ്ദി പുരസ്കാരം[4]
 • പ്രവാസി ബഷീർ പുരസ്കാരം[4]
 • അബുദാബി ശക്തി അവാർഡ്[4]
 • ചെറുകാട് അവാർഡ്[4]
 • വി.പി. ശിവകുമാർ കേളി അവാർഡ്[4]
 • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്[5]
 • പത്മരാജൻ പുരസ്കാരം[4]
 • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം[4]
 • കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്[4]
 • ഡൽഹി കഥാ അവാർഡ്[4]

അവലംബം[തിരുത്തുക]

 1. "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഏപ്രിൽ 18, 2009. ശേഖരിച്ചത് ഏപ്രിൽ 18, 2009. 
 2. 2.0 2.1 "Sahitya Akademi awards announced". The Hindu. 19 April 2009. ശേഖരിച്ചത് 18 July 2009. 
 3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 775. 2012 ഡിസംബർ 31. ശേഖരിച്ചത് 2013 മെയ് 20. 
 4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 4.9 "ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്". മാതൃഭൂമി. 2011 നവംബർ 25. ശേഖരിച്ചത് നവംബർ 25, 2011. 
 5. പുഴ.കോം വെബ്‌സൈറ്റ്


"https://ml.wikipedia.org/w/index.php?title=സന്തോഷ്_ഏച്ചിക്കാനം&oldid=2648575" എന്ന താളിൽനിന്നു ശേഖരിച്ചത്