3 ഇഡിയറ്റ്സ്
Jump to navigation
Jump to search
3 ഇഡിയറ്റ്സ് | |
---|---|
![]() | |
സംവിധാനം | രാജ്കുമാർ ഹിറാനി |
നിർമ്മാണം | വിധു വിനോദ് ചോപ്ര |
രചന | തിരക്കഥ: അഭിജാത് ജോഷി രാജ്കുമാർ ഹിറാനി നോവൽ: ചേതൻ ഭഗത് |
അഭിനേതാക്കൾ | ആമിർ ഖാൻ ആർ. മാധവൻ ശർമൻ ജോഷി കരീന കപൂർ ഓമി വൈദ്യ പരീക്ഷിത്ത് സാഹ്നി ബൊമൻ ഇറാനി |
സംഗീതം | ശന്തനു മോയിത്ര |
ഛായാഗ്രഹണം | മുരളീധരന |
ചിത്രസംയോജനം | രാജ്കുമാർ ഹിറാനി |
വിതരണം | വിനോദ് ചോപ്ര പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | ഇന്ത്യ 25 ഡിസംബർ 2009 അമേരിക്കൻ ഐക്യനാടുകൾ 23 ഡിസംബർ 2009 യു.കെ. 23 ഡിസംബർ 2009 |
ഭാഷ | ഹിന്ദി |
ബജറ്റ് | Rs 35 കോടി [1] |
സമയദൈർഘ്യം | 173 മിനിറ്റ് |
ആകെ | Rs 400 കോടി (US$ 86.9 മില്യൺ) [2] |
രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് അഭിജാത് ജോഷി തിരക്കഥയെഴുതി വിധു വിനോദ് ചോപ്ര നിർമിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് 3 ഇഡിയറ്റ്സ്. ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി, കരീന കപൂർ, ഓമി വൈദ്യ, പരീക്ഷിത്ത് സാഹ്നി, ബൊമൻ ഇറാനി എന്നിവരാണീ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം ചേതൻ ഭഗത് എഴുതിയ ഫൈവ് പോയന്റ് സം വൺ എന്ന നോവലിന്റെ കഥാംശം ഉൾക്കൊണ്ടു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്.
3 ഇഡിയറ്റ്സ് എക്കാലവും ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ബോളിവുഡ് ചലച്ചിത്രമാണ്[3]. ലോകത്തെ പല രാജ്യങ്ങളിലും പ്രദർശിപ്പിച്ച് 400 കോടി രൂപ നേടിയ ഈ ചിത്രം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്നതിനുള്ള റെക്കോർഡിനു അർഹമായി[4].2012ൽ പുറത്തിറങ്ങിയ നൻപൻ എന്ന എന്ന ചലച്ചിത്രം 3 ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പാണ്[5][6].
അഭിനയിച്ചവർ[തിരുത്തുക]
- ആമിർ ഖാൻ - രാഞ്ചോദ്ദാസ് ശാമൾദ്ദാസ് ചംചദ്/രാഞ്ചോ /ഫുങ്ഷുഖ് വാങ്ഡു/ഛോട്ടാ
- ആർ. മാധവൻ - ഫർഹാൻ ഖുറെഷി
- ശർമൻ ജോഷി -രാജു രസ്തോഗി
- കരീന കപൂർ - പിയ
- ബൊമൻ ഇറാനി - വീരു സഹസ്രബുദ്ധീ (വൈറസ്)
- ഓമി വൈദ്യ - ചതുർ രാമലിംഗം
- പരീക്ഷിത്ത് സാഹ്നി -ഫർഹാന്റെ പിതാവ്
- ജാവേദ് ജാഫ്രി
അവലംബം[തിരുത്തുക]
- ↑ http://economictimes.indiatimes.com/news/news-by-industry/media/entertainment-/entertainment/3-Idiots-grosses-Rs93-crore-in-opening-weekend/articleshow/5388456.cms
- ↑ "'Beyond the box office". Yahoo News. 2010 February 17. ശേഖരിച്ചത് 2010 February 17. Check date values in:
|accessdate=
and|date=
(help) - ↑ Aamir Khan's '3 Idiots' becomes Bollywood's biggest grosser
- ↑ http://in.news.yahoo.com/241/20100216/1271/ten-beyond-the-box-office.html
- ↑ "Will 'Nanban' repeat the magic of '3 Idiots'? - IBNLive.com". CNBC. ശേഖരിച്ചത് 2012 March 5. Check date values in:
|accessdate=
(help) - ↑ "Gautaman Bhaskaran's review: Nanban". Hindustan Times. 2012 January 14. ശേഖരിച്ചത് 2012 March 5. Check date values in:
|accessdate=
and|date=
(help)
കണ്ണികൾ[തിരുത്തുക]
- Official trailer - Vinod Chopra Films
- 3 ഇഡിയറ്റ്സ് on IMDb