Jump to content

പി.കെ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(PK (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ
പി.കെ പോസ്റ്റർ
സംവിധാനംരാജ്കുമാർ ഹിറാനി
നിർമ്മാണംരാജ്കുമാർ ഹിറാനി
വിധു വിനോദ് ചോപ്ര
സിദ്ധാർത്ഥ് റോയ് കപൂർ
തിരക്കഥഅഭിജിത്ത് ജോഷി
രാജ്കുമാർ ഹിറാനി
അഭിനേതാക്കൾ
സംഗീതംഅജയ് അതുൾ
ശന്തനു മൊയ്‌ത്ര
അങ്കിത് തീവാരി
ഛായാഗ്രഹണംസി.കെ. മുരളീധരൻ
ചിത്രസംയോജനംരാജ്കുമാർ ഹിറാനി
സ്റ്റുഡിയോവിനോദ് ചോപ്ര ഫിലിംസ്
രാജ്കുമാർ ഹിറാനി ഫിലിംസ്
യുടിവി മോഷൻ പിക്ചേഴ്സ്
വിതരണംയുടിവി മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
 • 19 ഡിസംബർ 2014 (2014-12-19)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം153 മിനിറ്റ്[1]
ആകെ234 കോടി (US$36 million)
(10 days - Domestic)[2]

2014 ഡിസംബറിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷേപ ഹാസ്യ ചലച്ചിത്രമാണ് പീ.കെ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവർ ചേർന്നാണ്. രാജ്കുമാർ ഹിരാനിയും അഭിജിത്ത് ജോഷിയും ചേർന്നാണ് ഇതിന്റെ തിരക്കഥാ രചന നിർവ്വഹിച്ചിരിക്കുന്നത്. അമീർ ഖാനും അനുഷ്ക ശർമ്മയുമാണ് പി.കെ.യിലെ നായക നായികാ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷാന്ത് സിങ്ങ് രജപുത്, ബൊമ്മാൻ ഇറാനി, സൗരഭ് ശുക്ല, സഞ്ജയ് ദത്ത് മുതലായ പ്രമുഖ ഹിന്ദി അഭിനേതാക്കൾ പി.കെ.യിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലെത്തി ചേരുന്ന ഒരു അന്യഗ്രഹ ജീവിയുടെ (അമീർ ഖാൻ) കഥയാണ് പി.കെ.പറയുന്നത്. ഈ അന്യഗ്രഹ ജീവി ടി.വി. റിപ്പോർട്ടറായ ജഗ്ഗു (അനുഷ്ക ശർമ്മ) യുമായി പരിചയത്തിൽ ആവുന്നതും ഇവിടെ നില നിൽക്കുന്ന ജാതി മത രീതികളെ ചോദ്യം ചെയ്യുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

പി.കെ.ഡിസംബർ 19, 2014 നാണ് പുറത്തിറങ്ങിയത്. ഏറ്റവും വേഗത്തിൽ പ്രചാരം നേടുന്ന ഇന്ത്യൻ ചലച്ചിത്രം എന്ന പദവി നേടി. ലോകത്തിലെ 65-ാമത്തെ ഏറ്റവും വേഗത്തിൽ പ്രചാരം നേടുന്ന ചലച്ചിത്രമാണ് പി.കെ. വൻ പ്രദർശന വിജയം നേടിയ ചിത്രം നാലു ദിവസം കൊണ്ട് നൂറ് കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു.

ഉള്ളടക്കം

[തിരുത്തുക]

ആൾ ദൈവങ്ങൾക്ക് എതിരെയുള്ള ആക്ഷേപ ഹാസ്യമാണ് ചിത്രത്തിലെ മുഖ്യ ഉള്ളടക്കം. കച്ചവടമാകുന്ന ആത്മീയതയും, കോർപ്പറേറ്റ് താൽപര്യങ്ങളിൽ അന്ധമായി അഭിരമിക്കുന്ന മതങ്ങളും നിറഞ്ഞ സമകാലിക ഇന്ത്യൻ അവസ്ഥയെ, ഒരു അന്യഗ്രഹ ജീവിയിലൂടെ വെളിപ്പെടുത്തുകയാണ് ഈ ചിത്രം.

അഭിനേതാക്കൾ

[തിരുത്തുക]

വിദു ചോപ്ര നിർമിച്ച് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത പി.കെ യിൽ അമിർ ഖാനെയും അനുഷ്‌ക്കയെയും കൂടാതെ സഞ്ചയ് ദത്തും ബോമൻ ഇറാനിയും സുഷാന്ത് സിങ് രജ്പുത്തും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.[3]

 • ആമിർ ഖാൻ - പീകെ (അന്യഗ്രഹജീവി)
 • അനുഷ്ക ശർമ്മ - ടി.വി. റിപ്പോർട്ടറായ ജഗ്ഗു
 • സുശാന്ത്  സിംഗ്  രാജ്പുത്-സർഫറാസ്  യൂസഫ്
 • സഞ്ജയ് ദത്ത് -  ഭൈരോൺ  സിംഗ്
 • സൗരഭ്  ശുക്ല  -  തപസ്സാവി  മഹാരാജ്
 • ബൊമൻ  ഇറാനി   -  ചെറി  ബജ്വ

സംഗീതം

[തിരുത്തുക]
# ഗാനംആലപിച്ചത് ദൈർഘ്യം
1. "ചാർ കദം"  ഷാൻ, ശ്രേയ ഘോഷാൽ 351
2. "ഭഗവാൻ ഹായ് കഹന് രെ തു"  സോനു നിഗം 4.36
3. "തർക്കി ചെക്രൊ"  സ്വരൂപ് ഖാൻ 4.05
4. "ദിൽ ദർബാദർ"  അങ്കിത് തിവാരി 4.31
5. "ലവ് ഈസ് എ വേസ്റ്റ് ഓഫ് ടൈം"  സോനു നിഗം , ശ്രേയ ഘോഷാൽ 4.16


വിവാദങ്ങൾ

[തിരുത്തുക]

റേഡിയോ കൊണ്ട് നാണം മറയ്ക്കുന്ന ആമിർ ഖാന്റെ പോസ്റ്ററാണ് ആദ്യം വിവാദത്തിന് തുടക്കമിട്ടത്. ചിത്രം ബഹിഷ്‌ക്കരിക്കാൻ യോഗ ഗുരു ബാബാ രാംദേവ് ആഹ്വാനം ചെയ്തു. രാജ്യ വ്യാപകമായി പി കെ സിനിമയ്‌ക്കെതിരേ കേസുകൾ ഫയൽ ചെയ്യപ്പെട്ടു.[4] ‘പി.കെ’യിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കണമെന്ന ഹിന്ദു സംഘടകളുടെ ആവശ്യം സെൻസർ ബോർഡ് തള്ളിയിരുന്നു.[5] മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും നടത്തി. 'പി.കെ' പ്രദർശിപ്പിച്ച തിയേറ്ററുകൾക്കു നേരെ വിവിധ ഇടങ്ങളിൽ ഹിന്ദു സംഘടനകൾ ആക്രമണം നടത്തി. തുടർന്ന് പല തിയേറ്ററുകളും പ്രദർശനം താത്കാലികമായി നിർത്തി. ബജ്രംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ശിവസേന തുടങ്ങിയ സംഘടനകളാണ് സിനിമയ്‌ക്കെതിരെ സമരത്തിനു ഇറങ്ങിയത്.[6]

അവലംബം

[തിരുത്തുക]
 1. "Aamir Khan's PK cleared with UA certificate; makers won't host any special screenings". Bollywood Hungama.
 2. "PK Targets 100 Crore Nett Second Week". Box Office India. Archived from the original on 2014-12-31. Retrieved December 29, 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-01. Retrieved 2014-12-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-05. Retrieved 2014-12-30.
 5. http://www.doolnews.com/censor-board-will-not-remove-any-scenes-from-rajkumar-hiranis-pk-says-cbfc-chairperson-leela-samson-634.html
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-30. Retrieved 2014-12-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.കെ_(ചലച്ചിത്രം)&oldid=4084403" എന്ന താളിൽനിന്ന് ശേഖരിച്ചത്