ബൊമൻ ഇറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൊമൻ ഇറാനി
ജനനം
തൊഴിൽFilm actor
Voice actor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)Zenobia Irani
കുട്ടികൾDanesh and Kayoze Irani (son)

പ്രശസ്തനായ ‌ഇന്ത്യൻ ചലച്ചിത്ര താരമാണ് ബൊമൻ ഇറാനി (ജനനം - ഒക്ടോബർ 1 1962, മുംബൈ, മഹാരാഷ്ട്ര). ഹിന്ദി ചലച്ചിത്രങ്ങളിൽ ഒരു ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിച്ച ഇറാനി ഒരു ഫോട്ടോഗ്രാഫറുംകൂടിയാണ്.

ജീവിതരേഖ[തിരുത്തുക]

ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നതിനു മുൻപ് ബൊമൻ ഇറാനി ഒരു കച്ചവടക്കാരനായിരുന്നു.[1] ഒരു ഫോട്ടോഗ്രാഫറായാണ് ഇറാനി കലാരംഗത്തേക്ക് കടക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ഇറാനി ‌നാടകങ്ങളിലും അഭിനയിച്ചിരുന്നു. പ്രശസ്ത നാടക സം‌വിധായകൻ ഫിറോസ് അബ്ബാസ് ഖാന്റെ മഹാത്മ വേഴ്സസ് ഗാന്ധി (Mahatma vs. Gandhi)എന്ന നാടകത്തിൽ മഹാത്മാഗാന്ധിയുടെ കഥാപാത്രം കൈകാര്യം ചെയതത് ബൊമൻ ഇറാനിയായിരുന്നു.[2] പിന്നീട് അദ്ദേഹം ധാരാളം ടി വി പരസ്യങ്ങളിലും അഭിനയിക്കുകയുണ്ടായി സിയറ്റ്(CEAT) ടയറിന്റെ പരസ്യം അതിലൊന്നാണ്. ജോഷ് (2000) എന്ന ചിത്രമാണ് ബൊമൻ ഇറാനിയുടെ ആദ്യ ഹിന്ദി ചലച്ചിത്രം. മുന്നാഭായി എം.ബി.ബി.എസ്. (2003) എന്ന ചിത്രത്തിൽ ഡോ.ജെ.സി അസ്താന എന്ന കഥാപാത്രവും, ഈ സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ലഗേ രഹോ മുന്നാഭായി (2006) എന്ന ചിത്രത്തിലെ ലക്കി സിംഗ് എന്ന കഥാപാത്രവും, ഖോസ്‌ലാ ക ഘോസ്‌ലഎന്ന ചിത്രത്തിലെ ഹാസ്യത്തിൽ ചാലിച്ച വില്ലൻ വേഷവും ബൊമൻ ഇറാനിയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. കൂടാതെ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • 2000 ജോഷ്
 • 2001 എവ്‌രി ബഡി സേയ്സ് അയാം ഫൈൻ
 • 2002 ലെറ്റ്സ് ടോക്
 • 2003 ഡർനാ മനാ ഹൈ
 • 2003 മുന്നാഭായി എം.ബി.ബി.എസ്.
 • 2004 മേം ഹൂം നാ
 • 2005 പേജ് 3
 • 2005 വക്ത്
 • 2005 മൈ വൈഫ്സ് മർഡർ
 • 2005 നോ എണ്ട്രി
 • 2005 മേംനെ ഗാന്ദി കൊ നഹി മാരാ
 • 2005 ഹോം ഡെലിവറി
 • 2005 കൽ
 • 2005 ബ്ലഫ് മാസ്റ്റർ
 • 2006 ബീയിംഗ് സിറസ്
 • 2006 ശാദി സെ പഹ്‌ലെ
 • 2006 ഖോസ്‌ല ക ഘോസ്‌ല
 • 2006 പ്യാരെ മോഹൻ
 • 2006 യൂ ഹോത്ത തൊ ക്യാ ഹോത്ത
 • 2006 ലഗേ രഹോ മുന്നാഭായി
 • 2006 ഡോൺ
 • 2007 ഏകലവ്യ
 • 2007 ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്
 • 2007 ഹേ ബേബി
 • 2007 ധൻ ധനാ ധൻ ഗോൾ
 • 2008 ലവ് സ്റ്റോറി 2050
 • 2008 കിസ്മത് കണക്ഷൻ
 • 2009 3 ഇഡിയറ്റ്സ്

അവലംബം[തിരുത്തുക]

 1. "Walk the Talk". NDTV 24x7. {{cite news}}: Cite has empty unknown parameter: |1= (help)
 2. "Mahatma v. Gandhi". ferozkhan.com. Archived from the original on 2012-02-06. Retrieved 2006-11-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

References[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Boman Irani


"https://ml.wikipedia.org/w/index.php?title=ബൊമൻ_ഇറാനി&oldid=3962338" എന്ന താളിൽനിന്ന് ശേഖരിച്ചത്