ആർ. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ. മാധവൻ
Madhavanprof.JPG
ഗുരു എൻ ആലു എന്ന ചിത്രത്തിന്റെ സെറ്റിൽ മാധവൻ
ജനനം
മാധവൻ രംഗനാഥൻ
മറ്റ് പേരുകൾമാഡ്ഡി
ജീവിതപങ്കാളി(കൾ)സരിത

ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.

അഭിനയ ജീവിതം[തിരുത്തുക]

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]

ആദ്യ ജീവിതം[തിരുത്തുക]

ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]

സ്വകാര്യ ജീവിതം[തിരുത്തുക]

മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാ‍ഹം 1999 ൽ കഴിഞ്ഞു.[4] 2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]

അവലംബം[തിരുത്തുക]

  1. Pronounced Maa-tha-ven.
  2. Priya Ganapati (2000). "'People remember scenes, not episodes'". Rediff.com. ശേഖരിച്ചത് 2000-03-08. Check date values in: |accessdate= (help)
  3. Malathi Rangarajan (2004). "He loves challenges". The Hindu. ശേഖരിച്ചത് 2004-10-22.
  4. Express News Service (1998). "The man who acts Pricey". Indian Express. ശേഖരിച്ചത് 1998-08-11. Check date values in: |accessdate= (help)
  5. Subhash K Jha (2005). "Madhavan has a baby boy". Indiaglitz.com. ശേഖരിച്ചത് 2005-08-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ R. Madhavan എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പുരസ്കാരങ്ങൾ
Filmfare Awards South
മുൻഗാമി
Surya Sivakumar
for Pithamagan
Best Supporting Actor
for Aayitha Ezhuthu

2004
Succeeded by
Rajkiran
for Thavamai Thavamirundhu
"https://ml.wikipedia.org/w/index.php?title=ആർ._മാധവൻ&oldid=3081554" എന്ന താളിൽനിന്ന് ശേഖരിച്ചത്