Jump to content

മാർട്ടിന നവരതിലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിന നവരതിലോവ
[[File:
|frameless|alt=]]
Country Czechoslovakia
 United States
ResidenceSarasota, Florida
Born (1956-10-18) ഒക്ടോബർ 18, 1956  (67 വയസ്സ്)
Prague, Czechoslovakia
Height1.73 m (5 ft 8 in)
Turned pro1975
Retired2006
PlaysLeft-handed; one-handed backhand
Career prize moneyUS$21,626,089
(6th in all-time rankings)
Int. Tennis HOF2000 (member page)
Singles
Career record1,442–219 (86.8%)
Career titles167 (all-time record for men or women)
Highest rankingNo. 1 (July 10, 1978)
Grand Slam results
Australian Open3W (1981, 1983, 1985)
French Open2W (1982, 1984)
Wimbledon9W (1978, 1979, 1982, 1983, 1984, 1985, 1986, 1987, 1990)
US Open4W (1983, 1984, 1986, 1987)
Other tournaments
Championships8W (1978, 1979, 1981, 1983, 1984, 1985, 1986(1), 1986(2))
Doubles
Career record747–143 (83.9%)
Career titles177 (all-time record for men or women)
Highest rankingNo. 1 (September 10, 1984)
Grand Slam Doubles results
Australian Open8W (1980, 1982, 1983, 1984, 1985, 1987, 1988, 1989)
French Open7W (1975, 1982, 1984, 1985, 1986, 1987, 1988)
Wimbledon7W (1976, 1979, 1981, 1982, 1983, 1984, 1986)
US Open9W (1977, 1978, 1980, 1983, 1984, 1986, 1987, 1989, 1990)
Other Doubles tournaments
WTA Championships11W (1980, 1981, 1982, 1983, 1984, 1985, 1986(2), 1987, 1988, 1989, 1991)
Mixed Doubles
Career titles15
Grand Slam Mixed Doubles results
Australian Open1W (2003)
French Open2W (1974, 1985)
Wimbledon4W (1985, 1993, 1995, 2003)
US Open3W (1985, 1987, 2006)
Last updated on: July 5, 2009.
പ്രമാണം:Paraguay stamp - Martina Navrátilová.jpg
1986 Paraguay stamp

ഒരു ചെക്-അമേരിക്കൻ ടെന്നീസ് കളിക്കാരിയാണ് മാർട്ടിന നവരതിലൊവ ഇംഗ്ലീഷ്: Martina Navratilova. (Czech pronunciation: [ˈmarcɪna ˈnavraːcɪlovaː] ) ഒക്ടോബർ 18, 1956) വിവിധ വർഷങ്ങളിലായി 18 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ, വനിതാ ഗ്രാന്റ്സ്ലാം ഡബിൾസ് കിരീടം, 10 മിക്സഡ് ഗ്രാൻഡ്സ്ലാം പട്ടങ്ങൾ നേടിയ മാർട്ടിനയ്ക്ക് ടെന്നീസ് ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. ദീർഘകാലം ലോക ഒന്നാം നമ്പർ താരവുമായിരുന്നു ഇവർ.

ജീവിതരേഖ[തിരുത്തുക]

1956 ഒക്ടോബർ 18 ന് ചെക്കോസ്ലാവാക്യയിലെ പ്രാഗിൽ ജനിച്ചു. Martina Šubertová മാർട്ടീന സുബെർട്ടോവ എന്നായിരുന്നു ജനന സമയത്തെ പേർ; മാതാവ് ജാന. മൂന്നാം വയസിൽ പിതാവ് അമ്മയെ ഉപേക്ഷിച്ചു. അമ്മ അറിയപ്പെടുന്ന ജിംനാസ്റ്റ് ആയിരുന്നു. ടെന്നീസും സ്കീയും കളിക്കുമായിരുന്നു. നവരത്തിലോവയുടെ അമ്മൂമ്മ, ആഗ്നെസ് സെമാസ്ക അറിയപ്പെടുന്ന ഒരു ടെന്നീസ് കളിക്കാരിയായിരുന്നു. ചെക്കോസ്ലാവ് ഫെഡറേഷനുവേണ്ടി കളിച്ചിരുന്ന അവർ ഒന്നാം ലോകമഹയുദ്ധത്തിനു മുൻപായി അമേച്വർ കളിക്കാർക്കിടയി 2-ആം റാങ്ക് സ്ഥാനത്തായിരുന്നു.[1]

താമസിയാതെ അവർ താമസം റെവ്നീസ്സ് എന്.ന പട്ടണത്തിലേക്ക് മാറി .[2] 1962 ജാന ഒരു ടെന്നീസ് കളിക്കാരനായിരുന്ന മിറോസ്ളാവ് നവ്രതിൽ നെ വിവാഹം കഴിച്ചു. അദ്ദേഹമായിരുന്നു മാർട്ടീനയുടെ ആദ്യ കോച്ച്. മാർട്ടീന തനെ വളർത്തച്ചന്റെ പേര് സ്വീകരിച്ച് അന്നുമുതൽ മാർട്ടീൻ നവരത്തിലോവ എന്നറിയപ്പെടാൻ തുടങ്ങി. അവളുടെ വളർത്തച്ചൻ മിറേസ്ക്,[3] ഒരി സ്കീ പരിശീലകനായിരുന്നു [4] രണ്ടുപ്രാവശ്യം വിവാഹമോചിതനായിരുന്നു. മാർട്ടീന എട്ട് വയസ്സുള്ളപ്പോൾ ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട്.[5][6] നവരത്തിലോവക്ക് ജാന എന്ന പേരിൽ ഒരു സഹോദരിയും വലർത്തച്ഛനായ മിറസ്ലേവിൽ ഒരു സഹോദരനും ഉണ്ട്.[7]

മാർട്ടീന അഞ്ചാം വയസ്സിൽത്തന്നെ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യപരിശീലകർ. 1975-ൽ അമേരിക്കയിലേക്ക് താമസം മാറ്റുകയും 1981-ൽ അമേരിക്കൻ പൌരത്വം സ്വീകരിക്കുകയും ചെയ്തു. അമേരിക്കയിൽ വന്നെത്തിയപ്പോൾ പഴയകാല നടിയായിരുന്ന ഫ്രാഞ്ചേസ് ഡീവീ വൊംസെറും അവരുടെ ടെന്നീസ് പ്രേമിയായ ഭർത്തവിന്റെയും ഒപ്പമാണ് ജീവിച്ചിരുന്നത്.[8] 2008ൽ മാർട്ടീനയുടെ അമ്മ ജാന എംഫൈസീമ പിടിപെട്ട് മരണമടഞ്ഞു. 75 വയസ്സായിരുന്നു.

കായികജീവിതം[തിരുത്തുക]

മാർട്ടീനക്ക് 4 വയസ്സുള്ളപ്പോൾ ചുവരിൽ തട്ടി ടെന്നീസ് കളിക്കുമായിരുന്നു. 7 വയസ്സോടേ സ്ഥിരമായി ടെന്നീസ് കളിക്കുവാനും തുടങ്ങി.[9] 1972 ൽ മാർട്ടീനക്ക് 15 വയസ്സുളളപ്പോൾ ചെക്കോസ്ലാവാക്യാ ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ചു. 1973 ൽ 16 വയസ്സുള്ള പ്പോൾ യുണൈറ്റഡ് ലോൺ ടെന്നീസ് അസോസിയേഷന്റെ പ്രഫഷണൽ ടൂറിൽ കളിക്കാൻ തുടങ്ങി എങ്കിലും 1975 വരെ പ്രഫണലായി കണക്കാക്കപ്പെട്ടില്ല. അധികം കുതിച്ചു പൊങ്ങാത്ത പന്തിൽ കളിക്കാൻ സവിശേഷമായ കഴിവുണ്ടായിട്ടും മാർട്ടീനയുടെ ആദ്യകാലങ്ങളിലെ മികച്ചകളികൾ പുറത്തുവന്നത് ഫ്രഞ്ച് ഓപ്പണിലെ കളിമെൺ കോർട്ടിലായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ 6 പ്രാവശ്യം മാർട്ടീന ഫൈനലിൽ എത്തി. 1973 ൽ ക്വാർട്ടർ ഫൈനലിൽ എത്തിയ മാർട്ടീന ഇവോന്നേ ഗൂലാഗോങിനോട് 6-7, 4-6 എന്നിങ്ങനെയുള്ള സ്കോറിൽ തോന്നു. അടുത്ത വർഷം ഇതേ പോലെ ക്വാർട്ടറിൽ ഹെൽഗ മാസ്തോഫ്ഫിനോടു ടൈ ബ്രേക്കറിൽ തോറ്റു., 1974 ൽ 17 വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലെ ഓർലാൻഡോവിലാണ് ആദ്യത്തെ പ്രൊഫഷണൽ സിംഗിൾസ് കിരീടം ചൂടിയത് .

1972 മുതൽ 75 വരെ ദേശീയ ടെന്നീസ് കിരീടം നേടി. അന്താരാഷ്ട്ര ടെന്നീസ് കോർട്ടിൽ മാർട്ടിന നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ 9 വർഷങ്ങളടക്കം 12 തവണ വിംബിൾഡൻ സിംഗിൾസ് ഫൈനലിലെത്തി. 9 തവണ കിരീടംനേടി റെക്കോർഡ് കരസ്ഥമാക്കി. 1982, 84 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ കിരീടവും 1981, 83, 85 വർഷങ്ങളിൽ ആസ്റ്റ്രേലിയൻ ഓപ്പൺ പട്ടവും കരസ്ഥമാക്കി. 1983, 84, 86, 87 വർഷങ്ങളിൽ യു.എസ്. ഓപ്പൺ കിരീടം നേടിയതും മാർട്ടിനയായിരുന്നു.

332 ആഴ്ചക്കാലം ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചിട്ടുണ്ട്. വിംബിൾഡണിൽ നൂറിൽക്കൂടുതൽ മത്സരങ്ങളിൽ വിജയിച്ച ഒരേയൊരു വനിതാതാരമാണ് മാർട്ടിന. സിംഗിൾസിലും ഡബിൾസിലും മിക്സഡിലും ഒരുപോലെ കഴിവു തെളിയിച്ച അപൂർവതാരമായാണ് ടെന്നീസ് ലോകം മാർട്ടിനയെ കാണുന്നത്. സ്റ്റെഫിഗ്രാഫ് കഴിഞ്ഞാൽ 20-ാം ശ.-ത്തിലെ മികച്ച കളിക്കാരിയായാണ് വിഖ്യാത ടെന്നീസ് നിരൂപകൻ സ്റ്റീവ് ഫ്ളിങ്ക് നവരത്തിലോവയെ വിശേഷിപ്പിച്ചിട്ടുള്ളത്.

1979-80, 1983-84, 1994-95 കാലയളവുകളിൽ ലോക വനിതാ ടെന്നീസ് അസോസിയേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ ബീയിങ് മൈസെൽഫ് (Being Myself) എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. ദ് ടോട്ടൽ സോൺ (The Total Zone, 1994), ദ് ബ്രേക്കിങ് പോയിന്റ് (The Breaking Point, 1996), കില്ലർ ഇൻസ്റ്റിങ്ക്റ്റ് (Killer Instinct, 1998) എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

മൃഗാവകാശ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മികച്ച ലെസ്ബിയൻ ആക്ട്‌വിവസ്റ്റ് എന്നനിലയിൽ 2000-ൽ മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നാഷണൽ ഇക്വിറ്റി അവാർഡ് ലഭിച്ചു. 1994-ൽ സജീവ ടെന്നീസിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പ്രദർശന മത്സരങ്ങളിൽ മാർട്ടിന നിറഞ്ഞുനില്ക്കുന്നു.

Career statistics[തിരുത്തുക]

പ്രധാന ലേഖനം: Martina Navratilova career statistics

Grand Slam Singles finals: 32 (18–14)[തിരുത്തുക]

By winning the 1983 US Open title, Navratilova completed the Career Grand Slam. She became only the seventh female player in history to achieve this.

Outcome Year Championship Surface Opponent Score
Runner-up 1975 Australian Open Grass ഓസ്ട്രേലിയ Evonne Goolagong 3–6, 2–6
Runner-up 1975 French Open Clay United States Chris Evert 6–2, 2–6, 1–6
Winner 1978 Wimbledon (1) Grass United States Chris Evert 2–6, 6–4, 7–5
Winner 1979 Wimbledon (2) Grass United States Chris Evert 6–4, 6–4
Runner-up 1981 US Open Hard United States Tracy Austin 6–1, 6–7(4–7), 6–7(1–7)
Winner 1981 Australian Open (1) Grass United States Chris Evert 6–7(4–7), 6–4, 7–5
Winner 1982 French Open (1) Clay United States Andrea Jaeger 7–6(8–6), 6–1
Winner 1982 Wimbledon (3) Grass United States Chris Evert 6–1, 3–6, 6–2
Runner-up 1982 Australian Open Grass United States Chris Evert 3–6, 6–2, 3–6
Winner 1983 Wimbledon (4) Grass United States Andrea Jaeger 6–0, 6–3
Winner 1983 US Open (1) Hard United States Chris Evert 6–1, 6–3
Winner 1983 Australian Open (2) Grass United States Kathy Jordan 6–2, 7–6(7–5)
Winner 1984 French Open (2) Clay United States Chris Evert 6–3, 6–1
Winner 1984 Wimbledon (5) Grass United States Chris Evert 7–6(7–5), 6–2
Winner 1984 US Open (2) Hard United States Chris Evert 4–6, 6–4, 6–4
Runner-up 1985 French Open Clay United States Chris Evert 3–6, 7–6(7–4), 5–7
Winner 1985 Wimbledon (6) Grass United States Chris Evert 4–6, 6–3, 6–2
Runner-up 1985 US Open Hard ചെക്കോസ്ലോവാക്യ Hana Mandlíková 6–7(3–7), 6–1, 6–7(2–7)
Winner 1985 Australian Open (3) Grass United States Chris Evert 6–2, 4–6, 6–2
Runner-up 1986 French Open Clay United States Chris Evert 6–2, 3–6, 3–6
Winner 1986 Wimbledon (7) Grass ചെക്കോസ്ലോവാക്യ Hana Mandlíková 7–6(7–1), 6–3
Winner 1986 US Open (3) Hard ചെക്കോസ്ലോവാക്യ Helena Suková 6–3, 6–2
Runner-up 1987 Australian Open Grass ചെക്കോസ്ലോവാക്യ Hana Mandlíková 5–7, 6–7(1–7)
Runner-up 1987 French Open Clay പശ്ചിമ ജർമനി Steffi Graf 4–6, 6–4, 6–8
Winner 1987 Wimbledon (8) Grass പശ്ചിമ ജർമനി Steffi Graf 7–5, 6–3
Winner 1987 US Open (4) Hard പശ്ചിമ ജർമനി Steffi Graf 7–6(7–4), 6–1
Runner-up 1988 Wimbledon Grass പശ്ചിമ ജർമനി Steffi Graf 7–5, 2–6, 1–6
Runner-up 1989 Wimbledon Grass പശ്ചിമ ജർമനി Steffi Graf 2–6, 7–6(7–1), 1–6
Runner-up 1989 US Open Hard പശ്ചിമ ജർമനി Steffi Graf 6–3, 5–7, 1–6
Winner 1990 Wimbledon (9) Grass United States Zina Garrison 6–4, 6–1
Runner-up 1991 US Open Hard യുഗോസ്ലാവിയ Monica Seles 6–7(1–7), 1–6
Runner-up 1994 Wimbledon Grass സ്പെയ്ൻ Conchita Martínez 4–6, 6–3, 3–6

Performance timeline[തിരുത്തുക]

Key
W  F  SF QF #R RR Q# A NH
(W) Won; (F) finalist; (SF) semifinalist; (QF) quarterfinalist; (#R) rounds 4, 3, 2, 1; (RR) round-robin stage; (Q#) qualification round; (A) absent; (NH) not held.

Singles[തിരുത്തുക]

Czechoslovakia United States
Tournament 1973 1974 1975 1976 1977 1978 1979 1980 1981 1982 1983 1984 1985 1986 1987 1988 1989 1990 1991 1992 1993 1994 1995–2003 2004
Australian Open A A F A A A A A SF W F W SF W F SF QF A A A A A A A
French Open QF QF F A A A A A QF W 4R W F F F 4R A A A A A 1R A 1R
Wimbledon 3R 1R QF SF QF W W SF SF W W W W W W F F W QF SF SF F A 2R
US Open 1R 3R SF 1R SF SF SF 4R F QF W W F W W QF F 4R F 2R 4R A A A

Records[തിരുത്തുക]

 • These are Open Era tennis records.
 • Records in bold indicate peer-less achievements.

പുരസ്കാരങ്ങൾ[തിരുത്തുക]

അംഗീകാരം[തിരുത്തുക]

In 2005, Tennis magazine selected her as the greatest female tennis player for the years 1965 through 2005, directly over Steffi Graf.[12] Billie Jean King, a former World No. 1 player, said in 2006 that Navratilova is "the greatest singles, doubles and mixed doubles player who's ever lived."[13] In 2008, tennis historian and journalist Bud Collins called Navratilova "arguably, the greatest player of all time."[14]

In 2006, Martina Navratilova was named by Equality Forum as one of their 31 Icons of the LGBT History Month.[15]

Tennis writer Steve Flink, in his book The Greatest Tennis Matches of the Twentieth Century (1999), named her as the second best female player of the 20th century, directly behind Steffi Graf.[16]

In June 2011, she was named one of the "30 Legends of Women's Tennis: Past, Present and Future" by Time.[17]

In March 2012, The Tennis Channel named Navratilova as the second greatest female tennis player of all times, behind Steffi Graf, in their list of 100 greatest tennis players of all times.[18]

On August 2, 2013, Navratilova was among the first class of inductees into the National Gay and Lesbian Sports Hall of Fame.[19]

On May 12, 2016, Navratilova was made an honorary fellow of Lucy Cavendish College of the University of Cambridge.[20]


ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 • a A Career Boxed Set entails winning all 4 Majors in singles, same sex doubles and mixed doubles.
 • b Doris Hart also holds these records; however, she attained these in the pre-Open Era.
 • c "Combined" refers to singles, same sex doubles and mixed doubles titles.
 • d Margaret Court holds 62 titles; however, she attained part of these in the pre-Open Era.
 • e The Australian Open was held in December, so although Navratilova won 6 straight majors from Wimbledon 1983, she did not technically complete the calendar-year Grand Slam.
 • f Chris Evert reached 34 consecutive Grand Slam singles semifinals from the 1971 US Open to the 1983 French Open, but this was attained in non-consecutive Grand Slam tournaments. She skipped 14 Grand Slam tournaments during her streak.

അവലംബം[തിരുത്തുക]

 1. "Martina Navratilova: 10 things you need to know about the tennis legend". The Daily Mirror. April 7, 2010. Retrieved September 28, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 2. Schwartz, Larry. "Martina was alone on top". ESPN.com. Retrieved September 21, 2014.
 3. "ESPN Classic - Navratilova owned Wimbledon's Center Court". Espn.go.com. November 19, 2003. Retrieved November 14, 2013.
 4. "Martina Navratilova - Tennis Player". BBC. April 17, 2010. Retrieved September 28, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 5. "'Martina will win I'm a Celebrity...' says her controversial ex-lover who was on the other end of the tennis star's savage 'divorce'". Mail Online. Retrieved October 14, 2014.
 6. Rebecca Hardy (April 9, 2010). "Martina Navratilova swears she will conquer breast cancer - just like every other opponent | Mail Online". Dailymail.co.uk. Retrieved November 14, 2013.
 7. "MARTINA : Returning to Homeland, It Hits Her That She Now Is Truly an American - Los Angeles Times". Articles.latimes.com. June 27, 2001. Retrieved November 14, 2013.
 8. "Frances Dewey Wormser 1903–2008". Santa Paula Times. February 6, 2008. Retrieved February 19, 2008.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; espn.com2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. "WTA Players Stats Martina Navratilova". wtatennis.com. Archived from the original on May 22, 2012. Retrieved November 19, 2013.
 11. "Players". WTA Tennis English. Archived from the original on നവംബർ 3, 2012. Retrieved നവംബർ 14, 2013.
 12. "40 Greatest Players of the Tennis Era". Tennis. Archived from the original on February 26, 2009. Retrieved April 21, 2007.
 13. Bonnie DeSimone (September 11, 2006). "Act II of Navratilova's career ends with a win". ESPN. Retrieved February 14, 2007.
 14. Collins, Bud (2008). The Bud Collins History of Tennis: An Authoritative Encyclopedia and Record Book. New York, N.Y: New Chapter Press. p. 600. ISBN 0-942257-41-3.
 15. "Martina Navratilova". Retrieved October 14, 2014.
 16. "Exclusive Interview with Steve Flink about the career of Chris Evert". ChrisEvert.net. Retrieved February 14, 2007.
 17. William Lee Adams (June 22, 2011). "30 Legends of Women's Tennis: Past, Present and Future – Martina Navratilova". Time. Archived from the original on 2011-08-08. Retrieved August 19, 2011.
 18. "The list". tennischannel.com. Archived from the original on June 5, 2012. Retrieved March 24, 2012.
 19. "National Gay & Lesbian Sports Hall of Fame's Inaugural Class Announced | Out Magazine". Out.com. June 18, 2013. Retrieved November 14, 2013.
 20. Harrison, Sam (May 13, 2016). "Lucy Cavendish appoints Martina Navratilova honorary fellow". The Cambridge Student. Retrieved August 4, 2016.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മാർട്ടിന (1956 - ) നവരത്തിലോവ, മാർട്ടിന (1956 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാർട്ടിന_നവരതിലോവ&oldid=3799120" എന്ന താളിൽനിന്ന് ശേഖരിച്ചത്