സ്റ്റെഫി ഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Steffi Graf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റെഫി ഗ്രാഫ്
Steffi Graf in Hamburg 2010 (cropped2).jpg
Country (sports)ജർമ്മനി [1]
Residenceലാസ് വേഗാസ് , നേവാഡ
Height1.76 മീറ്റർ (5 അടി 9 in)
Turned pro1982
Retired1999
Playsവലതുവശത്തേക്ക്; ഒറ്റക്കൈ ഇടതു വശത്തേക്ക്
Prize moneyUS$21,895,277
(2nd in all-time rankings)
Singles
Career record900-115
Career titles107
(3rd in all-time rankings)
Highest rankingNo. 1 (ഓഗസ്റ്റ് 17, 1987)
Grand Slam Singles results
Australian OpenW (1988, 1989, 1990, 1994)
French OpenW (1987, 1988, 1993, 1995, 1996, 1999)
WimbledonW (1988, 1989, 1991, 1992, 1993, 1995, 1996)
US OpenW (1988, 1989, 1993, 1995, 1996)
Other tournaments
Tour FinalsW (1987, 1989, 1993, 1995, 1996 WTA Tour Championships)
Olympic GamesGold medal icon.svg Gold medal (1988)
Doubles
Career record173-72
Career titles11
Highest rankingNo. 5 (നവംബർ 21, 1988)
Last updated on: N/A.
Olympic medal record
Women's Tennis
Representing  West Germany
Gold medal – first place 1988 Seoul Singles
Bronze medal – third place 1988 Seoul Doubles
Representing  ജർമ്മനി
Silver medal – second place 1992 Barcelona Singles

സ്റ്റെഫാനി മറിയ ഗ്രാഫ് ഒരു മുൻ ജർമൻ ടെന്നിസ് കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി ഇവർ കണക്കാക്കപ്പെടുന്നു. 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ മാർഗരറ്റ് കോർട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.

22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാർട്ടിന നവരത്‌ലൊവ(167 കിരീടങ്ങൾ) ക്രിസ് എവെർട്ട് (154 കിരീടങ്ങൾ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.

1988-ൽ ഗ്രാഫ് ആ വർഷത്തെ നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും നേടി. അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി.

വിമൺസ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങിൽ 377 ആഴ്ചകൾ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കിൽ തുടർന്നിട്ടില്ല.

അവലംബം[തിരുത്തുക]

  1. Before the German reunification, she played for West Germany


"https://ml.wikipedia.org/w/index.php?title=സ്റ്റെഫി_ഗ്രാഫ്&oldid=3110873" എന്ന താളിൽനിന്ന് ശേഖരിച്ചത്