റാഫേൽ നദാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rafael Nadal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Rafael Nadal
Rafael Nadal smiling
Nadal in 2016
Full nameRafael Nadal Parera
Country സ്പെയിൻ
ResidenceManacor, Balearic Islands, Spain
Born (1986-06-03) 3 ജൂൺ 1986 (പ്രായം 33 വയസ്സ്)
Manacor, Balearic Islands, Spain
Height1.85 m (6 ft 1 in)
Turned pro2001
PlaysLeft-handed (two-handed backhand), born right-handed
Career prize moneyUS$$10
Official web siterafaelnadal.com
Singles
Career record918–189 (82.93%)
Career titles80 (4th in the Open Era)
Highest rankingNo. 1 (18 August 2008)
Current rankingNo. 2 (25 June 2018)
Grand Slam results
Australian OpenW (2009)
French OpenW (2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019)
WimbledonW (2008, 2010)
US OpenW (2010, 2013, 2017)
Other tournaments
Tour FinalsF (2010, 2013)
Olympic GamesW (2008)
Doubles
Career record131–72 (64.53%)
Career titles11
Highest rankingNo. 26 (8 August 2005)
Current rankingNo. – (19 March 2018)[1]
Grand Slam Doubles results
Australian Open3R (2004, 2005)
Wimbledon2R (2005)
US OpenSF (2004)
Other Doubles tournaments
Olympic GamesW (2016)
Last updated on: 10 September 2018.

സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേൽ നദാൽ പെരേര (ജനനം ജൂൺ 3 1986). എറ്റിപി നിലവിലെ ഒന്നാം നമ്പർ താരമാണ്‌. ഇതിനു മുൻപ് (ഓഗസ്റ്റ് 18, 2008 മുതൽ 2009 ജൂലൈ 5 വരെ) ലോക ഒന്നാം നമ്പർ താരവുമായിരുന്നു.

നദാൽ പതിനഞ്ചു ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിൾഡനും, ബിയോൺ ബോറീനുശേഷം തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്. വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.

160 ആഴ്ചകൾ ഇദ്ദേഹം റോജർ ഫെഡറർക്ക് പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്നു[2]. അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇതിൽ 6 ഗ്രാൻഡ്സ്ലാം ഫൈനലുകളും ഉൾപ്പെടുന്നു.[3]

കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോർഡാണ് നദാലിനുള്ളത്. കളിമൺ കോർട്ട് ടൂർണമെന്റുകളിലെ ഫൈനലുകളിൽ 22 തവണ വിജയിച്ചപ്പോൾ 1 തവണ മാത്രമാണ് തോൽവിയറിഞ്ഞത്[4]. 2005 മുതൽ 2007 മെയ് വരെയുള്ള കാലയളവിൽ ഇദ്ദേഹം കളിമണ്ണിൽ നേടിയ തുടർച്ചയായ 81 വിജയങ്ങൾ ഒരു റെക്കോർഡാണ്[5]. അതിനാൽ പല ടെന്നീസ് നിരൂപകരും താരങ്ങളും ഇദ്ദേഹത്തെ കളിമൺ കോർട്ടിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കണക്കാക്കുന്നു.[6] [7] [8]

ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലെ പ്രകടനങ്ങൾ[തിരുത്തുക]

വർഷം ഓസ്ട്രേലിയൻ ഓപ്പൺ ഫ്രഞ്ച് ഓപ്പൺ വിംബിൾഡൺ യു.എസ്. ഓപ്പൺ വിജയം/തോൽവി
2003 പങ്കെടുത്തില്ല പങ്കെടുത്തില്ല മൂന്നാം റൗണ്ട് രണ്ടാം റൗണ്ട് 3/2
2004 മൂന്നാം റൗണ്ട് പങ്കെടുത്തില്ല പങ്കെടുത്തില്ല രണ്ടാം റൗണ്ട് 3/2
2005 നാലാം റൗണ്ട് കിരീടം രണ്ടാം റൗണ്ട് മൂന്നാം റൗണ്ട് 13/3
2006 പങ്കെടുത്തില്ല കിരീടം 2-ആം സ്ഥാനം ക്വാർട്ടർഫൈനൽ 17/2
2007 ക്വാർട്ടർഫൈനൽ കിരീടം 2-ആം സ്ഥാനം നാലാം റൗണ്ട് 20/3
2008 സെമിഫൈനൽ കിരീടം കിരീടം സെമിഫൈനൽ 24/2
2009 കിരീടം നാലാം റൗണ്ട് പങ്കെടുത്തില്ല സെമിഫൈനൽ 15/2
2010 ക്വാർട്ടർഫൈനൽ കിരീടം കിരീടം കിരീടം 25/1
2011 ക്വാർട്ടർഫൈനൽ കിരീടം 2-ആം സ്ഥാനം 2-ആം സ്ഥാനം 23/3
2012 2-ആം സ്ഥാനം കിരീടം രണ്ടാം റൗണ്ട് പങ്കെടുത്തില്ല 14/2
2013 പങ്കെടുത്തില്ല കിരീടം ഒന്നാം റൗണ്ട് - 7/1

അവലംബം[തിരുത്തുക]

  1. "ATP World Tour – Rafael Nadal Profile". ATP World Tour. ശേഖരിച്ചത് 16 August 2016.
  2. It's official: Nadal will pass Federer for No. 1
  3. Roger, Rafa to Meet in Record Sixth Grand Slam Final
  4. Howard Fendrich (2007-06-07). "Borg: Federer 'greatest' if he wins French". AZ Central. ശേഖരിച്ചത് 2008-07-31.
  5. Greg Garber (2007-05-20). "ESPN - List of Nadal's 81 straight wins on clay". ESPN. Text "2008-08-01" ignored (help)
  6. "ESPN – Is Rafael Nadal the best clay-court player ever?".
  7. Tom Perotta - Nadal Appearing Unbeatable on Clay
  8. Peter Bodo - Endgame on Clay
"https://ml.wikipedia.org/w/index.php?title=റാഫേൽ_നദാൽ&oldid=3142614" എന്ന താളിൽനിന്ന് ശേഖരിച്ചത്