Jump to content

മാർട്ടിന ഹിൻഗിസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Martina Hingis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർട്ടിന ഹിൻഗിസ്‌ ഒരു കളിക്കിടെ

1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ഒരു ടെന്നീസ് കളിക്കാരിയാണ് മാർട്ടിന ഹിൻഗിസ്‌[1]. സ്വിറ്റ്സർലാന്റിൽ 1980 സെപ്റ്റംബർ 30-നു ജനിച്ച അവർ 1994-ൽ പ്രൊഫഷണൽ ടെന്നിസിൽ അരങ്ങേറി. 1997-ൽ പതിനാറു വയസ്സിൽ ആസ്ട്രേലിയൻ ഓപ്പൺ വ്യക്തിഗത കിരീടം നേടിക്കൊണ്ട് പ്രശസ്തയായി. അതേ വർഷം ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതിയും കരസ്ഥമാക്കി. ആസ്ട്രേലിയൻ ഓപ്പണു പുറമേ 1997-ലെ വിംബിൾഡൺ, യു.എസ്. ഓപ്പൺ കിരീടങ്ങൾ നേടുകയും ഫ്രഞ്ച് ഓപ്പണിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അടുത്ത രണ്ടു വര്ഷം വിംബിൾഡൺ കിരീടം നില നിർത്തിയ ഹിൻഗിസ്‌ പിന്നീട് പരിക്ക് കാരണം സജീവ ടെന്നിസിൽ നിന്നും പിൻമാറി. 2006-ൽ കളിക്കളത്തിലേക്ക് തിരിച്ചെത്തി റാങ്കിങ്ങിൽ ആറാം സ്ഥാനം വരെ എത്തിയെങ്കിലും പ്രമുഖ വ്യക്തിഗത കിരീടങ്ങളൊന്നും നേടാനായില്ല. ഡബിൾസ്, മിക്സഡ്‌ ഡബിൾസ് കളികളിലും പങ്കെടുത്തിരുന്ന ഹിൻഗിസ്‌ 2007-ൽ വിരമിച്ചു[2][3]. ആകെക്കൂടി 15 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ നേടിയ ഹിൻഗിസ് 2013-ൽ ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻറെ ഏറ്റവും ഉന്നത ബഹുമതിയായ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം നൽകി ആദരിക്കപ്പെട്ടു[4].

അവലംബം

[തിരുത്തുക]
  1. "Weeks at No.1". WTA. Archived from the original on 2013-05-17. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "Martina Hingis WTA Profile". WTA. Archived from the original on 2013-01-13. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "30 Legends of Women's Tennis: Past, Present and Future". ടൈം. Archived from the original on 2013-04-14. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "Hingis elected to International Tennis Hall of Fame". ITF. Archived from the original on 2013-05-13. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മാർട്ടിന_ഹിൻഗിസ്‌&oldid=3788942" എന്ന താളിൽനിന്ന് ശേഖരിച്ചത്