മടപ്ലാതുരുത്ത്
മടപ്ലാതുരുത്ത് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Ernakulam |
• ആകെ | 333 ച.കി.മീ.(129 ച മൈ) |
ഉയരം | 4 മീ(13 അടി) |
(2001) | |
• ആകെ | 3,000 |
• ജനസാന്ദ്രത | 9.0/ച.കി.മീ.(23/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683516 |
Telephone code | 0484-248 |
വാഹന റെജിസ്ട്രേഷൻ | KL-42 |
Sex ratio | 97:109 ♂/♀ |
വെബ്സൈറ്റ് | മടപ്ലാതുരുത്ത്/കുര്യപ്പിള്ളി |
എറണാകുളം ജില്ലയിൽ കൊച്ചിയിൽ നിന്നും 22 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മടപ്ലാതുരുത്ത്. മുൻപ് കുര്യാപ്പിള്ളി എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ഇന്ത്യയിൽ തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയായിരുന്നു. വളരെ പഴക്കം ചെന്നതും വളർന്നുകൊണ്ടിരിക്കുന്നതുമായ ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ നിന്നും 700 മീറ്റർ അകലെയാണ് പുരാതനമായ തുറമുഖപട്ടണമായ മുസിരിസ് സ്ഥിതിചെയ്യുന്നത്.
ആമുഖം
[തിരുത്തുക]തീരദേശ ദേശീയപാത-17 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. ദേശീയജലപാത കൊല്ലം-എറണാകുളം-കോട്ടപ്പുറം കടന്നു പോകുന്നതു ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു വശത്തൂടെയാണ്. ക്രിസ്ത്യൻ അപ്പസസ്തോലൻ മാർ തോമാശ്ലീഹാ വന്നിറങ്ങിയ മാല്യങ്കര ഇതിനടുത്തായാണ്. പഴയ കാലത്ത് കയർ വ്യവസായത്തിനു പേരുകേട്ട പ്രദേശമായിരുന്നു ഇത്. അങ്ങനെ മടൽ മൂടിയിരുന്ന മടകൾ ഉള്ളതിനാലാണ് മട--പ്ലാതുരുത്ത് എന്നപേര് ലഭ്യമായതെന്ന് വിശ്വസിക്കപ്പെടുന്നു.
ചരിത്രം
[തിരുത്തുക]രാജഭരണത്തിൻ കീഴിലായിരുന്ന ഈ ഗ്രാമം പറവൂർ രാജാവ് കൊച്ചിയുമായി കൈകോർത്തപ്പോൾ കൊച്ചി രാജ്യത്തിന്റെ കീഴിലായി. എന്നാൽ പിന്നീട് തിരുവിതാംകൂർ രാജ്യവുമായുള്ള ഉടമ്പടിയുടെ ഭാഗമായി ഈ ഗ്രാമം തിരുവിതാംകൂർ രാജ്യത്തിലേക്ക് ചേർക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പുവരെ ഈ ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശവും (ഏകദേശം 333 ഏക്കർ) പഴയ ജന്മികുടുംബമായ ഒതുംബ്ബുംകാട്ടിലെ അപ്പുക്കുട്ടമേനോന്റെ അധീനതയിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് കുര്യാപ്പള്ളിക്ക് തെക്ക് ഭാഗത്തുള്ള ചാലമനമേൽ കുടുംബം അപ്പുക്കുട്ടമേനോന്റെ കയ്യിൽ നിന്നും ഭൂരിഭാഗം പ്രദേശവും വാങ്ങിക്കുകയുണ്ടായി. ആ പ്രദേശം ഇപ്പോൾ ചാലമനമേൽ പാടം എന്നപേരിൽ അറിയപ്പെടുന്നു. വില്ലേജ് രജിസ്ട്രേഷനും, മറ്റ് സർക്കാർ ഇടപാടുകൾക്കും ഇതേ പേർ തന്നെ ഉപയോഗിച്ചുപോരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അക്ഷാംശം 10.15° വടക്കും 76.20° കിഴക്കുമായി മടപ്ലാതുരുത്ത് സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിനെ അടുത്തുള്ള പട്ടണങ്ങളാണ് കളമശ്ശേരി, ആലുവ, അങ്കമാലി, വൈപ്പിൻ ദ്വീപ്, തൃശ്ശൂർ ജില്ലയിലെ പട്ടണങ്ങളായ കൊടുങ്ങല്ലൂർ, മാള, ചാലക്കുടി. പെരിയാർ നദിയുടെ സമതല പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നദി കൈവഴികളായി തിരിഞ്ഞ് പല ദ്വീപുകളുടെ രൂപീകരണത്തിന് കാരണമായി. കൊടുങ്ങല്ലൂർ കായൽ സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.
പ്രാധാന്യം
[തിരുത്തുക]തുരുത്തിപ്പുറത്തിനും മൂത്തകുന്നത്തിനും ഇടയിലുള്ള വലിപ്പമേറിയതും, ജനസാന്ദ്രതകൂടുതലുള്ളതുമായ ഈ ഗ്രാമം കയർ ഉത്പന്നങ്ങൾക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ഭൂരിഭാഗം ജനതയും ഈ ചെറുകിട വ്യവസായം നടത്തുന്നവരാണ്. ബാക്കിവരുന്ന ജനങ്ങൾ ഖാദി തുണി നിർമ്മാണം, കൈത്തറി, കെട്ടിട നിർമ്മാണം എന്നീ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്. ഇപ്പോൾ ഈ ഗ്രാമം മാർബിൾ, ഗ്രാനൈറ്റ് കച്ചവടത്തിൽ പേരെടുത്തിരിക്കുന്നു. കൂടാതെ ഇവിടുത്തെ ജനങ്ങൾ കെട്ടിടനിർമ്മാണത്തിലും, ആശാരി പണികൾക്കും പേരുകേട്ടവരാണ്. കുറച്ചധികംപേർ പെരിയാർ നദിയിലെ മണൽ വാരിയും ജീവിക്കുന്നു.
ജീവിതശൈലി
[തിരുത്തുക]- ഈ ഗ്രാമം 100% സാക്ഷരത കൈവരിച്ചിട്ടുണ്ട്.
- 99% വീടുകളും കെഎസ്ഇബി വൈദ്യുതിവത്കരിച്ചവയാണ്.
- 92.6% വീടുകളിലും ടെലിവിഷനും പത്രവും ഉണ്ട്.
- 90.7% വീടുകളിലും ടെലിഫോൺ ഉണ്ട്.
- 99% ജനതയും മൊബൈൽ ഫോൺ ഉപഭോക്താക്കളാണ്.
മതങ്ങൾ
[തിരുത്തുക]ഹിന്ദു (ഈഴവർ, നായർ, ധീവര, ഹരിജനങ്ങൾ), ക്രിസ്ത്യാനികൾ(കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ്), മുസ്ലിം.