മൂത്തകുന്നം
മൂത്തകുന്നം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | എറണാകുളം | ||
ലോകസഭാ മണ്ഡലം | എറണാകുളം | ||
സാക്ഷരത | 100%% | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°11′10″N 76°12′05″E / 10.186159°N 76.201279°E
എറണാകുളം ജില്ലയുടെ വടക്ക്പടിഞ്ഞാറേ അതിർത്തി പ്രദേശമാണ് മൂത്തകുന്നം. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ് മൂത്തകുന്നം സ്ഥിതി ചെയ്യുന്നത്. പഴയ തിരുവതാംകൂറിന്റെ അതിർത്തിയിലാണ് മൂത്തകുന്നം .ഇവിടെ ബഹു ഭൂരിപക്ഷ ഹിന്ദു ഈഴവ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്നു. ( ഡച്ച് രേഖകളിൽ ചോവൻ വിഭാഗം എന്ന് ഈഴവരെ രേഖ പെടുത്തുന്നു. ) . വിരലിൽ എണ്ണാവുന്ന റോമൻ കത്തോലിക്ക വിഭാഗവും ഇവിടെ ഉണ്ട് .
പേരിനു പിന്നിൽ
[തിരുത്തുക]സംഘകാലത്തെ കൃതികളിൽ നിന്നും മൂത്തകുന്നം എന്നത് പ്രധാനപ്പെട്ട ഒരു സംഘം അഥവാ പള്ളി നിലനിന്നിരുന്ന സ്ഥലം ആണെന്നു അനുമാനിക്കാം. മൂത്തത് എന്നതിനു ഇടപ്പള്ളികളെ നിയന്ത്രിക്കുന്ന വലിയകേന്ദ്രം എന്നാണ് അർത്ഥമാക്കേണ്ടത്. മൂത്ത കുന്ന് എന്നും അറിയപ്പെട്ടിരുന്നു.[1]
പ്രത്യേകതകൾ
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ പണികഴിച്ച ശ്രീ നാരായണമംഗലം ക്ഷേത്രം മൂത്തകുന്നത്തിന്റെ ഒരു ആകർഷണം ആണ്. ശ്രീ ശങ്കരനാരായണ മൂർത്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം പെരിയാറിന്റെ കൈവഴിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം എച്. എം. ഡി. പി. സഭയുടെ കീഴിലാണുള്ളത്. ഈ സഭയ്ക്ക് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഇവിടെ നിന്നും 3 കിലോമീറ്റർ അകലെയാണ് സെന്റ്. തോമസ് അപ്പോസ്തല-യുടെ പള്ളി സ്ഥിതിചെയ്യുന്നത്. 3 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പള്ളി കാണാം.
പരാമർശങ്ങൾ
[തിരുത്തുക]- ↑ Paper Regarding Palliport Farm - Vol II 1866-1915, Extract from settlement memorandum Proclamation dated 1886. page 9