ബോസ് കൃഷ്ണമാചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോസ് കൃഷ്ണമചാരി

ഇന്ത്യൻ ചിത്രകലയിലെ പുതിയ തലമുറയിൽപ്പെട്ട ഒരു ചിത്രകാരനാണ് ബോസ് കൃഷ്ണമാചാരി. ഇന്ത്യയിലും പുറത്തുമായി ഒട്ടനവധി ചിത്രകലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ആധുനിക ഇന്ത്യൻ ചിത്രകാരൻന്മാരിൽ പ്രമുഖൻ പ്രദർശനങ്ങളുടെയും പ്രൊജക്റ്റുകളുടെയും ക്യൂറേറ്ററായും പ്രവർത്തിച്ചു വരുന്നു. മുംബൈ ആണ് വാസസ്ഥലവും പ്രധാന പ്രവർത്തനമണ്ഡലവും.

1963-ൽ കേരളത്തിലെ ആലുവയിൽ ജനിച്ചു. 1985-ൽ കൊച്ചിയിലെ കേരള കലാപീഠത്തിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ നേടി. 1986-ൽ മുംബൈയിൽ എത്തിയ ശേഷം ജെ. ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടി. 2000-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി[1]. കേരള ലളിത കല അക്കാദമിയുടെ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചിത്രകലയിലെ അധികം അറിയപ്പെടാത്ത കലാകാരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുവാനും, പുതുതലമുറയെ പ്രോൽസാഹിപ്പിക്കുവാനുമുള്ള നിരവധി പദ്ധതികൾ ബോസ് കൃഷ്ണമാചാരി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കി വരുന്നു.

2012 ഡിസംബർ 12 മുതൽ 2013 ജനുവരി 13 വരെ കൊച്ചിയിൽ വെച്ച് നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി പ്രവർത്തിക്കുന്നു[2].

കൊച്ചി-മുസിരിസ് ബിനാലെയിൽ[തിരുത്തുക]

മാക്സിമം നാനോ കൊച്ചി-മുസിരിസ് ബിനാലെയിൽ

ബിനാലെയുടെ ഭാഗമായി ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി ചിത്രം വരച്ച ടാറ്റാ നാനോ കാർ മാക്സിമം നാനോ ഓൺലൈനിൽ 22438 ഡോളറിന് (13,01,402 രൂപ) ലേലം ചെയ്തിരുന്നു.[3] ഇന്ത്യയിലെ ആദ്യ ആർട്ട് കാർ ലേലമാണിത്. “സ്ട്രെക്ച്ഡ് ബോഡീസ്’ എന്ന അമൂർത്തചിത്ര പരമ്പരയിൽപ്പെട്ട ചിത്രമാണ് ടാറ്റാ നാനോ കാറിൽ ബോസ് വരച്ചത്. ഓട്ടോമോട്ടീവ് പെയിൻറ് ഉപയോഗിച്ചു വരച്ച ചിത്രം കാറിനെ മുഴുവനും മൂടുന്നു. മങ്ങലേൽക്കാതിരിക്കാൻ ഇതു ലാമിനേറ്റ് ചെയ്തിരുന്നു. ബിനാലെയുടെ ഒന്നാം പതിപ്പിനു ഫണ്ട് ശേഖരിക്കുന്നതിൻറെ ഭാഗമായാണ് ലേലം.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് (2010)[5]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോസ്_കൃഷ്ണമാചാരി&oldid=2784720" എന്ന താളിൽനിന്നു ശേഖരിച്ചത്