Jump to content

അച്യുതൻ കൂടല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ചിത്രകാരനായിരുന്നു അച്യുതൻ കൂടല്ലൂർ(1945-2022). കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്(2017).[1]

ജീവിതരേഖ

[തിരുത്തുക]

കൂടല്ലൂരിലെ പരേതനായ മാത്ത്‌ തെക്കേപ്പാട്ട്‌ എം ടി പരമേശ്വരൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1945ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു. മലമൽക്കാവ്‌ ഗവ. എൽപി സ്‌കൂൾ. തൃത്താല ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തി ന്‌ ശേഷം തൃശൂർ മഹാരാജപോളിടെക്നിക്കിൽ ചേർന്നു. ചെന്നൈയിൽ മദിരാശി ആർട്‌സ്‌ ക്ലബിനുകീഴിലുള്ള ഫൈൻ ആർട്‌സ്‌ കോളേജിൽ ചേർന്നു. ആദ്യ കാലത്ത് ചെറുകഥകളെഴുതിയിരുന്നു. എം. ഗോവിന്ദന്റെ സമീക്ഷയിൽ 'ശരീരമുള്ളവർ ശരീരമില്ലാത്തവർ' എന്ന കഥ പ്രസിദ്ധീകരിച്ചു. ചെന്നൈ ചോളമണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ചെന്നൈയിൽ മരാമത്ത്‌ വകുപ്പിൽനിന്ന്‌ സ്വയം വിരമിക്കുകയായിരുന്നു. അമൂർത്തകലയുടെ ആവിഷ്കാരവും ആഖ്യാനവുമാണ് കൂടല്ലൂരിന്റെ രചനകൾ. രേഖാചിത്രത്തോടായിരുന്നു തുടക്കത്തിൽ ആഭിമുഖ്യം. ചെന്നൈ മാക്‌സ്‌മുള്ളർ ഭവനിൽ 1977 ൽ നടന്ന ചിത്രപ്രദർശനമാണ്‌ അച്യുതൻ കൂടല്ലൂരിനെ ലോക ശ്രദ്ധയിലെത്തിച്ചത്‌. അവിവാഹി തനാണ്‌. 2022 ജൂലൈ 18 ന് ചെന്നൈയിൽ വച്ച് മരണമടഞ്ഞു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1988ൽ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം
  • 1982-ൽ തമിഴ്‌നാടു ലളിതകലാ അക്കഡമി അവർഡ്
  • 2017 - കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ്

അവലംബം

[തിരുത്തുക]
  1. "Akademi Fellowships". http://www.lalithkala.org. http://www.lalithkala.org/content/akademi-fellowships. Retrieved 14.2.2018. {{cite web}}: Check date values in: |access-date= (help); External link in |publisher= and |website= (help)
  2. https://www.mathrubhumi.com/news/kerala/artist-achuthan-kudallur-passes-away-at-77-1.7704692
"https://ml.wikipedia.org/w/index.php?title=അച്യുതൻ_കൂടല്ലൂർ&oldid=3758581" എന്ന താളിൽനിന്ന് ശേഖരിച്ചത്