Jump to content

കാട്ടൂർ ജി. നാരായണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടൂർ ജി. നാരായണപിള്ള
കാട്ടൂർ ജി. നാരായണപിള്ള
ദേശീയതഇന്ത്യൻ
പുരസ്കാരങ്ങൾകേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്

കേരളീയനായ ചിത്രകാരനും കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമാണ് കാട്ടൂർ നാരായണ പിള്ള (ജനനം: 1946) .[1] കലാകാരൻ, ആർട്ട് അക്കാദമിഷ്യൻ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ കലാജീവിതത്തിൽ ചിത്രകലയിലെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും അദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട്. അദ്ദേഹം തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് മുൻ പ്രിൻസിപ്പലാണ്.

കാട്ടൂർ കൊല്ലം ഫെസ്റ്റ് 2011, ദേശീയ പെയിന്റേഴ്സ് ക്യാമ്പിൽ

ജീവിതരേഖ

[തിരുത്തുക]

1946 ൽ മാവേലിക്കരയിൽ ജനിച്ചു. രാജാ രവിവർമ്മ പെയിന്റിംഗ് സ്കൂളിൽ നിന്നും ചെന്നൈ ആർട്സ് ആന്റ് ക്രാഫ്റ്റ് കോളേജിൽ നിന്നും ബിരുദങ്ങൾ നേടി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകലയിലെ രൂപ പരിണാമം എന്ന പുസ്തകം രചിച്ചു.

അവലംബം

[തിരുത്തുക]
  1. "Kattoor Narayana Pillai quits". The Hindu. 1 June 2016. ISSN 0971-751X. Retrieved 2 November 2020.

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടൂർ_ജി._നാരായണപിള്ള&oldid=3811190" എന്ന താളിൽനിന്ന് ശേഖരിച്ചത്