അക്കിത്തം നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കിത്തം നാരായണൻ
ജനനം1939 (1939)
തൊഴിൽPainter

പ്രമുഖനായ ഭാരതീയ ചിത്രകാരനാണ് അക്കിത്തം നാരായണൻ (Akkitham Narayanan)(ജനനം : 1939). മൂന്ന് പതിറ്റാണ്ടിലേറെയായി പാരീസിൽ സ്ഥിരതാമസമായ നാരായണന്റെ രചനകൾ ദൽഹിയിലെ മോഡേൺ ആർട്ട് ഗാലറി, പാരീസിലെ മിനിസ്ട്രി ഓഫ് കൾച്ചറൽ അഫയേഴ്‌സ്, പാരീസ് ഇന്റർനാഷണൻ ലൈബ്രറി, പോളണ്ടിലെ ഏഷ്യാ-പസഫിക് മ്യൂസിയം, ജർമനിയിലെ വിൽഹെൽ ഷാമൻ മ്യൂസിയം, ജപ്പാനിലെ ഗ്ലെൻഡ്ബാറ മ്യൂസിയം എന്നിവിടങ്ങളിലുണ്ട്.[1] 2015 ലെ രാജാരവിവർമ്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത മലയാളകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ അനുജൻ കൂടിയാണ് ഇദ്ദെഹം.

ജീവിതരേഖ[തിരുത്തുക]

കുമരനെല്ലൂരിൽ ജനിച്ച നാരായണൻ പത്താം ക്ലാസ് കഴിഞ്ഞാണു ചിത്രപഠനത്തിലേക്കു തിരിയുന്നത്. ചിത്രകലയിൽ ഡിപ്ലോമയ്ക്കു ശേഷം ഡൽഹിയിലേക്ക്. ചിത്രകാരന്മാരുടെ സ്ഥിരം വേദിയായ ചോളമണ്ഡലം വില്ലെജിന്റെ സ്ഥാപകരിൽ ഒരാളാണു ഇദ്ദേഹം. സ്കോളർഷിപ്പ് ലഭിച്ചാണു ഫ്രാൻസിലേക്കു പോയത്. പാരീസിലെ പ്രശസ്തമായ ഇക്കോൾ ഡി ബ്യൂക്‌സ് ആർട്‌സിൽ നിന്നും പഠനം പൂർത്തിയാക്കി. ഇവിടെ നിന്നാണു ജീവിത സഖി, സച്ചിക്കോയെ കണ്ടെത്തിയത്. സച്ചിക്കോ പാരീസിലെ അറിയപ്പെടുന്ന ടെക്സ്റ്റൈൽ ഡിസൈറാണ്.

രചനാ ശൈലി[തിരുത്തുക]

ഭാരതീയ തത്ത്വചിന്തകളിലും ദർശനങ്ങളിലും അധിഷ്ഠിതമായ ശൈലിയാണു നാരായണൻറെ ചിത്രങ്ങളിലധികവും കാണുക. താന്ത്രിക് രീതിയിലാണ് അക്കിത്തം വരച്ചു തുടങ്ങിയത്. പിന്നീട് ചില മാറ്റങ്ങൾ വരയിലും കണ്ടു തുടങ്ങി. ജോമെട്രിക് രീതിയിൽ കളങ്ങൾ നിരത്തിയാണിത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2009 - കെ.സി.എസ്.പണിക്കർ അവാർഡ്
  • 1972 - ഇന്ത്യക്കായുള്ള ദേശീയ അവാർഡ്, നാലാം അന്തർദേശീയ പെയിന്റിംഗ് ഫെസ്റ്റിവൽ, ദില്ലി
  • 1966 - ലളിത കലാ അക്കാദമി അവാർഡ്, ചെന്നൈ
  • 1963 - ലളിത കലാ അക്കാദമി അവാർഡ്, ചെന്നൈ
  • 2015 - രാജാരവിവർമ്മ പുരസ്‌കാരം
  • ഫ്രഞ്ച് ഇന്റർ നാഷണൽ ഫെസ്റ്റിവൽ ഓഫ് പെയിന്റിങ്ങ് അവാർഡ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-31.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കിത്തം_നാരായണൻ&oldid=3622496" എന്ന താളിൽനിന്ന് ശേഖരിച്ചത്