ബി.ഡി. ദത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി.ഡി. ദത്തൻ
BD Dethan.jpg
ബി.ഡി. ദത്തൻ
ജനനം (1946-11-15) നവംബർ 15, 1946  (75 വയസ്സ്)
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ
അറിയപ്പെടുന്നത്2019 ലെ രാജാ രവിവർമ പുരസ്‌കാരം

കേരളീയനായ ചിത്രകാരനാണ് ബി.ഡി. ദത്തൻ. 2019 ലെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ഫെസ്റ്റ് ദേശീയ പെയിന്റിംഗ് ക്യാമ്പിൽ ചിത്രരചനയിൽ

1946 നവംബർ 15ന് തിരുവനന്തപുരത്താണ് ബി. ഡി. ദത്തന്റെ ജനനം. തിരുവനന്തപുരം സ്‌കൂൾ ഓഫ് ആർട്ട്‌സിൽ ചിത്രകലയിൽ ഡിപ്ലോമ നേടിയ ബി. ഡി. ദത്തൻ തിരുവന്തപുരത്തെ ജവഹർ ബാലഭവൻ, ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ്, മ്യൂസിയം ആന്റ് സൂ, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ മൂന്നു ഭരണസമിതികളിൽ നിർവ്വാഹക സമിതി അംഗമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ഏഴ് പ്രാവശ്യം നേടി. ഗാന്ധി ലെനിൻ സെന്റിനറി സെലിബറേഷൻ അവാർഡ്, ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി ഏകാംഗ-സംഘ ചിത്രപ്രദർശനങ്ങൾ കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും ചിത്രശേഖരങ്ങളുണ്ട്. 2019 ലെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "പാരീസ് വിശ്വനാഥനും ബി ഡി ദത്തനും രാജാ രവിവർമ പുരസ്‌കാരം". ദേശാഭിമാനി. October 7, 2020. ശേഖരിച്ചത് October 7, 2020.
"https://ml.wikipedia.org/w/index.php?title=ബി.ഡി._ദത്തൻ&oldid=3537482" എന്ന താളിൽനിന്ന് ശേഖരിച്ചത്