ഉള്ളടക്കത്തിലേക്ക് പോവുക

സജിത ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജിത ശങ്കർ
സജിത ശങ്കർ, കേരള ലളിത കലാ അക്കാദമി അവാർഡ് വിതരണ ചടങ്ങിൽ
ജനനം1967 ഡിസംബർ 9
ദേശീയതഭാരതീയ
തൊഴിൽചിത്രകാരി
സജീവ കാലം൧൯൮൭ (1987) മുതൽ
അവാർഡുകൾസീനിയർ ഫെലോഷിപ്പ്, മിനിസ്ട്രി ഓഫ് കൾച്ചർ, ഭാരത സര്ക്കാർ
വെബ്സൈറ്റ്http://www.sajithashankar.com/

പ്രശസ്ത ചിത്രകാരിയാണ് സജിത ആർ ശങ്കർ (ജനനം : 1967 ഡിസംബർ 9). ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. ഇരുപതോളം സോളോ ചിത്ര പ്രദർശനങ്ങളും അൻപതോളം ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു.

ജീവിതരേഖ

[തിരുത്തുക]
സജിത ശങ്കർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് അക്കാദമി ഫെലോഷിപ്പ് സ്വീകരിക്കുന്നു

കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. നട്ടാശ്ശേരി സെന്റ് മർസെല്ലിനാസ് കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1987ൽതിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.[1] മൂന്നു വർഷം ചെന്നൈയിലെ ലളിത കലാ അക്കാദമി സ്റ്റുഡിയോയിലും പിന്നീട് പതിന്നാറ് വർഷത്തോളം ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ചും പ്രവർത്തിച്ചു. 2002 മുതൽ 2011 വരെ കേരള ലളിത കലാ അക്കാദമി അംഗമായും വൈലോപ്പിള്ളി സംസ്കൃതി ഭവൻ അംഗമായും പ്രവർത്തിച്ചു. [2] കമലാദാസിന്റേതടക്കം നിരവധി കവിതകൾക്കും കഥകൾക്കും മലയാളം ഇന്ത്യാ ടുഡേയിലും രേഖാ ചിത്രങ്ങളും ചിത്രീകരണവും നടത്തി. 2007 മുതൽ ഗൗരി കലാ കേന്ദ്രം എന്ന പേരിൽ കല്ലാറിൽ കലാ പഠന കേന്ദ്രം നടത്തുന്നു.

കേരള ലളിതകലാഅക്കാദമി വാർഷിക പ്രദർശനം

ലോകത്തിലെ പല ഗ്യാലറികളിലും പ്രദർശനങ്ങൾ നടത്തിയിട്ടുള്ള സജിത ശങ്കറിന്റെ സ്ത്രീയും പ്രകൃതിയും പോലുള്ള വിവിധ പരമ്പരകൾ, പ്രണയ പരമ്പരകളുടെ കവിത, നവഗ്രഹ പരമ്പര എന്നിവ ശ്രദ്ധേയങ്ങളാണ്. അവരുടെ സൃഷ്ടികൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ബാംഗ്ലൂർ, ഡൽഹി ആർട്ട് ഗാലറി - ന്യൂഡൽഹി, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ന്യൂഡൽഹി, അലയൻസ് ഫ്രാഞ്ചൈസ് ഡി ചെന്നൈ, ലളിത് കലാ അക്കാദമി ന്യൂഡൽഹി, മദ്രാസ് മ്യൂസിയം, കത്സുയാമ സിറ്റി സെന്റർ ജപ്പാൻ, ക്ലീവ് ലാൻഡ് ആർട്ട് ഗാലറി മിഡിൽസ്‌ബ്രോ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ചാൾസ് വാലസ് ഫെല്ലോഷിപ്പ്
  • സീനിയർ ഫെല്ലോഷിപ്പ്, സാംസ്കാരിക വകുപ്പ്, ഇന്ത്യ
  • ക്ലീവ് ലാൻഡ് അന്തർദേശീയ ചിത്രകലാ ബിനലെ, യു.കെ (1995)
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം
  • കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) -2023 -24[3]
സജിത ശങ്കറിനെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

അവലംബം

[തിരുത്തുക]
  1. Saraswathy Nagarajan (August 28, 2010). "Strokes of genius". Thehindu. Retrieved 26 ഏപ്രിൽ 2013.
  2. "An artist's journey". frontline. 2013 ഓഗസ്റ്റ് 13. Retrieved 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)
  3. https://www.lalithkala.org/news/------------

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സജിത_ശങ്കർ&oldid=4521610" എന്ന താളിൽനിന്ന് ശേഖരിച്ചത്