പി.എസ്. പുണിഞ്ചിത്തായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എസ്. പുണിഞ്ചിത്തായ
ജനനംകാസർഗോഡ്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ
Artist P. S. Puninchithaya at a seminar at Municipal Conference Hall Kasaragod
ജീവിത പങ്കാളി(കൾ)ഭാരതി
കുട്ടി(കൾ)പ്രവീൺകുമാർ
വീണ

ഭാരതീയനായ ചിത്രകാരനാണ് പുണ്ഡൂർ ശങ്കരനാരായണ പുണിഞ്ചിത്തായ എന്ന പി.എസ്. പുണിഞ്ചിത്തായ. ജലച്ചായ ചിത്രരചനാസങ്കേതത്തിൽ പുതിയ ഭാവുകത്വം പകർന്നവരിൽ പ്രമുഖനാണ്.[1]

ARTIST P.S. PUNINJITHAYA Photo taken by Ramanath Pai

ജീവിതരേഖ[തിരുത്തുക]

ദക്ഷിണ ഭാരതത്തിലെ പ്രശസ്തനായ ജലച്ചായ ചിത്രകാരൻ. കാസർഗോഡ് ജില്ലയിലെ കാറഡുക്ക എന്ന ഗ്രാമത്തിൽ താമസിക്കുന്നു. മൈസൂരു ചാമരാജ ഫൈൻ ആർട്സിൽനിന്നാണ് ബിഎഫ്എ നേടി. പഠിക്കുമ്പോൾത്തന്നെ മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനം നടത്തി. മുംബൈ നൂതന ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഉന്നതപഠനം പൂർത്തിയാക്കി. നിരവധി സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ഇദ്ദേഹം കേരള, കർണാടക ലളിതകലാ അക്കാദമിയിൽ അംഗമായി പ്രവർത്തിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി തവണ ഏകാംഗപ്രദർശനം നടത്തി.

അറിയപ്പെടുന്ന ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. ജലച്ചായം മാധ്യമമാക്കിയാണു കൂടുതൽ ചിത്രങ്ങളും വരച്ചത്. മറ്റു മാധ്യമങ്ങളും ഉപയോഗിച്ചുവരുന്നു. പ്രകൃതിദൃശ്യങ്ങൾ തനതായ ശൈലിയിൽ വരയ്ക്കുന്നു. ആധുനികചിത്രകലയുടെ പ്രോയോക്താവാണ്. കാരഡുക്കയിൽ കാഞ്ചൻഗംഗ കലാഗ്രാമം സ്ഥാപിച്ചു. ഇത് ഒരു റൂറൽ ആർട്ട് ഗാലറി ആണ്. മാത്രമല്ല കലാകാരന്മാർക്ക് ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാനുള്ള സൗകര്യമുണ്ട്. 1997ൽ അദ്ദേഹത്തിനു കർണ്ണാടക ലളിതകലാ അക്കാദമിയുടെ സീനിയർ ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും മുംബൈയിലേയും മാംഗലൂരുവിലേയും മൈസുരുവിലേയും മ്യൂസിയങ്ങളിൽ പുണിഞ്ചിത്തായയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കാർഷികവൃത്തിയാണ് അദ്ദേഹം തന്റെ മറ്റൊരു പ്രധാന പ്രവർത്തനമായി കരുതുന്നത്. ചെറിയ ഒരു അരുവിയുടെ തീരത്തുള്ള വിശാലമായ തന്റെ കൃഷിസ്ഥലത്ത് ഏറ്റവും ആധുനികമായ കൃഷിരീതികൾ അവലംബിച്ചുവരുന്നു. ചാമുണ്ടി ദേവസ്ഥാനം എന്ന തെയ്യസ്ഥാനവും ഇവിടെയുണ്ട്.

ഇദ്ദേഹത്തിന്റെ മകൻ പ്രവീൺ ശില്പവിദ്യ ശാസ്ത്രീയമായി അഭ്യസിച്ചതാണ്. എന്നാൽ ലാൻഡ്സ്കേപ്പിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്നു.

കാഞ്ചൻഗംഗ കലാഗ്രാമം[തിരുത്തുക]

മുംബൈ ഫൈൻ ആർട്സിൽ പഠിച്ചു. തുടർന്ന് തിരികെ കേരളത്തിലെത്തി.കാസർഗോഡ് സ്ഥിരതാമസമാക്കി.സ്വന്തം ഗ്രാമത്തിൽ തന്നെ ചിത്രകലാ-ശില്പകലാകാരന്മാർക്കായി കാഞ്ചൻഗംഗ എന്ന കലാഗ്രാമം തുടങ്ങി. ചിത്രകാരന്മാർക്ക് ഇവിടെ താമസിച്ചു ജോലി ചെയ്യാൻ സൗകര്യമുണ്ട്.കാസർഗോഡ് നിന്ന് 18 കി.മീ. അകലെ ശാന്തിനഗർ എന്ന സ്ഥലത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരള ലളിത കലാ അക്കാഡമി ക്യാമ്പുകളിൽ പങ്കെടുക്കാറുണ്ട്. [2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പത്തേക്കർ ഇൻസ്റ്റലേഷൻ". ദേശാഭിമാനി. ശേഖരിച്ചത് 27 ഫെബ്രുവരി 2015.
  2. http://www.lalithkala.org/artworks?field_type_value=All&field_genres_value=All&field_medium_value=Watercolor&field_material_value=Paper&page=3

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എസ്._പുണിഞ്ചിത്തായ&oldid=2697479" എന്ന താളിൽനിന്ന് ശേഖരിച്ചത്