സി.എൽ. പൊറിഞ്ചുകുട്ടി
Jump to navigation
Jump to search
സി.എൽ. പൊറിഞ്ചുകുട്ടി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ, കലാധ്യാപകൻ |
ചിത്രകാരൻ, കലാധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സി.എൽ. പൊറിഞ്ചുകുട്ടി(ജനനം : 1932) . രാജാരവിവർമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
തൃശ്ശൂരിലാണ് ജനനം. അബനീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായ പി.ഐ. ഇട്ടൂപ്പിന്റെ പക്കലും മദ്രാസ് ഗവൺമെന്റ് കോളേജിലും ചിത്രകലാ പഠനം നടത്തി. പിന്നീട് ഇംഗ്ലീഷിൽ ബിരുദവും പെയിന്റിങ്ങിൽ ഉദയ പൂർ യൂണിവേഴ്സിറ്റിയിൽനിന്നു ഒന്നാം റാങ്കിൽ ബിരുദാനന്ദര ബിരുദവും നേടി. മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് ആയി ഉയർത്തുന്നത് അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രവർത്തനത്തിലൂടെയാണ്. കോളേജ് ആയി ഉയർത്തിയ തിനുശേഷം ആദ്യ പ്രിൻസിപ്പലാണ് അദ്ദേഹം. കേന്ദ്ര ലളിതകലാ അക്കാഡമി സെക്രട്ടറി, വൈസ് ചെയർമാൻ, സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- രാജാരവിവർമ പുരസ്കാരം[2]