സി.കെ. രാമകൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.കെ.രാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സി.കെ. രാമകൃഷ്ണൻ നായർ
ജനനം 1915 ഏപ്രിൽ 23(1915-04-23)
തിരുവല്ല, കോട്ടയം, കേരളം
മരണം 1994 ഓഗസ്റ്റ് 16
ദേശീയത ഇന്ത്യൻ
തൊഴിൽ ചിത്രകാരൻ

കേരളീയനായ ചിത്രകാരനായിരുന്നു സി.കെ.രാ എന്നറിയപ്പെട്ടിരുന്ന സി.കെ. രാമകൃഷ്ണൻ നായർ(23 മേയ് 1915 – 16 സെപ്റ്റംബർ 1994). കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. അക്കാദമി ചെയർമാനായും പ്രവർത്തിച്ചു.

ജീവിതരേഖ[തിരുത്തുക]

തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് സമീപത്തെ ശങ്കരവേലിൽ തറവാട്ടിൽ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിതമ്പുരാന്റെയും ശങ്കരവേലിൽ കുഞ്ഞുകുട്ടിയമ്മയുടെയും മകനായി ജനനം. മാവേലിക്കരയിലെ രവിവർമ്മ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. രാജാ രവിവർമ്മയുടെ മകൻ രവിവർമ്മയായിരുന്നു പ്രധാന ഗുരു. പഠനാനന്തരം ബോംബെയിൽ ബ്രിട്ടീഷ് ഇൻഫോർമേഷൻ വകുപ്പ് ഉദ്യോഗസ്ഥനായി. ഇക്കാലത്തെ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ചിത്ര പരമ്പര ശ്രദ്ധേയമായി. പിന്നീട് കോയമ്പത്തൂരിൽ ചിത്രകലാധ്യാപകനായി. ശാന്തിനികേതനിൽ ജാമിനിറോയി, നന്ദലാൽ ബോസ് എന്നിവരുടെ പക്കൽ കുറേക്കാലം പരിശീലനം നേടിയ സികെരാ മാവേലിക്കര ഫൈൻ ആർട്സിൽ അധ്യാപകനായി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സൂപ്രണ്ടായി. ആധുനിക ചിത്രകലയെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി.[1] അവിവാഹിതനായിരുന്നു. 1988ൽ രായെക്കുറിച്ച് 'ഒരു ചിത്രകാരന്റെ ദിവാസ്വപ്നങ്ങൾ' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയുണ്ട്.[2]

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

 • 'കുരിശിൽനിന്നുള്ള അവരോഹണം', 'മീൻവില്പനക്കാരികൾ',
 • 'സന്ധ്യാരാഗിണി'
 • 'മരിച്ച കുട്ടി',
 • 'കിണറ്റുകരയിലെ സ്ത്രീ'
 • 'സിങ്ങിങ് ബേർഡ്' (തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗാലറിയിൽ)
 • 'ടെമ്പിൾ ഫന്റാസിയ' (തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നു)
 • 'മുടി കഴുകുന്ന സ്ത്രീ',
 • 'ഡിലൈറ്റ്ഫുൾ പെയിൻ'
 • 'ആത്മസമർപ്പണം'
 • 'ഗോപികമാർ'
 • 'കളർ കോമ്പിനേഷൻ'
 • 'ക്ഷേത്രസുന്ദരികൾ'
 • 'പ്രതികാരത്തിന്റെ പുറപ്പാട്'
 • 'ഫെയറി
 • ഇക്‌ളിപ്ക്‌സ്'
 • 'നീലത്തൊപ്പിയുള്ള സൂര്യൻ'
 • 'കൺസപ്ഷൻ ഓഫ് ഡിവിനിറ്റി'
 • 'സ്ത്രീ'
 • 'അമ്മ'

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് [3]

അവലംബം[തിരുത്തുക]

 1. Data India. Press Trust of India. 1994. 
 2. "ജന്മശതാബ്ദിയിൽ സി.കെ.രാ (1915-1994)". www.mathrubhumi.com. Retrieved 17 മെയ് 2015. 
 3. "Kerala Lalithakala Akademi - Fellowships Awarded". http://www.lalithkala.org. Retrieved 6 മെയ് 2015.  External link in |publisher= (help)

അധിക വായനയ്ക്ക്[തിരുത്തുക]

 • അണയാത്ത ദിവാസ്വപ്നങ്ങൾ വിജയൻ, എം: അനാഥമായ വരകൾ - കുങ്കുമം, 1994 മെയ് 1, 29(36), Page 26-30
 • ഗുരുപാദങ്ങളിൽ സി.കെ.രാമകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, ചിറയിൻകീഴ്: കൗമുദി ഞായറാഴ്ചപ്പതിപ്പ്, 1994 ഒക്ടോബർ 9, Page 6-7
 • ചിത്രകലയുടെ ഒരാചാര്യൻ, വിജയകുമാർ, കാരയ്ക്കമണ്ഡപം : കലാകൗമുദി, 1994 ഒക്ടോബർ 9, 995, Page 13-15
 • നിറങ്ങളുടെ ലോകത്ത് നമുക്കു മുൻപേ നടന്ന ഒരാൾ - സി.കെ.രാ, വിശ്വൻ, സി.കെ : മംഗളം ദിനപ്പത്രം, 1995 ഫെബ്രുവരി 4, Page 8
 • വർണ്ണങ്ങളിൽ ജീവിതപൂർണ്ണിമ, സുജ സൂസൻ ജോർജ്: ദേശാഭിമാനി ആഴ്ചപ്പതിപ്പ്, 1994 ഒക്ടോബർ 23, 26(19), Page 10-13
 • സാഫല്യത്തിന്റെ നിറക്കൂട്ട്, ജഗദാനന്ദൻ, കെ: ദേശാഭിമാനി വാരാന്തപ്പതിപ്പ്, 1993 ജൂലൈ 18, Page 1-3
 • സി.കെ.രാ. : സൗമ്യൻ, സുധീരൻ, വേണുഗോപാൽ, വി.വി : കേരളകൗമുദി, 1994 ഒക്ടോബർ 10, Page 6
 • സൗമ്യമായ ചായക്കൂട്ട്, ശർമ്മ, വി.എസ്: മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, 1994 ഒക്ടോബർ 30, 72(35), Page 18-19
"https://ml.wikipedia.org/w/index.php?title=സി.കെ._രാമകൃഷ്ണൻ_നായർ&oldid=2787380" എന്ന താളിൽനിന്നു ശേഖരിച്ചത്