രാജൻ കാക്കനാടൻ
രാജൻ കാക്കനാടൻ | |
---|---|
ജനനം | 1942 |
മരണം | 1991 ഓഗസ്റ്റ് 24 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, അഭിനേതാവ് |
അറിയപ്പെടുന്നത് | യാത്രാവിവരണം |
മലയാളത്തിലെ അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജൻ കാക്കനാടൻ (1942 - 24 ഓഗസ്റ്റ് 1991).[1] അരവിന്ദന്റെ എസ്തപ്പാൻ സിനിമയിലെ നായകനായിരുന്നു. ചിത്രകാരനും സാഹസിക യാത്രികനുമായിരുന്നു അദ്ദേഹം. ഫൈൻ ആർട്സിൽ ഡിപ്ലോമ ,1962 മുതൽ തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, ബംഗാൾ, ബോംബെ, എന്നിവിടങ്ങളിൽ ചിത്രകലയും പ്രസിദ്ധീകരണങ്ങളുമായി പ്രവർത്തിച്ചു. ഭാരതമൊട്ടാകെ സഞ്ചരിച്ചു. നാടകവും സിനിമയുമായി ജീവിച്ചു. പ്രസിദ്ധ സാഹിത്യകാരൻ കാക്കനാടൻ, രാജന്റെ സഹോദരനാണ്.
ജീവിതരേഖ
[തിരുത്തുക]ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ റെയിൽവേ ഉദ്യോഗസ്ഥനായി. ചിത്രകലയുടെ ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്. ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്.അരവിന്ദന്റെ പ്രശസ്തമായ എസ്തപ്പാൻ എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് രാജൻ കാക്കനാടൻ ആണ്
സാഹിത്യകാരൻ കാക്കനാടൻ, പത്ര പ്രവർത്തകരായ തമ്പി കാക്കനാടൻ, ഇഗ്നേഷ്യസ് കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.
കൃതികൾ
[തിരുത്തുക]- ഹിമവാന്റെ മുകൾത്തട്ടിൽ
- നേരമില്ലാത്തനേരത്ത്
- അമർനാഥ് ഗുഹയിലേക്ക്
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 156–57. ISBN 81-7690-042-7.