യൂസഫ് അറയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രശസ്ത ചിത്രകാരനാണ് യൂസഫ് അറക്കൽ[1]. 1944-ൽ, കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് ആണ് ഇദ്ദേഹം ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ ബാംഗ്ലുരിൽ എത്തി. കർണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാർറ്റട്സിൽ നിന്നു കലാ പരിശീലനം നേടി. ഹിന്ദുസ്ഥാൻ ഏറൊനോട്ടിക്കൽ ലിമിറ്റഡിൽ ജോലി നോക്കി.

ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മുഴുവൻ സമയ കലാപ്രവർത്തനങ്ങളിൽ മുഴുകി ബാംഗ്ലുരിൽ ജീവിക്കുന്നു.

അവലംബം[തിരുത്തുക]

  1. "വായന" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത് 2013 മാർച്ച് 18. 
"https://ml.wikipedia.org/w/index.php?title=യൂസഫ്_അറയ്ക്കൽ&oldid=1686185" എന്ന താളിൽനിന്നു ശേഖരിച്ചത്